ഗ്രാന്‍ഡ് i10 നിയോസിന് കോര്‍പ്പറേറ്റ് പതിപ്പുമായി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ വര്‍ഷമാണ് ഗ്രാന്‍ഡ് i10 നിയോസിനെ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി വിപണിയില്‍ അവതരിപ്പിക്കുന്നത്. ബ്രാന്‍ഡില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ കൂടിയാണിത്.

ഗ്രാന്‍ഡ് i10 നിയോസിന് കോര്‍പ്പറേറ്റ് പതിപ്പുമായി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് വാഹനത്തിന്റെ വില്‍പ്പന കൊഴുപ്പിക്കാനുള്ള പദ്ധതിയിലാണ് നിര്‍മ്മാതാക്കള്‍. ഇതിന്റെ ഭാഗമായി മോഡലില്‍ ഒരു സ്‌പെഷ്യല്‍ പതിപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

ഗ്രാന്‍ഡ് i10 നിയോസിന് കോര്‍പ്പറേറ്റ് പതിപ്പുമായി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

'കോര്‍പ്പറേറ്റ്' എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ പതിപ്പ് പ്രധാനമായും മാഗ്ന വകഭേദത്തിന്റെ വിപുലീകരണമാണ്. പുതിയ ഗ്രാന്‍ഡ് i10 നിയോസ് കോര്‍പ്പറേറ്റ് പതിപ്പ് മാഗ്‌ന ട്രിം അടിസ്ഥാനമാക്കിയുള്ളതാണ്.

MOST READ: അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് റെസ്‌പെക്ട് പക്കേജുമായി ടൊയോട്ട

ഗ്രാന്‍ഡ് i10 നിയോസിന് കോര്‍പ്പറേറ്റ് പതിപ്പുമായി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മാഗ്‌ന പതിപ്പില്‍ ഓഫര്‍ ചെയ്യുന്ന എല്ലാ സവിശേഷതകള്‍ക്കും ഫീച്ചറുകള്‍ക്കും പുറമേ, ഇതിന് കുറച്ച് അധിക സവിശേഷതകളും ഫീച്ചറുകളും ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറിയ കോസ്‌മെറ്റിക് നവീകരണങ്ങളും ഈ പതിപ്പില്‍ ഉണ്ടാകും.

ഗ്രാന്‍ഡ് i10 നിയോസിന് കോര്‍പ്പറേറ്റ് പതിപ്പുമായി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോര്‍പ്പറേറ്റ് പതിപ്പ് അടിസ്ഥാന പതിപ്പായ എറ ഉയര്‍ന്ന പതിപ്പായ സ്പോര്‍ട്സും ഇടയിലാകും വാഹനം ഇടംപിടിക്കുക. മാഗ്‌ന പതിപ്പിനെ അപേക്ഷിച്ച് കോസ്‌മെറ്റിക് അപ്ഗ്രേഡുകളുടെ കാര്യത്തില്‍, കോര്‍പ്പറേറ്റ് പതിപ്പിന് ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള പുതിയ ബോഡി-കളര്‍ ഒആര്‍വിഎമ്മുകള്‍ ലഭിക്കുന്നു.

MOST READ: "ടൈമറോ" HBX മൈക്രോ എസ്‌യുവിക്ക്‌ പേരിട്ട് ടാറ്റ

ഗ്രാന്‍ഡ് i10 നിയോസിന് കോര്‍പ്പറേറ്റ് പതിപ്പുമായി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

14 ഇഞ്ച് സ്റ്റീല്‍ റിമ്മുകള്‍ക്ക് പകരം 15 ഇഞ്ച് ഗണ്‍മെറ്റല്‍ സ്‌റ്റൈല്‍ അലോയ് വീലുകളും ലഭിക്കും. കൂടാതെ, 'കോര്‍പ്പറേറ്റ്' ബാഡ്ജിംഗ് അതിന്റെ ബാഹ്യഭാഗത്തുടനീളം കാണാന്‍ സാധിച്ചേക്കും. പുറമേയുള്ള ബാക്കി വിശദാംശങ്ങള്‍ മാഗ്‌ന പതിപ്പിന് സമാനമാണ്.

