വിലക്കുറവിൽ HF ഡീലക്സ് കിക്ക്-സ്റ്റാർട്ടർ ബിഎസ് VI പതിപ്പ് പുറത്തിറക്കി ഹീറോ

ഇലക്ട്രിക്-സ്റ്റാർട്ട് സവിശേഷതയ്ക്ക് പകരം ഒരു കിക്ക്-സ്റ്റാർട്ടർ ലഭിക്കുന്ന ബിഎസ് VI കംപ്ലയിന്റ് HF ഡീലക്‌സിന്റെ കൂടുതൽ താങ്ങാനാവുന്ന പതിപ്പുകൾ ഹീറോ അവതരിപ്പിച്ചു.

വിലക്കുറവിൽ HF ഡീലക്സ് കിക്ക്-സ്റ്റാർട്ടർ ബിഎസ് VI പതിപ്പ് പുറത്തിറക്കി ഹീറോ

സ്‌പോക്ക് വീൽ, അലോയ് വീൽ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്ക് എന്നുന്നത്. ഇവയ്ക്ക് യഥാക്രമം 46,800 രൂപയും 47,800 രൂപയുമാണ് എക്സ-ഷോറൂം വില.

വിലക്കുറവിൽ HF ഡീലക്സ് കിക്ക്-സ്റ്റാർട്ടർ ബിഎസ് VI പതിപ്പ് പുറത്തിറക്കി ഹീറോ

ജനുവരിയിൽ പുറത്തിറങ്ങിയ ബിഎസ് VI HF ഡീലക്സ് സെൽഫ് സ്റ്റാർട്ടിന്റെ എക്സ്-ഷോറൂം വില 56,675 രൂപയിൽ ആരംഭിക്കുന്നു. ഇത് ഇപ്പോൾ എത്തിയിരിക്കുന്ന ഏറ്റവും താങ്ങാനാവുന്ന പതിപ്പിനേക്കാൾ 9,875 രൂപ കൂടുതലാണ്.

MOST READ: ഹ്യുണ്ടായിയുടെ പ്രതീക്ഷ കാത്ത് ക്രെറ്റ; മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന

വിലക്കുറവിൽ HF ഡീലക്സ് കിക്ക്-സ്റ്റാർട്ടർ ബിഎസ് VI പതിപ്പ് പുറത്തിറക്കി ഹീറോ

മുഴുവൻ HF ഡീലക്സ് ശ്രേണിക്കും ഇപ്പോൾ 100 സിസി സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇൻജക്റ്റഡ് എഞ്ചിനാണ് ഹീറോ നൽകുന്നത്. ഫ്യുവൽ ഇൻജക്റ്റഡ് സംവിധാനത്തിലേക്ക് മാറിയതും 9.0 ശതമാനം കൂടുതൽ ഇന്ധനക്ഷമത കൈവരിക്കാൻ കാരണമായി എന്ന് ഹീറോ അവകാശപ്പെടുന്നു.

വിലക്കുറവിൽ HF ഡീലക്സ് കിക്ക്-സ്റ്റാർട്ടർ ബിഎസ് VI പതിപ്പ് പുറത്തിറക്കി ഹീറോ

അതേസമയം, ബിഎസ് IV പതിപ്പ് ഉത്പാദിപ്പിച്ചിരുന്ന 8.36 bhp കരുത്ത് പുതുമോഡലിൽ 7.94 bhp -യായി കുറഞ്ഞു. എന്നാൽ വാഹനത്തിന്റെ 8.05Nm torque അതേപടി നിലനിൽക്കുന്നു.

MOST READ: വരും മാസങ്ങളില്‍ പ്രതീക്ഷ; 18,539 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി

വിലക്കുറവിൽ HF ഡീലക്സ് കിക്ക്-സ്റ്റാർട്ടർ ബിഎസ് VI പതിപ്പ് പുറത്തിറക്കി ഹീറോ

6,000 rpm വരെ റെവ് ശ്രേണിയും പുതുമോഡൽ ഉയർത്തുന്നു. പുതിയ എഞ്ചിൻ ആറ് ശതമാനം വേഗത്തിലുള്ള ആക്‌സിലറേഷനോടൊപ്പം മികച്ച പ്രകടനം നൽകുന്നുവെന്നും ഹീറോ അവകാശപ്പെടുന്നു. പുതിയ HF ഡീലക്സ് ബൈക്കുകളിൽ ഹീറോയുടെ i3S (ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം) സവിശേഷതയും ലഭിക്കുന്നു.

വിലക്കുറവിൽ HF ഡീലക്സ് കിക്ക്-സ്റ്റാർട്ടർ ബിഎസ് VI പതിപ്പ് പുറത്തിറക്കി ഹീറോ

കിക്ക്-സ്റ്റാർട്ട്, ഇലക്ട്രിക്-സ്റ്റാർട്ട് പതിപ്പുകൾ തമ്മിലുള്ള ഏകദേശം 10,000 രൂപ വില വ്യത്യാസം കണക്കിലെടുക്കുമ്പോൾ പുതിയ പതിപ്പുകൾ HF ഡീലക്സ് വിൽപ്പന വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോട്ടോർസൈക്കിളുകളിൽ ഒന്നായിരുന്നു ഹീറോ HF ഡീലക്സ്.

MOST READ: തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കി ഹ്യുണ്ടായി; പുതിയ ക്രെറ്റ, വേര്‍ണ മോഡലുകള്‍ക്ക് ആവശ്യക്കാര്‍

വിലക്കുറവിൽ HF ഡീലക്സ് കിക്ക്-സ്റ്റാർട്ടർ ബിഎസ് VI പതിപ്പ് പുറത്തിറക്കി ഹീറോ

41,293 രൂപ എക്സ്-ഷോറൂം വിലയ്ക്ക് വിപണിയിൽ എത്തുന്ന ബജാജ് CT 100 രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന 100 സിസി ഇരുചക്രവാഹനമായി തുടരുന്നു.

Most Read Articles

Malayalam
English summary
Hero Launched New Affordable Kick Start Variant Of HF Deluxe In India. Read in Malayalam.
Story first published: Tuesday, June 2, 2020, 12:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X