ബിഎസ് VI എക്‌സ്ട്രീം 200S, എക്‌സ്പള്‍സ് 200T അരങ്ങേറ്റത്തിന് സജ്ജം; വിപണിയിലേക്ക് ഉടനെന്ന് ഹീറോ

എക്‌സ്പള്‍സ് 200, എക്‌സ്ട്രീം 160R മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അടുത്തിടെയാണ് നിര്‍മ്മാതാക്കളായ ഹീറോ വിപണിയില്‍ അവതരിപ്പിക്കുന്നത്.

ബിഎസ് VI എക്‌സ്ട്രീം 200S, എക്‌സ്പള്‍സ് 200T അരങ്ങേറ്റത്തിന് സജ്ജം; വിപണിയിലേക്ക് ഉടനെന്ന് ഹീറോ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എക്‌സ്ട്രീം 200S, എക്‌സ്പള്‍സ് 200T മോഡലുകളുടെ ബിഎസ് VI പതിപ്പിനെയും വിപണിയില്‍ അവതരിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. വരും ആഴ്ചകളില്‍ തന്നെ ഇരുമോഡലുകളും വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന.

ബിഎസ് VI എക്‌സ്ട്രീം 200S, എക്‌സ്പള്‍സ് 200T അരങ്ങേറ്റത്തിന് സജ്ജം; വിപണിയിലേക്ക് ഉടനെന്ന് ഹീറോ

എഞ്ചിന്‍ നവീകരണം മാത്രമാകും ഇരും മോഡലുകളിലും ലഭ്യമാകുക. 2020 മെയ് മാസത്തില്‍ കമ്പനി എക്സ്ട്രീം 200S ഫുള്‍ ഫെയര്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരുന്നു. പുതിയ ബിഎസ് VI മോഡലിന് പഴയ മോഡലിനെക്കാള്‍ 6,000 രൂപയോളം വില വര്‍ധനവ് പ്രതീക്ഷിക്കാം.

ബിഎസ് VI എക്‌സ്ട്രീം 200S, എക്‌സ്പള്‍സ് 200T അരങ്ങേറ്റത്തിന് സജ്ജം; വിപണിയിലേക്ക് ഉടനെന്ന് ഹീറോ

2020 ഹീറോ എക്സ്ട്രീം 200S -ന് കരുത്ത് പകരുന്ന ബിഎസ് VI, 199.6 സിസി, ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാകും എക്‌സ്ട്രീം 200R, എക്‌സ്പള്‍സ് 200T മോഡലുകള്‍ക്കും കരുത്ത് പകരുക.

ബിഎസ് VI എക്‌സ്ട്രീം 200S, എക്‌സ്പള്‍സ് 200T അരങ്ങേറ്റത്തിന് സജ്ജം; വിപണിയിലേക്ക് ഉടനെന്ന് ഹീറോ

ഈ എഞ്ചിന്‍ 17.8 bhp കരുത്തും 16.45 Nm torque ഉം സൃഷ്ടിക്കും. അതേസമയം ബിഎസ് IV പതിപ്പില്‍ ഈ എഞ്ചിന്‍ 18.4 bhp കരുത്തും 17.1 Nm torque ഉം സൃഷ്ടിക്കും. എഞ്ചിന്‍ നവീകരിക്കുന്നതിന്റെ ഭാഗമായി 0.3 bhp കരുത്തും 0.65 Nm torque ഉം കുറഞ്ഞിരിക്കുന്നത് കാണാം.

ബിഎസ് VI എക്‌സ്ട്രീം 200S, എക്‌സ്പള്‍സ് 200T അരങ്ങേറ്റത്തിന് സജ്ജം; വിപണിയിലേക്ക് ഉടനെന്ന് ഹീറോ

വാട്ടര്‍-കൂള്‍ഡ് യൂണിറ്റായിരുന്ന ബിഎസ് IV എഞ്ചിനില്‍ വന്നിരുന്നതെങ്കില്‍, ബിഎസ് VI പതിപ്പില്‍ ഓയില്‍ കൂളിംഗ് സംവിധാനമാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്.

ബിഎസ് VI എക്‌സ്ട്രീം 200S, എക്‌സ്പള്‍സ് 200T അരങ്ങേറ്റത്തിന് സജ്ജം; വിപണിയിലേക്ക് ഉടനെന്ന് ഹീറോ

അതേസമയം കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അധികം വൈകാതെ തന്നെ ഇരുമോഡലുകളും നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വിപണിയില്‍ എത്തിയ ബിഎസ് VI എക്സ്പള്‍സ് 200 -ന് 1.11 ലക്ഷം രൂപയാണ് എസ്‌ക്ഷോറൂം വില. നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് IV പതിപ്പിന് 1.06 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ബിഎസ് VI എക്‌സ്ട്രീം 200S, എക്‌സ്പള്‍സ് 200T അരങ്ങേറ്റത്തിന് സജ്ജം; വിപണിയിലേക്ക് ഉടനെന്ന് ഹീറോ

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തേടെയാണ് എഞ്ചിനെ നവീകരിച്ചിരിക്കുന്നത്. 199 സിസി എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8,500 rpm -ല്‍ 17.8 bhp കരുത്തും 6,500 rpm -ല്‍ 16.45 Nm torque ഉം സൃഷ്ടിക്കും.

ബിഎസ് VI എക്‌സ്ട്രീം 200S, എക്‌സ്പള്‍സ് 200T അരങ്ങേറ്റത്തിന് സജ്ജം; വിപണിയിലേക്ക് ഉടനെന്ന് ഹീറോ

മാത്രമല്ല, എക്സ്പള്‍സ് 200 ബിഎസ് VI പതിപ്പിന് ഒരു വലിയ കാറ്റലറ്റിക് കണ്‍വെര്‍ട്ടറും പുതിയതും വലുതുമായ ബാഷ് പ്ലേറ്റ് ലഭിക്കുന്നു. ഈ മാറ്റങ്ങള്‍ക്ക് ഒഴിച്ചു നിര്‍ത്തിയാല്‍ മോഡലില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
BS6 Hero Xtreme 200S and XPulse 200T Launching Soon. Read in Malayalam.
Story first published: Friday, July 17, 2020, 19:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X