തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കി ഹ്യുണ്ടായി; പുതിയ ക്രെറ്റ, വേര്‍ണ മോഡലുകള്‍ക്ക് ആവശ്യക്കാര്‍
വലിയൊരു പ്രതിസന്ധിക്ക് ശേഷം ഭാഗികമായിട്ടെങ്കിലും വില്‍പ്പന പുനരാരംഭിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. നിലവില്‍ 850 -ല്‍ അധികം ഷോറുമുകളുടെയും 1,000 -ല്‍ അധികം വര്‍ക്ക്‌ഷോപ്പുകളുടെ പ്രവര്‍ത്തനം കമ്പനി ഭാഗികമായി ആരംഭിച്ചിട്ടുണ്ട്.

2020 മെയ് പകുതിയോടൊണ് കമ്പനി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് 12,583 യൂണിറ്റുകളുടെ വില്‍പ്പന ഈ കാലയളവില്‍ നേടാന്‍ ഹ്യൂണ്ടായിക്ക് സാധിച്ചു. പുതിയ ക്രെറ്റ, വേര്‍ണ ഫെയ്‌സ്‌ലിഫ്റ്റ്, വെന്യു, എലൈറ്റ് i20, ഗ്രാന്‍ഡ് i10 നിയോസ് മോഡലുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 മെയ് മാസത്തില്‍ വിറ്റ 12,5823 യൂണിറ്റുകളുടെ മൊത്തം വില്‍പ്പനയില്‍ ആഭ്യന്തര വിപണിയില്‍ വിറ്റ 6,883 യൂണിറ്റുകളും കയറ്റുമതി ചെയ്ത 5,700 യൂണിറ്റുകളും ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയിക്ക് കയറ്റുമതിയിലും നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
MOST READ: പരീക്ഷണയോട്ടം നടത്തി പുതുതലമുറ സ്‌കോര്‍പിയോ; ചിത്രങ്ങള്‍ പുറത്ത്

മൂന്നാംഘട്ട ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ പാലിച്ച് മെയ് എട്ടിനാണ് ഹ്യുണ്ടായിയുടെ ചെന്നൈയിലെ പ്ലാന്റ് തുറന്നത്. ഇതിനുശേഷമാണ് 5,000 വാഹനങ്ങള്‍ ഇവിടെ നിന്നും കയറ്റുമതി ചെയ്തത്.

സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചാണ് പ്രവര്‍ത്തനം പുനരാരംഭിച്ചതെന്നും ഹ്യൂണ്ടായി അറിയിച്ചു.
MOST READ: 2020 ഹാരിയറിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ

വൈറസ് വ്യാപനം തടയുന്നതിനുള്ള സുരക്ഷ കവചങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഷോറുമുകളില്‍ എത്തുന്ന ഉപയോക്താക്കളുമായി കൃത്യമായ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നുണ്ട്.

ഓരോ ഷോറൂമുകളും വര്‍ക്ക്ഷോപ്പുകളും കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസ് ചെയ്യുന്നതിനുള്ള നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ട്. സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനിലൂടെ റിമോട്ട് കാര്‍ ഡെമോണ്‍സ്ട്രേഷന്‍ സംവിധാനവും ഒരുക്കി നല്‍കിയെന്നും കമ്പനി അറിയിച്ചു.
MOST READ: ഇന്ത്യൻ വിപണിയിക്കായി ഒരുങ്ങുന്ന ബെനലി ബൈക്കുകൾ

വാഹനം വാങ്ങുന്നതിനും ബുക്കു ചെയ്യുന്നതിനുമായി ക്ലിക്ക് ടു ബൈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഹ്യുണ്ടായി നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. അതോടൊപ്പം തന്നെ ഉപഭോക്താക്കള്‍ക്കായി നിരവധി ആനുകൂല്യങ്ങളും പദ്ധതികളും കമ്പനി അവതരിപ്പിച്ചു.

ഇതെല്ലാമാണ് വില്‍പ്പന വര്‍ധിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയെ സംബന്ധിച്ച് ഈ വര്‍ഷത്തെ മറ്റൊരു സുപ്രധാന അവതരണമായിരുന്നു ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ണയുടേത്.
MOST READ: 2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഇതിന് മുമ്പാണ് പുതുതലമുറ ക്രെറ്റ, ഓറ മോഡലുകള്‍ വിപണിയില്‍ എത്തുന്നത്. 2020 മാര്‍ച്ച് മുതല്‍ തന്നെ വേര്‍ണയ്ക്കായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു. എന്നാല്‍ കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ വാഹനത്തിന്റെ അവതരണം മാറ്റി വെയ്ക്കുകയായിരുന്നു.


Click it and Unblock the Notifications