ഗ്രാന്‍ഡ് i10 നിയോസിന് കോര്‍പ്പറേറ്റ് പതിപ്പുമായി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അകത്ത്, സവിശേഷതകളുടെ കാര്യത്തില്‍ കുറച്ച് മാറ്റങ്ങളുണ്ട്. അടിസ്ഥാന 2 DIN സ്റ്റീരിയോ സിസ്റ്റത്തിനുപകരം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, സ്മാര്‍ട്ട്ഫോണ്‍ നാവിഗേഷന്‍ എന്നിവ പിന്തുണയ്ക്കുന്ന 6.85 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കുന്നു.

MOST READ: മണിക്കൂറില്‍ 25 കിലോമീറ്റര്‍ പരമാവധി വേഗത; പുതിയ ഇലക്ട്രിക് സൈക്കിളുമായി ഹീറോ ലെക്ട്രോ

ഗ്രാന്‍ഡ് i10 നിയോസിന് കോര്‍പ്പറേറ്റ് പതിപ്പുമായി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ABAF (ആന്റി ബാക്ടീരിയല്‍ ആന്റി ഫംഗല്‍) സീറ്റുകളും, ഹെപ്പ ഫില്‍ട്ടര്‍ എന്നിവയ്‌ക്കൊപ്പം ഒരു എയര്‍ പ്യൂരിഫയറും ഇതിന് ലഭിക്കുന്നു. മാഗ്ന പതിപ്പിലെ നിലവിലെ മോഡലില്‍ കണ്ടിരിക്കുന്ന മാനുവല്‍ അഡ്ജസ്റ്റ്‌മെന്റിന് പകരം OVRM- കള്‍ ഇപ്പോള്‍ ഇലക്ട്രിക്കലി ക്രമീകരിക്കാന്‍ കഴിയും.

ഗ്രാന്‍ഡ് i10 നിയോസിന് കോര്‍പ്പറേറ്റ് പതിപ്പുമായി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പവര്‍ട്രെയിനുകളെ സംബന്ധിച്ചിടത്തോളം നിലവിലെ മോഡലില്‍ നിന്നും മാറ്റങ്ങളൊന്നും ഉണ്ടാകില്ല. ഈ വകഭേദത്തില്‍ രണ്ട് എഞ്ചിനുകള്‍ വാഗ്ദാനം ചെയ്യും. 1.2 ലിറ്റര്‍ പെട്രോള്‍ യൂണിറ്റും 1.2 ലിറ്റര്‍ ഡീസല്‍ യൂണിറ്റും.

MOST READ: പുത്തൻ മഹീന്ദ്ര ഥാറിന്റെ വില വിവരങ്ങൾ പുറത്ത്; പ്രാരംഭ വില 9.75 ലക്ഷം രൂപ

ഗ്രാന്‍ഡ് i10 നിയോസിന് കോര്‍പ്പറേറ്റ് പതിപ്പുമായി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 6,000 rpm -ല്‍ 82 bhp കരുത്തും 4,000 rpm -ല്‍ 114 Nm torque ഉം സൃഷ്ടിക്കും. 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 4,000 rpm -ല്‍ 74 bhp കരുത്തും 1,750-2,250 rpm -ല്‍ 190 Nm torque ഉം സൃഷ്ടിക്കും.

ഗ്രാന്‍ഡ് i10 നിയോസിന് കോര്‍പ്പറേറ്റ് പതിപ്പുമായി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ രണ്ട് എഞ്ചിന്‍ യൂണിറ്റുകളും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കും. കോര്‍പ്പറേറ്റ് പതിപ്പില്‍ 1.0 ലിറ്റര്‍ ടര്‍ബോ GDi പെട്രോള്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രാന്‍ഡ് i10 നിയോസിന് കോര്‍പ്പറേറ്റ് പതിപ്പുമായി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വില സംബന്ധിച്ചും സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് VI മാഗ്‌ന വകഭേദത്തിന്റെ പെട്രോള്‍ പതിപ്പിന് 5.91-6.44 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 7.0 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Source: Rushlane

More from DriveSpark

Article Published On: Friday, September 11, 2020, 12:45 [IST]
English summary
Hyundai Planning To Introduce Grand i10 NIOS Corporate Edition. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X