ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താത്ക്കാലികമായി നിര്‍ത്തി ബജാജ്

ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് നിര്‍മ്മാതാക്കളായ ബജാജ്. ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടിയാണ് ചേതക് ഇലക്ട്രിക്.

ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താത്ക്കാലികമായി നിര്‍ത്തി ബജാജ്

മാര്‍ച്ച് / ഏപ്രില്‍ മാസത്തിലും സ്‌കൂട്ടറിന്റെ ബുക്കിംഗ് കമ്പനി നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും രണ്ടാമതും ബുക്കിംഗ് നിര്‍ത്തുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന് ആവശ്യക്കാര്‍ ഏറിയതോടെയാണ് ബുക്കിംഗ് നിര്‍ത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താത്ക്കാലികമായി നിര്‍ത്തി ബജാജ്

എന്നാല്‍ എന്നുമുതല്‍ ബുക്കിംഗ് പുനരാരംഭിക്കും എന്നത് സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. ബജാജ് ചേതക്കിനായുള്ള ഭൂരിഭാഗം ഘടകങ്ങളും രാജ്യത്തിനകത്താണ് ലഭ്യമാകുന്നതെങ്കിലും ചില നിര്‍ണായക ഘടകങ്ങള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. ഈ വര്‍ഷം ആദ്യം ലോക്ക്ഡൗണ്‍ കാരണം അയല്‍രാജ്യത്ത് ഫാക്ടറി അടച്ചിടുകയും, ചെയ്തത് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉത്പാദനത്തെ ബാധിച്ചു.

MOST READ: ഗ്രാന്‍ഡ് i10 നിയോസ് കോര്‍പ്പറേറ്റ് പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.11 ലക്ഷം രൂപ

ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താത്ക്കാലികമായി നിര്‍ത്തി ബജാജ്

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ബജാജ് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ ചേതക്കിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 1.15 ലക്ഷം രൂപയാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില. നിലവില്‍ പൂനെ, ബംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താത്ക്കാലികമായി നിര്‍ത്തി ബജാജ്

അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഇരുമോഡലുകളിലെയും ഫീച്ചറുകള്‍ ഒന്നാണെങ്കിലും ഡിസൈനിലും നിറങ്ങളിലും ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

MOST READ: 401 ഇരട്ടകൾ 2020 അവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഹസ്ഖ്‌വര്‍ണ

ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താത്ക്കാലികമായി നിര്‍ത്തി ബജാജ്

ഏഥര്‍ 450X, ടിവിഎസ് ഐക്യൂബ് എന്നിവരാണ് വിപണിയില്‍ ചേതക് ഇലക്ട്രിക്കിന്റെ മുഖ്യ എതിരാളികള്‍. രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് സ്‌കൂട്ടര്‍ ലഭ്യമാകും.

ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താത്ക്കാലികമായി നിര്‍ത്തി ബജാജ്

എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള 3kWh ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്. 16 Nm torque ഉം ഈ ഇലക്ട്രിക് മോട്ടോര്‍ സൃഷ്ടിക്കും.

MOST READ: മലേഷ്യൻ വിപണിയിലേക്ക് ചുവടുവെച്ച് സെൽറ്റോസ്, കൂട്ടിന് പുത്തൻ 1.6 ലിറ്റർ എഞ്ചിനും

ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താത്ക്കാലികമായി നിര്‍ത്തി ബജാജ്

ഇക്കോ, സ്പോര്‍ട്സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. ഇക്കോ മോഡില്‍ ഒറ്റചാര്‍ജില്‍ 95 കിലോമീറ്റര്‍ ദൂരവും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. 70 കിലോമീറ്ററാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത.

ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താത്ക്കാലികമായി നിര്‍ത്തി ബജാജ്

സ്റ്റാന്റേര്‍ഡ്, ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും സ്‌കൂട്ടറില്‍ ലഭ്യമാണ്. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ സ്‌കൂട്ടര്‍ 25 കിലോമീറ്റര്‍ ദൂരം ഓടിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: ഇലക്ട്രിക് വാഹന നയം; ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡി നിക്ഷേപിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താത്ക്കാലികമായി നിര്‍ത്തി ബജാജ്

എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, റിവേഴ്സ് അസിസ്റ്റ് ഫങ്ഷന്‍ എന്നിവയെല്ലാം സ്‌കൂട്ടറിന്റെ സവിശേഷതകളാണ്.

More from DriveSpark

Article Published On: Saturday, September 12, 2020, 18:00 [IST]
English summary
Bajaj Chetak Electric Scooter Bookings Temporarily Closed. Read in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X