സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് ട്രയംഫ്
ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് ടൈഗര്‍ 900 -യെ ട്രയംഫ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുന്നത്. ബൈക്കിന്റെ ഡെലിവറിയും കമ്പനി ആരംഭിച്ചു.

കമ്പനിയുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ട്രയംഫ് കുടുംബത്തില്‍ നിന്നും ഇനി നിരത്തിലെത്തുക സ്ട്രീറ്റ് ട്രിപ്പിള്‍ R എന്നൊരു മോഡലാണ്. ജൂണ്‍ മാസത്തോടെ ബൈക്കിനെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും, നിലവിലെ സാഹചര്യങ്ങള്‍ മൂലം അവതരണം നീണ്ടുപോവുകയായിരുന്നു.

എന്നാല്‍ വരുന്ന ആഴ്ചകളില്‍ ബൈക്കിന്റെ അവതരണം ഉണ്ടായേക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത് ഡീലര്‍ഷിപ്പുകള്‍ വഴി ബൈക്കിനായുള്ള ബുക്കിംഗ് ആരംഭിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
MOST READ: സമൂഹ മാധ്യമങ്ങളിൽ വൈറലായി മലയാളിയുടെ RC ബോട്ട്

ഇന്ത്യയില്‍ വില്‍പ്പനയിലില്ലാത്ത സ്ട്രീറ്റ് ട്രിപ്പിള്‍ S അടുത്തിടെ വിപണിയില്‍ എത്തിയ RS -നും ഇടയിലാണ് സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ സ്ഥാനം. RS മോഡലിലെ 765 സിസി എഞ്ചിന്‍ തന്നെയാണ് പുത്തന്‍ സ്ട്രീറ്റ് ട്രിപ്പിള്‍ R മോഡലിലും ഇടംപിടിക്കുക.

ഈ എഞ്ചിന്‍ 12,000 rpm -ല്‍ 116 bhp കരുത്തും 9,400 rpm-ല്‍ 77 Nm torque ഉം ഉത്പാദിപ്പിക്കും. RS മോഡലിലെ എഞ്ചിന്‍ ആണെങ്കിലും ട്യൂണിങില്‍ വ്യത്യാസം വരുത്തിയിരിക്കുന്നത് കാണാം.
MOST READ: കാറുകള്‍ വൃത്തിയായി സൂക്ഷിക്കാം; ഹൈജീന്‍ ഡ്രൈവുമായി ഹ്യുണ്ടായി

RS മോഡലില്‍ ഇതേ എഞ്ചിന്‍ 11,750 rpm -ല്‍ 121 bhp പവറും 9,350 rpm -ല്‍ 79 Nm torque ഉം സൃഷ്ടിക്കും. രണ്ട് വകഭേദങ്ങളില്‍ ബൈക്ക് വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയേക്കും.

ടിഎഫ്ടി ഡാഷ്‌ബോര്‍ഡ് പോലുള്ള RS -ലെ ചില ഫീച്ചറുകള്‍ ഒഴിവാക്കിയാണ് സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ വരവ്. അത് കൊണ്ട് തന്നെ വിലയും കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ട്രീറ്റ് ട്രിപ്പിള്‍ R -ന് ഏകദേശം 10 ലക്ഷം രൂപ എക്‌സ്ഷോറൂം വില പ്രതീക്ഷിക്കാം.
MOST READ: ബഹു കേമൻ തന്നെ മഹീന്ദ്രയുടെ പുതിയ പ്രതിരോധ വാഹനം

അതേസമയം ടൈഗര്‍ 900-യുടെ ഡെലിവറി ട്രയംഫ് ആരംഭിച്ചു. 2020 ജൂണ്‍ 19-നാണ് പ്രീമിയം അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ബൈക്ക് എത്തുന്നത്. മൂന്ന് വകഭേദങ്ങളില്‍ എത്തുന്ന ബൈക്കിന്റെ പ്രാരംഭ പതിപ്പിന് 13.70 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 15.50 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില.

ഇതുവരെ വില്‍പ്പനയിലുണ്ടായിരുന്ന ടൈഗര്‍ 800-ന്റെ പിന്‍ഗാമിയായാണ് ടൈഗര്‍ 900 വില്‍പ്പനക്കെത്തിയിരിക്കുന്നത്. ട്രയംഫ് ടൈഗര്‍ 900 പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്.


Click it and Unblock the Notifications








