2020 ഹാരിയറിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ
നിലവില്‍ വലിയൊരു മാറ്റത്തിന്റെ പാതയിലാണ് ടാറ്റ മോട്ടോര്‍സ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ മോഡലുകളെ പുതുക്കി അവതരിപ്പിച്ചു. പിന്നീട് ഓട്ടോ എക്‌സ്‌പോയിലും വാഹനപ്രേമികളെ കമ്പനി അമ്പരപ്പിച്ചു.

2020 ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ ആണ് ടാറ്റ മോട്ടോര്‍സ് പുത്തന്‍ ഹാരിയര്‍ വില്പനക്കെത്തിച്ചത്. 10 മാറ്റങ്ങള്‍ 2020 ടാറ്റ ഹാരിയറില്‍ ഉള്‍പെടുത്തിയിട്ടുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നു.
എന്നാല്‍ അത് അവിടെ നില്‍ക്കട്ടെ, അതൊന്നുമല്ല ഇവിടുത്തെ വിഷയം. വാഹനത്തിന്റെ പുതിയൊരു പരസ്യ ചിത്രീകരണത്തിന്റെ വീഡിയോ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. ഈ ഫീച്ചറുകള്‍ എല്ലാം ഉള്‍പ്പെടുത്തിയാണ് കമ്പനി വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
MOST READ: മെയ് മാസത്തില്‍ 1,639 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടൊയോട്ട

ഏകദേശം 45 സെക്കന്‍ഡുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. കമ്പനിയുടെ ഔദ്യോഗിക യുട്യൂബ് പേജില്‍ തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാലിപ്സോ റെഡ്, കൊക്കോ സ്പാര്‍ക്കിള്‍ എന്നിങ്ങനെ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളിലും ലഭ്യമാണ്.

ഒറ്റനോട്ടത്തില്‍ ഇതുവരെ വില്‍പ്പനയിലുണ്ടായിരുന്ന ഹാരിയര്‍ മോഡലും പുത്തന്‍ മോഡലുമായി വ്യതാസം കണ്ടെത്തുക എളുപ്പമല്ല. 13.69 ലക്ഷം രൂപയാണ് നവീകരിച്ച പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.
MOST READ: ഇന്ത്യൻ വിപണിയിൽ 2000 രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ഹെൽമെറ്റുകൾ

പഴയ പതിപ്പില്‍ നിന്നും ഏകദേശം 25,000 രൂപ മുതല്‍ 30,000 രൂപ വരെ 2020 ഹാരിയറിന് വില വര്‍ദ്ധിച്ചിട്ടുണ്ട്. ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കും വിധം പരിഷ്‌കരിച്ച 2.0-ലിറ്റര്‍ ക്രയോടെക് ഡീസല്‍ എഞ്ചിനാണ് 2020 ഹാരിയറിലെ മാറ്റം.

ഈ എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കും. പഴയ പതിപ്പില്‍ നിന്നും 30 bhp അധിക കരുത്താണ് പുതിയ മോഡലിന് ഉള്ളത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ആണ് 2020 ടാറ്റ ഹാരിയാറിലെ മറ്റൊരു ആകര്‍ഷണം.
MOST READ: പഴമയുടെ പകിട്ടും ആധുനിക സൗകര്യങ്ങളും; മലയാളിയുടെ കരവിരുതിൽ ഒരുങ്ങി ടാറ്റ ബസ്

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രം ലഭിച്ചിരുന്ന ഹാരിയര്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിലും ഇനി ലഭിക്കും. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, എംജി ഹെക്ടര്‍, ജീപ്പ് കോമ്പസ് എന്നിവരാണ് വിപണിയിലെ എതിരാളികള്‍.

പനോരമിക് സണ്‍റൂഫ്, ആറ് രീതിയില്‍ ക്രമീകരിക്കാവുന്ന ഇലക്ട്രിക്ക് ഡ്രൈവര്‍ സീറ്റ്, ഓട്ടോ ഡിമ്മിംഗ് റിയര്‍ വ്യൂ മിററുകള്‍, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകള്‍ എന്നിവ പുതിയ പതിപ്പിന്റെ സവിശേഷതകളാണ്.
MOST READ: വില്‍പ്പന ഉഷാറാക്കാന്‍ ഫോക്‌സ്‌വാഗണ്‍; ആകര്‍ഷകമായ വായ്പയും ലീസിങ്ങ് പദ്ധതികളും

യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറു എയര്‍ബാഗുകള്‍ വാഹനത്തിലുണ്ട്. ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, കോര്‍ണറിംഗ് സ്റ്റബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിംഗ് ഫോഗ് ലാമ്പുകള്‍, റോള്‍ഓവര്‍ മിറ്റിഗേഷന്‍ സംവിധാനം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയ സജ്ജീകരണങ്ങളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications








