അവഞ്ചര്‍ സ്ട്രീറ്റ് 220 വില്‍പ്പന അവസാനിപ്പിച്ച് ബജാജ്
അവഞ്ചര്‍ സ്ട്രീറ്റ് 220 -യുടെ വില്‍പ്പന അവസാനിപ്പിച്ച് നിര്‍മ്മാതാക്കളായ ബജാജ്. ഇതിന്റെ ഭാഗമായി വാഹനത്തെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും കമ്പനി പിന്‍വലിച്ചു.

എന്നാല്‍ അടുത്തിടെ അവഞ്ചര്‍ 220 -യുടെ ക്രൂയിസ് മോഡലിനെ നവീകരിച്ച് കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു. നിലവില്‍ ബിഎസ് VI മോഡലുകള്‍ മാത്രമാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ബിഎസ് IV മോഡലുകളെയെല്ലാം കമ്പനി സൈറ്റില്‍ നിന്നും പിന്‍വലിച്ചു.

ഈ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് നേരത്തെ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതോടെയാണ് പിന്‍വലിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തെ തന്നെ ഡീലര്‍ഷിപ്പുകളിലേക്ക് ബൈക്ക് കയറ്റി അയച്ചിരുന്നില്ലെന്നും പറയുന്നു.
MOST READ: മൈലിജിന്റെ കാര്യത്തിൽ ഒരുചുവട് പിന്നോട്ടുവെച്ച് സാൻട്രോ

അവഞ്ചര്‍ സ്ട്രീറ്റ് ശ്രേണിയില്‍ ഇതിന്റെ ചെറിയ മോഡലിനെ (അവഞ്ചര്‍ 160 സ്ട്രീറ്റ്) കമ്പനി നവീകരിച്ച് വിപണിയില്‍ എത്തിച്ചിട്ടുണ്ട്. 220 സിസി നിരയില്‍ ഇനി ബജാജില്‍ നിന്നും വിപണിയില്‍ എത്തുന്നത് അവഞ്ചര്‍ ക്രൂയിസ് 220 മാത്രമായിരിക്കുമെന്നും കമ്പനി അറിയിച്ചു.

1.16 ലക്ഷം രൂപയാണ് പുതിയ അവഞ്ചര്‍ ക്രൂയിസ് 220 -യുടെ എക്‌സ്‌ഷോറും വില. പഴയ ബിഎസ് IV പതിപ്പില്‍ നിന്നും 11,584 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ബിഎസ് VI 220 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ്, ട്വിന്‍ സ്പാര്‍ക്ക് DTS-i എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.
MOST READ: പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

മുന്‍വശത്ത് വലിയ വിന്‍ഡ് സ്‌ക്രീനും, ഹാലജന്‍ ഹെഡ്‌ലാമ്പും ബൈക്കിന്റെ സവിശേഷതകളാണ്. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ബോഡി ഗ്രാഫിക്സ്, പൂര്‍ണ്ണ ഡിജിറ്റല്‍ ഡിസ്പ്ലേ, ബ്ലാക്ക്ഡ് എഞ്ചിന്‍, റബ്ബറൈസ്ഡ് റിയര്‍ ഗ്രാബ് റെയില്‍, ബ്ലാക്ക് അലോയികള്‍ എന്നീ സവിശേഷതകളും ബൈക്കില്‍ എടുത്തു പറയണം.

മുന്നില്‍ 280 mm ഡിസ്‌ക്കും, പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ് സുരക്ഷയ്ക്കായി നല്‍കിയിരിക്കുന്നത്. സസ്‌പെന്‍ഷന്‍ സജ്ജീകരണത്തില്‍ ഇരട്ട ആന്റി-ഫ്രിക്ഷന്‍ ബ്രഷുള്ള അതേ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന ഇരട്ട സ്പ്രിംഗ് സസ്‌പെന്‍ഷന്‍ യൂണിറ്റും ഉള്‍പ്പെടുന്നു.
MOST READ: ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

സിംഗിള്‍ ചാനല്‍ എബിഎസും സുരക്ഷയ്ക്കായി ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂണ്‍ വൈറ്റ്, ആബര്‍ണ്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്.

220 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 8,500 rpm -ല്‍ 18.7 bhp കരുത്തും 7,000 rpm -ല്‍ 17.5 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും പുതിയ പതിപ്പിന്റെ പ്രത്യേകതയാണ്.
MOST READ: 50-ാം വയസിലേക്ക് സുസുക്കി ജിംനി, ഇന്ത്യയിലേക്ക് അടുത്ത വർഷം

ബിഎസ് VI എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ പതിപ്പിന്റെ കരുത്ത് കുറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ ടോര്‍ഖില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.


Click it and Unblock the Notifications








