മെയ് മാസത്തില്‍ 1,639 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടൊയോട്ട
മാര്‍ച്ച് മുതല്‍ മെയ് അവസാനം വരെ നീണ്ടു നിന്ന ലോക്ക്ഡൗണ്‍ വലിയ തിരിച്ചടിയാണ് വാഹന വിപണിക്ക് സമ്മാനിച്ചത്. ഏപ്രില്‍ മാസത്തില്‍ പൂര്‍ണമായും അടഞ്ഞുകിടന്നതോടെ ഒരു യൂണിറ്റ് പോലും വിറ്റഴിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചില്ല.

എങ്കിലും മെയ് പകുതിയോടെ തന്നെ മിക്ക നിര്‍മ്മാതാക്കളും ഇളവുകളോടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനം.

ഓഫറുകളും ആനുകൂല്യങ്ങളും ഒപ്പം പുതിയ കുറച്ച് ഇഎംഐ പദ്ധതികളും ഒക്കെ വാഗ്ദാനം ചെയ്താണ് വാഹനങ്ങള്‍ വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്. മെയ് പകുതിയോടെ തന്നെ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചിരുന്നു.
MOST READ: ഇന്ത്യൻ വിപണിയിൽ 2000 രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ഹെൽമെറ്റുകൾ

നിലവില്‍ 290 ടൊയോട്ട ഡീലര്‍ഷിപ്പുകളും 230 സര്‍വീസ് സെന്ററുകളുടെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ച പ്രദേശങ്ങളില്‍ സ്പെയര്‍ പാര്‍ട്സ് വിതരണം ചെയ്യുന്നതിന് കമ്പനി മുന്‍ഗണന നല്‍കുന്നു.

മെയ് 26 മുതല്‍ കര്‍ണാടകയിലെ ബിഡാദിയിലെ പ്ലാന്റിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കമ്പനി പുനരാരംഭിച്ചിരുന്നു. ഘട്ടം ഘട്ടമായി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും, കമ്പനി ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ക്രമേണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.
MOST READ: സി-സെഗ്മെന്റ് സെഡാന്‍ ശ്രേണിയില്‍ താങ്ങാവുന്ന മോഡലായി സ്‌കോഡ റാപ്പിഡ്

ഇപ്പോഴിതാ 2020 മെയ് മാസത്തില്‍ വിറ്റഴിച്ച വാഹനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ടൊയോട്ട. 1,639 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചതായി കമ്പനി അറിയിച്ചു. ഇന്നോവ ക്രിസ്റ്റ, ഗ്ലാന്‍സ, ഫോര്‍ച്യൂണര്‍ മോഡലുകളായിരുന്നു ഇതില്‍ അധികവും.

അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മൊത്തം 12,138 യൂണിറ്റുകള്‍ കമ്പനി വിറ്റിരുന്നു. 928 യൂണിറ്റ് എറ്റിയോസും നിര്‍മ്മാതാക്കള്‍ കയറ്റുമതി ചെയ്തിരുന്നു. പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ, ലോക്ക്ഡൗണിന് മുമ്പ് ലഭിച്ച ഓര്‍ഡറുകള്‍ തീര്‍ക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
MOST READ: ബൊലേറോയിലും ടോയിലെറ്റ് സംവിധാനമൊരുക്കി ഓജസ് ഓട്ടോമൊബൈൽസ്

മെയ് മാസം ഉത്പാദനം പുനരാരംഭിക്കാന്‍ തങ്ങളെ പ്രാപ്തരാക്കിയ സര്‍ക്കാരിനോടും ഞങ്ങളുടെ വിതരണക്കാരോടും ഡീലര്‍ പങ്കാളികളോടും നന്ദിയുണ്ടെന്ന് സെയില്‍സ് ആന്‍ഡ് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു.

ഇപ്പോള്‍, ബിസിനസ്സ് അന്വേഷണങ്ങള്‍ ഓണ്‍ലൈനായും നടക്കുന്നു. ''ഞങ്ങളേയും ഞങ്ങളുടെ ഉല്‍പ്പന്നങ്ങളേയും വിശ്വസിക്കുകയും ഞങ്ങളോട് ക്ഷമ കാണിക്കുകയും ചെയ്ത ഞങ്ങളുടെ ഉപയോക്താക്കള്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications








