500 സിസി മോഡലുകളിലേക്ക് തിരിച്ചെത്താൻ റോയൽ എൻഫീൽഡ്
കഴിഞ്ഞ മാസം റോയൽ എൻഫീൽഡ് അവരുടെ 500 സിസി മോട്ടോർസൈക്കിൾ ശ്രേണി എന്നന്നേക്കുമായി ഉപേക്ഷിച്ചു. ജനപ്രീതി കുറഞ്ഞതും പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള നവീകരണത്തിൽ വരുന്ന ഉയർന്ന ചെലവുമാണ് പതിറ്റാണ്ടുകളായി വിപണിയിൽ താരമായിരുന്ന ഇവയെ പിൻവലിക്കാൻ ബ്രാൻഡിനെ പ്രേരിപ്പിച്ചത്.

ഇപ്പോൾ മോട്ടോർസൈക്കിളിന്റെ എൻട്രി ലെവൽ മോഡലും ഉയർന്ന മോഡലും തമ്മിലുള്ള ശ്രേണിയിൽ കമ്പനിക്ക് വലിയ വിടവാണുള്ളത്. ഒരു അറ്റത്ത് 350 സിസി ശ്രേണിയും മറുവശത്ത് 650 സിസി ശ്രേണിയും. എന്നാൽ റോയൽ എൻഫീൽഡ് ഒരു പുതിയ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഇത് 350 സിസി മുതൽ 650 സിസി വരെയുള്ള മോഡലുകൾക്ക് അടിവരയിടും.

ആയതിനാൽ മിക്കവാറും റോയൽ എൻഫീൽഡ് ക്ലാസിക് 500 പുറത്തിറക്കാൻ കമ്പനി തയാറായേക്കും. ബ്രാൻഡിന്റെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന 350 സിസി, 650 സിസി ഉൽപന്ന ശ്രേണിയും തമ്മിലുള്ള അന്തരം നികത്തുക എന്നതാണ് പുതിയ പ്ലാറ്റ്‌ഫോമിലെ ലക്ഷ്യം.
MOST READ: കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് കരുത്തായി 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും; അവതരണം ജൂണ്‍ നാലിന്

രാജ്യത്ത് ഇപ്പോൾ ഈ ഇടം വലിയ തോതിൽ പര്യവേക്ഷണം ചെയ്യപ്പെടാത്തതിനാൽ റോയൽ എൻഫീൽഡിന് ആദ്യം തന്നെ ഈ നേട്ടം നേടാൻ കഴിയും. എന്നാൽ നിലവിലുള്ള ജനപ്രിയ മോട്ടോർസൈക്കിളുകൾ പോലെ മികച്ചത് വികസിപ്പിക്കുക എന്നതാണ് കമ്പനിയുടെ യഥാർഥ വെല്ലുവിളി.

95 ശതമാനം വിപണി വിഹിതമുള്ള റോയൽ എൻഫീൽഡ് ഇപ്പോൾ 350 സിസി വിഭാഗത്തിൽ വിപണിയിൽ മുൻപന്തിയിലാണ്. എന്നിരുന്നാലും ജാവ, ബെനലി, കവസാക്കി, ഹോണ്ട, ട്രയംഫ്, ഹസ്‌ഖ്‌വർണ തുടങ്ങിയ എതിരാളികൾ ഈ വിഭാഗത്തിൽ സ്വന്തം പങ്ക് പിടിച്ചെടുക്കാൻ കഠിനമായി പരിശ്രമിക്കുന്നതും ശ്രദ്ധേയമാണ്.
MOST READ: 2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഈ സംഭവവികാസങ്ങൾ കണക്കിലെടുക്കുമ്പോൾ റോയൽ എൻഫീൽഡ് തങ്ങളുടെ ശ്രേണീ വിപുലീകരണം പരിഷ്ക്കരിക്കേണ്ടത് അത്യാവിശ്യമാണെന്ന് തോന്നുന്നു. കൂടുതൽ മോഡലുകൾ ലഭ്യമാകുമ്പോൾ ഉപഭോക്താക്കൾ മറ്റ് മോഡലുകളിലേക്ക് പോകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. പോർട്ട്‌ഫോളിയോ വിപുലീകരണത്തോടെ വാങ്ങുന്നവരുടെ വൈവിധ്യമാർന്ന ആവശ്യങ്ങളും മുൻഗണനകളും നിറവേറ്റുന്നതിനുള്ള മികച്ച സ്ഥാനത്ത് റോയൽ എൻഫീൽഡ് ഉണ്ടാകും.

ആഭ്യന്തര, അന്തർദേശീയ വിപണികളിലെ ഇടത്തരം മോട്ടോർസൈക്കിൾ വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റോയൽ എൻഫീൽഡ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. കമ്പനിയുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ താങ്ങാനാവുന്ന ഘടകം റോയൽ എൻഫീൽഡിന് മുൻഗണനയായി തുടരും.
MOST READ: വെട്ടുക്കിളി കൂട്ടം വെല്ലുവിളിയാവുന്നു; പൈലറ്റുമാർക്ക് മുന്നറിയിപ്പുമായി DCGA

ഇന്ത്യൻ വിപണിയിൽ മിക്ക എൻഫീൽഡ് മോട്ടോർസൈക്കിളുകളും അവയുടെ എതിരാളികളേക്കാൾ വില കുറഞ്ഞതു തന്നെയാണ്. മിഡ്-സൈസ് മോട്ടോർസൈക്കിൾ വിഭാഗം വരും വർഷങ്ങളിൽ ശക്തമായ വളർച്ച കൈവരിക്കുമെന്നാണ് പലരുടെയും അഭിപ്രായം.

കുറഞ്ഞ ശേഷിയുള്ള മോട്ടോർസൈക്കിളുകളുള്ള ഉപഭോക്താക്കൾ കൂടുതൽ കാര്യക്ഷമമായ എന്തെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. അതേസമയം വലിയ ബൈക്ക് ഉടമസ്ഥർ ഇടത്തരം മോഡലുകളെയും തിരയുന്നു. അതിനാൽ ഈ രണ്ട് അറ്റങ്ങളിൽ നിന്നും ഉപഭോക്തൃ കൂട്ടിച്ചേർക്കലുകളിൽ റോയൽ എൻഫീൽഡിന് വർധനവ് ഉണ്ടാക്കാൻ സാധിച്ചേക്കും.


Click it and Unblock the Notifications








