പിന്നില്‍ ഡിസ്‌ക് ബ്രേക്കുകള്‍; പരീക്ഷണയോട്ടം നടത്തി ടാറ്റ ഗ്രാവിറ്റാസ്
2020 ഓട്ടോ എക്സ്പോയിലാണ് ഗ്രാവിറ്റാസിനെ ടാറ്റ വിപണിക്ക് പരിചയപ്പെടുത്തുന്നത്. ഉടന്‍ വിപണിയില്‍ എത്തുന്ന വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ നിരവധി തവണ പുറത്തുവരുകയും ചെയ്തിട്ടുണ്ട്.

മുഖ്യഎതിരാളിയായ എംജി ഹെക്ടര്‍ പ്ലസ് വിപണിയില്‍ എത്തിയതോടെ ഗ്രാവിറ്റാസിന്റെ അരങ്ങേറ്റം അധികം വൈകില്ലെന്നാണ് സൂചന. ഇപ്പോഴിതാ വാഹനത്തിന്റെ പുതിയ ചില വിവരങ്ങള്‍ വെളിപ്പെടുത്തി പുതിയ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

റഷ്‌ലൈനാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കോയമ്പത്തൂരിലെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹാരിയറിന്റെ ബിഎസ് IV പതിപ്പില്‍ കണ്ടിരുന്ന 16 ഇഞ്ച് 5 സ്പോക്ക് വീലുകളിലാണ് പ്രോട്ടോടൈപ്പ് ഗ്രാവിറ്റാസില്‍ കാണാന്‍ സാധിച്ചത്.
MOST READ: സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് ട്രയംഫ്

എന്നിരുന്നാലും, ഹാരിയറില്‍ നിന്ന് വ്യത്യസ്തമായി, ഇതിന് പിന്നില്‍ ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നത് കാണ്‍ സാധിക്കും. ടാറ്റ ഗ്രാവിറ്റാസിലെ സവിശേഷതകളുടെ നീണ്ട പട്ടിക വലിയ അളവുകളില്‍ മാത്രമല്ല, അതിന്റെ വിലയെ ഉയര്‍ത്തിയേക്കുമെന്നാണ് സൂചന.

വിപണിയില്‍ മഹീന്ദ്ര XUV500, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി ക്രെറ്റയുടെ ഏഴു സീറ്റര്‍ പതിപ്പ് എന്നിവരാകും എതിരാളികള്‍. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്ഫോമിലാണ് ഗ്രാവിറ്റാസും ഒരുങ്ങുന്നത്.
MOST READ: സമൂഹ മാധ്യമങ്ങളിൽ വൈറലായി മലയാളിയുടെ RC ബോട്ട്

അഞ്ച് സീറ്റര്‍ എസ്യുവിയായ ഹാരിയറിന്റെ വിപുലീകൃത പതിപ്പാണ് പുതിയ ആറ് സീറ്റര്‍ ഗ്രാവിറ്റാസ്. ആറ്, ഏഴ് സീറ്റ് ഘടനയില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ആറ് സീറ്റര്‍ പതിപ്പിന് രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റര്‍ മോഡലില്‍ രണ്ടാമത്തെയും മൂന്നാമത്തെയും വരിയില്‍ ബെഞ്ച് തരത്തിലുള്ള സീറ്റുകള്‍ ഉണ്ടാകും.

ഹാരിയറുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഗ്രാവിറ്റസിന് 63 mm നീളവും 80 mm ഉയരവുമുണ്ട്. എന്നിരുന്നാലും, രണ്ട് എസ്‌യുവികള്‍ക്കും വീല്‍ബേസും (2,741 mm) വീതിയും (1,894 mm) സമാനമാണ്.

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ക്രയോടെക് ഡീസല്‍ എഞ്ചിനാണ് ഗ്രാവിറ്റാസിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque ഉം ഉ്തപാദിപ്പിക്കും. സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കും.

ഹ്യുണ്ടായിയില്‍ നിന്ന് ലഭ്യമാക്കുന്ന ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷനായി നല്‍കിയേക്കും. ഇക്കോ, സിറ്റി, സ്പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡുകളും വാഹനത്തില്‍ ലഭിക്കും. 15 ലക്ഷം രൂപ മുതല്‍ 22 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം.


Click it and Unblock the Notifications








