വരും മാസങ്ങളില്‍ പ്രതീക്ഷ; 18,539 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി

50 ദിവസത്തെ അടച്ചുപൂട്ടലിന് ശേഷം മെയ് 12 നാണ് നിര്‍മ്മാതാക്കളായ മാരുതി പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചത്. മനേസര്‍ പ്ലാന്റ് മെയ് 12 നും ഗുരുഗ്രാം പ്ലാന്റ് മെയ് 18 ന് പ്രവര്‍ത്തനം ആരംഭിച്ചു.

വരും മാസങ്ങളില്‍ പ്രതീക്ഷ; 18,539 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി

എന്നിരുന്നാലും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഷോറൂമുകളും സര്‍വീസ് കേന്ദ്രങ്ങളും തുറന്നിരിക്കുന്നത്. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലെ ഷോറൂമുകള്‍ ഇനിയും തുറന്നിട്ടില്ല.

വരും മാസങ്ങളില്‍ പ്രതീക്ഷ; 18,539 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി

മെയ് 25 മുതലാണ് കമ്പനി ഈ പ്ലാന്റുകളില്‍ ഉത്പാദനം ആരംഭിച്ചത്. ചരിത്രത്തില്‍ ആദ്യമായി 2020 ഏപ്രിലില്‍ ആഭ്യന്തര വിപണിയില്‍ ഒരു യൂണിറ്റുപോലും വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചില്ല. അതേസമയം കയറ്റുമതി 632 യൂണിറ്റായിരുന്നു.

MOST READ: തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കി ഹ്യുണ്ടായി; പുതിയ ക്രെറ്റ, വേര്‍ണ മോഡലുകള്‍ക്ക് ആവശ്യക്കാര്‍

വരും മാസങ്ങളില്‍ പ്രതീക്ഷ; 18,539 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി

വില്‍പ്പന ഭാഗികമായി ആരംഭിച്ച മെയ് മാസത്തിലെ വില്‍പ്പന കണക്കുകള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. റിപ്പോര്‍ട്ട് അനുസരിച്ച് 18,539 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഇതില്‍ 13,865 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ വിറ്റു.

വരും മാസങ്ങളില്‍ പ്രതീക്ഷ; 18,539 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി

23 യൂണിറ്റുകള്‍ ടൊയോട്ടയ്ക്ക് നല്‍കി (ബലേനോ) ബാക്കിയുള്ളവ കയറ്റുമതി വിപണിയിലായിരുന്നു. അതേസമയം 2019 മെയ് മാസത്തില്‍ 1,34,641 യൂണിറ്റ് കമ്പനി വിറ്റഴിച്ചിരുന്നു. ഇതില്‍ ആഭ്യന്തര വിപണികളില്‍ 1,23,250 യൂണിറ്റുകളും.

MOST READ: 500 സിസി മോഡലുകളിലേക്ക് തിരിച്ചെത്താൻ റോയൽ എൻഫീൽഡ്

വരും മാസങ്ങളില്‍ പ്രതീക്ഷ; 18,539 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി

മാര്‍ച്ച് മാസത്തിന്റെ അവസാനത്തിലാണ് രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ മാസം 83,742 വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചു. പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും മികച്ച ബുക്കിങ്ങ് ലഭിക്കുകയും ചെയ്തത് വരും മാസങ്ങളില്‍ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

വരും മാസങ്ങളില്‍ പ്രതീക്ഷ; 18,539 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി

നിലവില്‍ നിരവധി ഓഫറുകളും ആനുകൂല്യങ്ങളും അതിനൊപ്പം പുതിയ വായ്പ പദ്ധതികളും അവതരിപ്പിച്ചാണ് മാരുതിയുടെ വില്‍പ്പന. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ചോളമണ്ഡലം ഇന്‍വസ്റ്റുമെന്റ് ആന്റ് ഫിനാന്‍സ് കമ്പനി ലിമിറ്റഡുമായി സഹകരിച്ച് ബൈ നൗ പേ ലേറ്റര്‍ എന്നൊരു പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചു.

MOST READ: പരീക്ഷണയോട്ടം നടത്തി പുതുതലമുറ സ്‌കോര്‍പിയോ; ചിത്രങ്ങള്‍ പുറത്ത്

വരും മാസങ്ങളില്‍ പ്രതീക്ഷ; 18,539 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി

പദ്ധതി പ്രകാരം വാഹനം സ്വന്തമാക്കി രണ്ടു മാസത്തിന് ശേഷം ഇഎംഐ അടച്ചു തുടങ്ങിയാല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ജൂണ്‍ 30 വരെയാണ് ഓഫര്‍ കാലാവധിയെന്നും കമ്പനി അറിയിച്ചു.

വരും മാസങ്ങളില്‍ പ്രതീക്ഷ; 18,539 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി

കൂടാതെ കൂടുതല്‍ ലോണ്‍ വാല്യുവും 90 ശതമാനം വരെ ഓണ്‍റോഡ് ഫണ്ടിങ്ങും കൂടുതല്‍ തിരിച്ചടവ് കാലവധിയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മിക്ക നിര്‍മ്മാതാക്കളും ഇത്തരത്തിലൊരു പദ്ധതിയുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാരുതിയും രംഗത്തെത്തുന്നത്.

MOST READ: 2020 ഹാരിയറിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ

വരും മാസങ്ങളില്‍ പ്രതീക്ഷ; 18,539 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി

ഇതിനൊപ്പം ജൂണ്‍ 30 വരെ സൗജന്യ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 15 മുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ സൗജന്യ സര്‍വീസും വാറണ്ടിയും നഷ്ടപ്പെട്ട വാഹനങ്ങള്‍ക്കാണ് ഇത് പ്രയോജനപ്പെടുക.

Most Read Articles

Malayalam
English summary
Maruti Suzuki Sold 13,865 Units in May 2020. Read in Malayalam.
Story first published: Monday, June 1, 2020, 21:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X