കയറ്റുമതി തുണയായി, മെയ് മാസം ബജാജിന് ലഭിച്ചത് 1.12 ലക്ഷം യൂണിറ്റ് വിൽപ്പന

മെയ് മാസത്തിൽ കമ്പനി മൊത്തം 1,12,798 യൂണിറ്റുകൾ വിറ്റഴിച്ചതായി പ്രഖ്യാപിച്ച് ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ്. ആഭ്യന്തര, കയറ്റുമതി വിപണികളിലെ ഇരുചക്ര വാഹന വിൽപ്പനയും ഇതിൽ ഉൾപ്പെടുന്നു.

കയറ്റുമതി തുണയായി, മെയ് മാസം ബജാജിന് ലഭിച്ചത് 1.12 ലക്ഷം യൂണിറ്റ് വിൽപ്പന

മൊത്തം വിൽപ്പനയിൽ ആഭ്യന്തര വിപണിയിൽ നിന്ന് 39,286 യൂണിറ്റുകൾ ബജാജ് രേഖപ്പെടുത്തിയപ്പോൾ 73,512 യൂണിറ്റുകളിൽ ഭൂരിഭാഗവും കയറ്റുമതിയിൽ നിന്നാണ് ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്.

കയറ്റുമതി തുണയായി, മെയ് മാസം ബജാജിന് ലഭിച്ചത് 1.12 ലക്ഷം യൂണിറ്റ് വിൽപ്പന

2019 മെയ് മാസത്തെ കമ്പനിയുടെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ബജാജിന് മൊത്തത്തിൽ 69 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3.65 ലക്ഷത്തിലധികം ഇരുചക്ര വാഹന വിൽപ്പനയാണ് കമ്പനി കരസ്ഥമാക്കിയത്.

MOST READ: വിലക്കുറവിൽ HF ഡീലക്സ് കിക്ക്-സ്റ്റാർട്ടർ ബിഎസ് VI പതിപ്പ് പുറത്തിറക്കി ഹീറോ

കയറ്റുമതി തുണയായി, മെയ് മാസം ബജാജിന് ലഭിച്ചത് 1.12 ലക്ഷം യൂണിറ്റ് വിൽപ്പന

ആഭ്യന്തര വിൽപ്പനയുടെ കാര്യത്തിൽ ബജാജ് 2019 മെയ് മാസത്തിൽ വിറ്റഴിച്ച 2,05,721 യൂണിറ്റിൽ നിന്ന് 81 ശതമാനം വിൽപ്പന ഇടിവുണ്ടായി. കഴിഞ്ഞ മാസം 40,000 ൽ താഴെ മാത്രമാണ് കമ്പനിയുടെ രാജ്യത്തെ വിൽപ്പന.

കയറ്റുമതി തുണയായി, മെയ് മാസം ബജാജിന് ലഭിച്ചത് 1.12 ലക്ഷം യൂണിറ്റ് വിൽപ്പന

ബജാജ് ഓട്ടോയുടെ വാണിജ്യ വാഹന വിഭാഗവും കഴിഞ്ഞ മാസം വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തി. വാണിജ്യ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന 2020 മെയ് മാസത്തിൽ 56 ശതമാനം ഇടിഞ്ഞ് വെറും 788 യൂണിറ്റായി. ഇവയുടെ കയറ്റുമതി വിൽപ്പന 54,882-ൽ നിന്ന് 19,411 ആയി കുറഞ്ഞു. അതായത് ഏകദേശം 65 ശതമാനത്തിന്റെ ഇടിവ്.

MOST READ: ബിഎസ് VI പള്‍സര്‍ 150 വീണ്ടും നവീകരിച്ച് ബജാജ്

കയറ്റുമതി തുണയായി, മെയ് മാസം ബജാജിന് ലഭിച്ചത് 1.12 ലക്ഷം യൂണിറ്റ് വിൽപ്പന

മൊത്തത്തിലുള്ള കമ്പനിയുടെ വിൽ‌പന കണക്കിലെടുത്താൽ ബജാജ് ഓട്ടോയ്ക്ക് മെയ് മാസത്തിൽ ഇന്ത്യൻ വിപണിയിൽ 80 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ മാസം മൊത്തം വിൽപ്പന 1,65,006 യൂണിറ്റായിരുന്നു. 2019-ൽ ഇതേ കാലയളവിൽ 8,42,550 യൂണിറ്റ് വിൽപ്പനയുമായി ബ്രാൻഡ് അതിവേഗം മുന്നിലായിരുന്നു.

കയറ്റുമതി തുണയായി, മെയ് മാസം ബജാജിന് ലഭിച്ചത് 1.12 ലക്ഷം യൂണിറ്റ് വിൽപ്പന

ബജാജ് അടുത്തിടെ രാജ്യത്തുടനീളം ഉത്പാദനം, വിൽപ്പന, സേവന പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. വിൽപ്പന, സേവന പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ കണ്ടെയ്‌ൻമെന്റ് സോണുകളൊഴികെ എല്ലാ ഡീലർഷിപ്പുകളും കമ്പനി വീണ്ടും തുറന്നു. ഡീലർഷിപ്പുകൾക്ക് കർശനമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.

MOST READ: X-മാക്‌സ് 300-ന്റെ റോമ എഡിഷൻ അവതരിപ്പിച്ച് യമഹ, വിൽപ്പനക്ക് 130 യൂണിറ്റുകൾ മാത്രം

കയറ്റുമതി തുണയായി, മെയ് മാസം ബജാജിന് ലഭിച്ചത് 1.12 ലക്ഷം യൂണിറ്റ് വിൽപ്പന

ഇത് ജീവനക്കാരുടെയും ഷോറൂമുകൾ സന്ദർശിക്കുന്ന ഉപഭോക്താക്കളുടെയും സുരക്ഷ ബജാജ് ഉറപ്പാക്കുന്നു. ഇന്ത്യയിലെ വിൽപ്പന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടയിൽ കമ്പനി രാജ്യത്തെ തങ്ങളുടെ മുഴുവൻ ഉൽപ്പന്ന ശ്രേണിയുടെയും വില ഉയർത്തി.

കയറ്റുമതി തുണയായി, മെയ് മാസം ബജാജിന് ലഭിച്ചത് 1.12 ലക്ഷം യൂണിറ്റ് വിൽപ്പന

ജനപ്രിയ പൾസർ ശ്രേണിയിലെ വിവിധ മോഡലുകൾക്ക് 5000 രൂപ വരെ വില വർധനവാണ് ഇതിൽ ലഭിച്ചിരിക്കുന്നത്. വിലക്കയറ്റം ഇന്ത്യയിലെ എല്ലാ ബ്രാൻഡുകളും നടപ്പിലാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായ നഷ്ടം നികത്താനാണ് വാഹന നിർമാതാക്കളെല്ലാം തങ്ങളുടെ മോഡലുകൾക്കെല്ലാം വില ഉയർത്തിയിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, June 2, 2020, 16:33 [IST]
English summary
Bajaj Auto Registers 1.12 Lakh Sales Last Month. Read in Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X