ഇലക്ട്രിക് വാഹന നയം; ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡി നിക്ഷേപിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

ഇലക്ട്രിക് വാഹന നയം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാന സര്‍ക്കാരായി ഡല്‍ഹി സര്‍ക്കാര്‍. പുതിയ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) നയപ്രകാരം അടുത്തയാഴ്ച സംസ്ഥാനം സബ്‌സിഡി പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് സാധ്യത.

ഇലക്ട്രിക് വാഹന നയം; ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡി നിക്ഷേപിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ഡല്‍ഹി സര്‍ക്കാര്‍ ദേശീയ തലസ്ഥാനത്തിനായുള്ള ഇവി നയം കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഡല്‍ഹിയിലെസമ്പത്ത്‌വ്യവസ്ഥ ഉയര്‍ത്താനും മലിനീകരണ തോത് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ നയം സ്വീകരിച്ചത്.

ഇലക്ട്രിക് വാഹന നയം; ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡി നിക്ഷേപിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം പുതിയ ഇവികള്‍ രജിസ്റ്റര്‍ ചെയ്യുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍ അറിയിച്ചു. സ്വകാര്യ ദേശസാല്‍കൃത ബാങ്കിലെ ഉദ്യോഗസ്ഥര്‍ (ഐസിഐസിഐ) ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ടിന് ഒരു സോഫ്റ്റ്‌വെയര്‍ പ്രദര്‍ശിപ്പിച്ചു, ഇത് പോളിസി പ്രകാരം സബ്‌സിഡികള്‍ വിതരണം ചെയ്യുന്നതിന് ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: തിരക്കേറിയ നഗര വീഥികൾക്കായി ഒരുക്കിയ അർബൻ എസ്‌യുവി; കിയ സോനെറ്റ് ആദ്യ ഡ്രൈവ് റിവ്യൂ

ഇലക്ട്രിക് വാഹന നയം; ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡി നിക്ഷേപിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

ഈ പുതിയ ഇവി പോളിസി ഇരുചക്ര വാഹനങ്ങള്‍, ത്രീ വീലറുകള്‍, ഓട്ടോറിക്ഷകള്‍, ഇ-റിക്ഷകള്‍ എന്നിവയ്ക്ക് 30,000 രൂപ വരെ ആനുകൂല്യങ്ങള്‍ നല്‍കും. അതേസമയം ഇലക്ട്രിക് കാറുകള്‍ക്ക് 1.5 ലക്ഷം രൂപ വരെ വന്‍തോതില്‍ പ്രോത്സാഹനം നല്‍കും.

ഇലക്ട്രിക് വാഹന നയം; ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡി നിക്ഷേപിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

ഈ പുതിയ ഇവി പോളിസി മൂന്ന് വര്‍ഷത്തേക്ക് സാധുതയുള്ളതായിരിക്കും. അതിനുശേഷം പോളിസിയുടെ സമാപനം സര്‍ക്കാര്‍ അവലോകനം ചെയ്യും. ഈ നയത്തിന് കീഴില്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ആനുകൂല്യങ്ങളും ഇതിനകം നിലവിലുള്ള കേന്ദ്രസര്‍ക്കാരിന്റെ FAME 2.0 പോളിസിക്ക് മുകളിലായിരിക്കും.

MOST READ: എലാന്‍ട്രയ്ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഇലക്ട്രിക് വാഹന നയം; ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡി നിക്ഷേപിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

ഈ പോളിസിയുടെ പേയ്മെന്റ് സംവിധാനം അനുസരിച്ച്, ബന്ധപ്പെട്ട മോട്ടോര്‍ ലൈസന്‍സിംഗ് ഓഫീസര്‍മാരില്‍ നിന്ന് സ്ഥിരീകരിച്ച ശേഷം സബ്സിഡി രണ്ട് ദിവസത്തിനുള്ളില്‍ യോഗ്യതയുള്ള ഉടമകള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റും.

ഇലക്ട്രിക് വാഹന നയം; ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡി നിക്ഷേപിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

കൂടാതെ, ഇവികളുടെ ഡീലര്‍മാര്‍ ഡല്‍ഹി സര്‍ക്കാരിന്റെ ഗതാഗത വകുപ്പില്‍ സ്വയം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്, അതിലൂടെ അവര്‍ക്ക് സബ്‌സിഡികള്‍ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിയും.

MOST READ: ഗ്രാന്‍ഡ് i10 നിയോസിന് കോര്‍പ്പറേറ്റ് പതിപ്പുമായി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇലക്ട്രിക് വാഹന നയം; ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡി നിക്ഷേപിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

റോഡ് നികുതിയും രജിസ്‌ട്രേഷന്‍ ഫീസും ഈ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കും. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ധനകാര്യ സ്ഥാപനങ്ങള്‍ കുറഞ്ഞ പലിശ വായ്പയും നല്‍കും.

ഇലക്ട്രിക് വാഹന നയം; ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡി നിക്ഷേപിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

ഇത് മാത്രമല്ല, നഗരത്തിലുടനീളമുള്ള ആദ്യത്തെ 30,000 ചാര്‍ജിംഗ് സോക്കറ്റുകള്‍ക്ക് 6,000 രൂപയില്‍ താഴെയുള്ള ചാര്‍ജിംഗ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ 100 ശതമാനം സബ്സിഡി നല്‍കും. പുതിയ റെസിഡന്‍ഷ്യല്‍ സൊസൈറ്റികള്‍ക്കും ഓഫീസുകള്‍ക്കും 20 ശതമാനം പാര്‍ക്കിംഗ് സ്ഥലം ഇവികള്‍ക്കായി നീക്കിവയ്ക്കാനും പുതിയ നയം നിര്‍ബന്ധിക്കുന്നു.

MOST READ: ബിഎസ്-VI മാസ്ട്രോ എഡ്ജ് 110 സ്‌കൂട്ടറിനായുള്ള ഡെലിവറി ആരംഭിച്ച് ഹീറോ

ഇലക്ട്രിക് വാഹന നയം; ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡി നിക്ഷേപിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

പുതിയ ഇവി നയം അവതരിപ്പിച്ച ശേഷം ഡല്‍ഹി, ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ നാഡി കേന്ദ്രമായി മാറാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ മാസം വരെ, ഡല്‍ഹി റോഡുകളില്‍ സഞ്ചരിക്കുന്ന 11 ദശലക്ഷത്തിലധികം വാഹനങ്ങളില്‍ നിലവില്‍ 83,730 മാത്രമാണ് ഇലക്ട്രിക് വാഹനങ്ങള്‍, അതില്‍ ഭൂരിഭാഗവും ഇ-റിക്ഷകളാണ്. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ഒരു നയം അവതരിപ്പിക്കുന്നതുവഴി തീര്‍ച്ചയായും ഇന്ത്യയിലെ ഇവി പ്രസ്ഥാനത്തെ ഉയര്‍ത്തുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Delhi Govt To Deposit Electric Vehicle Subsidy in Bank Account Of EV Buyers. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X