മെയ്ക്ക് ഇൻ ഇന്ത്യ സിറ്റി സെഡാനെ മറ്റ് വിപണികളിലേക്ക് കയറ്റി അയക്കാൻ ഹോണ്ട

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ പുതിയ അഞ്ചാംതലമുറ സിറ്റി സെഡാനെ പുറത്തിറക്കിയത്. പെട്രോൾ, ഡീസൽ മോഡലുകളിൽ ഇടംപിടിച്ചിരിക്കുന്ന സി-സെഗ്മെന്റ് വാഹനത്തിന് 10.90 ലക്ഷം മുതൽ 14.67 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

മെയ്ക്ക് ഇൻ ഇന്ത്യ സിറ്റി സെഡാനെ മറ്റ് വിപണികളിലേക്ക് കയറ്റി അയക്കാൻ ഹോണ്ട

മെയ്ക്ക് ഇൻ ഇന്ത്യ നയത്തിന്റെ ഭാഗമായി 2020 ഹോണ്ട സിറ്റി ഇവിടെ ഉത്പാദിപ്പിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ട്. മുമ്പൊരിക്കലും ഹോണ്ട വാഹനങ്ങൾ കയറ്റി അയച്ചിട്ടില്ലാത്ത ആഗോള വിപണികളിലേക്ക് ഇതിലൂടെ പുതിയ മോഡൽ പ്രവേശിക്കും.

മെയ്ക്ക് ഇൻ ഇന്ത്യ സിറ്റി സെഡാനെ മറ്റ് വിപണികളിലേക്ക് കയറ്റി അയക്കാൻ ഹോണ്ട

സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ ദർശനത്തോടുള്ള ഹോണ്ട കാർ ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഭാഗമാണിത്. പശ്ചിമേഷ്യയിലെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മേഖലകൾ ഉൾപ്പെടെയുള്ള പുതിയ വിപണികളിലേക്ക് ഈ വർഷം അവസാനത്തോടെ കയറ്റുമതി ആരംഭിക്കുമെന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ സീനിയർ വൈസ് പ്രസിഡന്റും ഡയറക്ടറും രാജേഷ് ഗോയൽ പറഞ്ഞു.

MOST READ: കൂടുതൽ കരുത്തിൽ പുതിയ 2021 മോഡൽ 911 ടർബോ അവതരിപ്പിച്ച് പോർഷ

മെയ്ക്ക് ഇൻ ഇന്ത്യ സിറ്റി സെഡാനെ മറ്റ് വിപണികളിലേക്ക് കയറ്റി അയക്കാൻ ഹോണ്ട

ഗ്രേറ്റർ നോയിഡ, ഉത്തർപ്രദേശ്, രാജസ്ഥാനിലെ തപുകര എന്നിവിടങ്ങളിലെ ബ്രാൻഡിന്റെ ഉത്‌പാദന കേന്ദ്രങ്ങളുടെ ചെലവ് ഫലപ്രാപ്തിയുടെ ഫലമായി ഹോണ്ട സിറ്റി കയറ്റുമതിയുടെ അടിസ്ഥാനം ഇന്ത്യയാണ്. നടപ്പ് സാമ്പത്തിക വർഷം മൊത്തം 90,000 യൂണിറ്റുകൾ വിൽക്കാനാണ് ഹോണ്ട പദ്ധതിയിടുന്നത്.

മെയ്ക്ക് ഇൻ ഇന്ത്യ സിറ്റി സെഡാനെ മറ്റ് വിപണികളിലേക്ക് കയറ്റി അയക്കാൻ ഹോണ്ട

ഉത്പാദന ശേഷി എട്ട് മുതൽ പത്ത് ശതമാനം വരെ വർധിപ്പിക്കുന്നതും പദ്ധതികളുണ്ട്. ഇതാദ്യമായാണ് ഹോണ്ട കാർ ഇന്ത്യ കയറ്റുമതിക്കായി ഉൽപ്പന്നങ്ങൾ നിർമിക്കുന്നത്.

MOST READ: സ്വകാര്യവത്കരണമല്ലാതെ മറ്റൊരു മാർഗവും എയർ ഇന്ത്യയ്ക്ക് അവശേഷിക്കുന്നില്ല; കേന്ദ്ര വ്യോമയാന മന്ത്രി

മെയ്ക്ക് ഇൻ ഇന്ത്യ സിറ്റി സെഡാനെ മറ്റ് വിപണികളിലേക്ക് കയറ്റി അയക്കാൻ ഹോണ്ട

ഫോർ വീലറുകൾക്കൊപ്പം വിവിധ പാർട്സുകളും ഘടകങ്ങളും വിദേശ വിപണികളിൽ വിൽക്കും. ഇതിലൂടെ വാർഷിക വിറ്റുവരവ് 1,500-2,000 കോടി രൂപയാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്.

മെയ്ക്ക് ഇൻ ഇന്ത്യ സിറ്റി സെഡാനെ മറ്റ് വിപണികളിലേക്ക് കയറ്റി അയക്കാൻ ഹോണ്ട

കയറ്റുമതി പദ്ധതികൾക്ക് പുറമെ പ്രാദേശികവൽക്കരണം വർധിപ്പിക്കാനും ഹോണ്ടയ്ക്ക് താൽപര്യമുണ്ട്. നിലവിൽ ഹോണ്ട സിവിക് ഡി-സെഗ്മെന്റ് സെഡാൻ, CR-V 7-സീറ്റർ ക്രോസ്ഓവർ എസ്‌യുവി എന്നിവ CKD ഉൽപ്പന്നങ്ങളായി വിൽക്കുന്നുണ്ട്.

MOST READ: ബിഎസ് VI എക്‌സ്ട്രീം 200S, എക്‌സ്പള്‍സ് 200T അരങ്ങേറ്റത്തിന് സജ്ജം; വിപണിയിലേക്ക് ഉടനെന്ന് ഹീറോ

മെയ്ക്ക് ഇൻ ഇന്ത്യ സിറ്റി സെഡാനെ മറ്റ് വിപണികളിലേക്ക് കയറ്റി അയക്കാൻ ഹോണ്ട

ജാസ്, WR-V, അമേസ്, സിറ്റി എന്നിവ 90 ശതമാനം പ്രാദേശികവൽക്കരണത്തിലൂടെയാണ് വിപണിയിൽ ഇടംപിടിച്ചിരിക്കുന്നത്. അതിനാൽ മറ്റ് ഹോണ്ട മോഡലുകൾക്കുള്ള ഉയർന്ന വില ഇവയ്ക്കില്ല.

മെയ്ക്ക് ഇൻ ഇന്ത്യ സിറ്റി സെഡാനെ മറ്റ് വിപണികളിലേക്ക് കയറ്റി അയക്കാൻ ഹോണ്ട

ഇന്ത്യയിൽ പ്രവർത്തിക്കുന്ന മറ്റെല്ലാ പ്രമുഖ വാഹന നിർമാതാക്കളെയും പോലെ ഹോണ്ടയും കൊവിഡ്-19 നെതിരായ എല്ലാ സുരക്ഷാ നടപടികളും ഉത്പ്പാദന കേന്ദ്രങ്ങളിൽ എടുത്തിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda City Exports In Plans As Part Of Make In India Policy. Read in Malayalam
Story first published: Saturday, July 18, 2020, 16:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X