പരീക്ഷണയോട്ടം നടത്തി പുതുതലമുറ സ്‌കോര്‍പിയോ; ചിത്രങ്ങള്‍ പുറത്ത്
ജനപ്രീയ എസ്‌യുവിയായ സ്‌കോര്‍പിയോയുടെ ബിഎസ് VI പതിപ്പിനെ അടുത്തിടെയാണ് മഹീന്ദ്ര വിപണിയില്‍ അവതരിപ്പിച്ചത്. നാല് വകഭേദങ്ങളിലായെത്തുന്ന വാഹനത്തിന് 12.40 ലക്ഷം രൂപ മുതല്‍ 16.00 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

എന്നാല്‍ 2021 ഓടെ വാഹനത്തിന്റെ പുതുതലമുറ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. 2021 ഏപ്രില്‍-ജൂണ്‍ മാസത്തോടു കൂടി എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ ഇടംപിടിക്കും. അടിമുടി മാറ്റങ്ങളോടെയാകും വാഹനം എത്തുക.

നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ ചിത്രങ്ങളും പുറത്ത് വന്നിരിക്കുന്നത്. ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെയാണ് വാഹനത്തിന്റെ പരീക്ഷണയോട്ടം കമ്പനി ആരംഭിച്ചത്.
MOST READ: വെട്ടുക്കിളി കൂട്ടം വെല്ലുവിളിയാവുന്നു; പൈലറ്റുമാർക്ക് മുന്നറിയിപ്പുമായി DCGA

വീല്‍ ബിഎച്ച്പിയാണ് പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 2002 ജൂണിലാണ് ആദ്യ സ്‌കോര്‍പിയോ നിരത്തിലെത്തുന്നത്. തുടര്‍ന്ന് വാഹന പ്രേമികള്‍ക്കിടയില്‍ വളരെപ്പെട്ടെന്ന് തന്നെ തരംഗമായിമാറാനും വാഹനത്തിനായി.

പുതുതലമുറ സ്‌കോര്‍പിയോ ഒരു ലാഡര്‍ ഫ്രെയിം ചാസി ഉപയോഗിക്കുന്നത് തുടരും. കൂടാതെ ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷനായി ഫോര്‍ വീല്‍ ഡ്രൈവും ലഭ്യമായേക്കും. കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്ന രീതിയിലാണ് മുന്‍വശം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
MOST READ: 2020 ഹാരിയറിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളാണ് പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. അതിന് സമീപത്തായി തന്നെ ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഇടംപിടിച്ചിട്ടുണ്ട്. പുതിയ ബോഡി പാനലുകളും ക്യാരക്ടര്‍ ലൈനുകളും വാഹനത്തില്‍ ഇടംപിടിച്ചേക്കും.

പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുള്ള ടെയില്‍ ലാമ്പുകളാണ് വാഹനത്തിന്റെ പിന്നിലെ സവിശേഷത. പുറമേയുള്ള സവിശേഷതകള്‍ പോലെ തന്നെ അകത്തളത്തിലും കാര്യമായ മാറ്റം ഉള്‍വശത്തും പ്രതീക്ഷിക്കാം. എന്നാല്‍ എന്തൊക്കെയാകും മാറ്റങ്ങള്‍ എന്ന് ഈ അവസരത്തില്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
MOST READ: ഇന്ത്യൻ വിപണിയിൽ 2000 രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ഹെൽമെറ്റുകൾ

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്‍പ്പെടെയുള്ള നവീകരിച്ച ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതുക്കിയ സെന്റര്‍ കണ്‍സോള്‍, മറാസോയില്‍ കണ്ടിരിക്കുന്ന ക്യാബിന് സമാനമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്റ്റിയറിംഗ് വീലും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എംപിവിയുമായി പങ്കിടും. ബിഎസ് VI നിലവാരത്തിലുള്ള 2.2 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും വാഹനത്തിന്റെ കരുത്ത്.
MOST READ: ബൊലേറോയിലും ടോയിലെറ്റ് സംവിധാനമൊരുക്കി ഓജസ് ഓട്ടോമൊബൈൽസ്

ടോര്‍ഖും കരുത്തും ഈ അവസരത്തില്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്സ് ഓപ്ഷനുകളും കമ്പനി നല്‍കിയേക്കാം.


Click it and Unblock the Notifications








