അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് റെസ്‌പെക്ട് പക്കേജുമായി ടൊയോട്ട

മാരുതിയുമായുള്ള കൂട്ടുകെട്ടില്‍ ടൊയോട്ടയില്‍ നിന്ന് പുറത്തിറങ്ങുന്ന കോംപാക്ട് എസ്‌യുവിയാണ് അര്‍ബന്‍ ക്രൂയിസര്‍. ഇതിനോടകം തന്നെ വാഹനം സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ പുറത്തുവരുകയും ചെയ്തു.

അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് റെസ്‌പെക്ട് പക്കേജുമായി ടൊയോട്ട

ഈ മാസം അവസാനത്തോടെ വാഹനത്തിന്റെ അരങ്ങേറ്റം ഉണ്ടാകുമെന്നാണ് സൂചന. വാഹനത്തിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയൊരു പ്രഖ്യാപനവുമായി ബ്രാന്‍ഡ് രംഗത്ത് വരുന്നത്.

അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് റെസ്‌പെക്ട് പക്കേജുമായി ടൊയോട്ട

ഇത്തരത്തില്‍ നേരത്തെ വാഹനം ബുക്ക് ചെയ്യുന്നവര്‍ക്ക് 'റെസ്‌പെക്ട് പക്കേജ്' എന്നൊരു പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതാതയത്, ലോഞ്ചിന് മുമ്പുതന്നെ കാര്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് 2 വര്‍ഷം വരെ 'നോ-കോസ്റ്റ് പീരിയോഡിക് മെയിന്റനന്‍സ്' ആസ്വദിക്കാമെന്ന് ടൊയോട്ട വ്യക്തമാക്കി.

MOST READ: മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ഹീറോ; വില 60,950 രൂപ

അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് റെസ്‌പെക്ട് പക്കേജുമായി ടൊയോട്ട

അര്‍ബന്‍ ക്രൂയിസറിനായി ഇതിനോടകം തന്നെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ലഭിക്കുന്ന പ്രതികരണത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ടൊയോട്ട സെയില്‍സ് ആന്റ് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു.

അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് റെസ്‌പെക്ട് പക്കേജുമായി ടൊയോട്ട

ഞങ്ങളുടെ ഉപഭോക്താക്കളോട് നന്ദി പ്രകടിപ്പിക്കാനും ടൊയോട്ട കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാനുമുള്ള മാര്‍ഗമാണ് റെസ്‌പെക്ട് പാക്കേജ്. ഈ ഉത്സവ സീസണില്‍ ഒരു ലോഞ്ച് ഇവന്റില്‍ അര്‍ബന്‍ ക്രൂയിസര്‍ പൂര്‍ണ്ണമായും വെളിപ്പെടുത്തും, വില, വേരിയന്റുകള്‍, ഡെലിവറി ഷെഡ്യൂള്‍ എന്നിവയെക്കുറിച്ചുള്ള അറിയിപ്പുകള്‍ അന്നേരം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

MOST READ: മണിക്കൂറില്‍ 25 കിലോമീറ്റര്‍ പരമാവധി വേഗത; പുതിയ ഇലക്ട്രിക് സൈക്കിളുമായി ഹീറോ ലെക്ട്രോ

അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് റെസ്‌പെക്ട് പക്കേജുമായി ടൊയോട്ട

ടൊയോട്ട-മാരുതി സുസുക്കി കൂട്ടികെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ വാഹനമാണ് അര്‍ബന്‍ ക്രൂയിസര്‍. മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുനര്‍നിര്‍മിച്ച മോഡലാണ് അര്‍ബന്‍ ക്രൂയിസര്‍.

അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് റെസ്‌പെക്ട് പക്കേജുമായി ടൊയോട്ട

അതുകൊണ്ട് തന്നെ എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപഘടന, അലോയ് വീലുകള്‍, ഹെഡ്‌ലാമ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ളവ ബ്രെസയ്ക്ക് സമാനമാണ് എന്നതും ശ്രദ്ധേയമാണ്. അതേസമയം ഗ്രില്ലിലും ബമ്പറിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

MOST READ: പുത്തൻ മഹീന്ദ്ര ഥാറിന്റെ വില വിവരങ്ങൾ പുറത്ത്; പ്രാരംഭ വില 9.75 ലക്ഷം രൂപ

അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് റെസ്‌പെക്ട് പക്കേജുമായി ടൊയോട്ട

അതോടൊപ്പം ബ്രെസയില്‍ നിന്ന് വ്യത്യസ്തമായി ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍, ബ്ലാക്ക്-ഔട്ട് ORVM-കള്‍, ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഒരു സാധാരണ ആന്റിന എന്നിവ അര്‍ബന്‍ ക്രൂയിസറിന് ടൊയോട്ട സമ്മാനിക്കും.

അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് റെസ്‌പെക്ട് പക്കേജുമായി ടൊയോട്ട

ഗ്രേ ഫിനീഷിങ്ങിലാണ് മാരുതി ബ്രെസയുടെ ഇന്റീരിയര്‍ ഒരുങ്ങുന്നത്. എന്നാല്‍, അര്‍ബന്‍ ക്രൂയിസറിന്റെ അകത്തളത്തിന് പുത്തന്‍ നിറം നല്‍കിയേക്കും. സീറ്റുകള്‍, സ്റ്റോറേജ് സ്പേസുകള്‍ തുടങ്ങിയ അടിസ്ഥാന ഡിസൈനിലും മറ്റം വരുത്തും.

MOST READ: ബൊലേറോയ്ക്ക് പുതിയ പ്രാരംഭ പതിപ്പ് സമ്മാനിച്ച് മഹീന്ദ്ര; വില 7.64 ലക്ഷം രൂപ

അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് റെസ്‌പെക്ട് പക്കേജുമായി ടൊയോട്ട

ബ്രെസയില്‍ നല്‍കിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായിരിക്കും സെന്റര്‍ കോണ്‍സോളില്‍ ഇടംപിടിക്കുക. കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ്, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 4 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിയാകും അകത്തളത്തെ മറ്റ് സവിശേഷതകള്‍.

അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് റെസ്‌പെക്ട് പക്കേജുമായി ടൊയോട്ട

ബ്രസയ്ക്ക് കരുത്തേകുന്ന എഞ്ചിന്‍ തന്നെയാകും അര്‍ബന്‍ ക്രൂയിസറിലും നല്‍കുക. എന്നാല്‍, ഇതില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ അധികമായി നല്‍കും. 1.5 ലിറ്റര്‍, NA ഇന്‍ലൈന്‍ 4 പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന് കരുത്തേകുന്നത്.

അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് റെസ്‌പെക്ട് പക്കേജുമായി ടൊയോട്ട

ഈ എഞ്ചിന്‍ 105 bhp കരുത്തില്‍ 138 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ ലഭ്യമാകും.

അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് റെസ്‌പെക്ട് പക്കേജുമായി ടൊയോട്ട

സുരക്ഷയ്ക്കായി എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സീറ്റ് ബെല്‍റ്റ് പ്രെറ്റെന്‍ഷനര്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ എന്നിവ വാഹനത്തില്‍ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തും.

അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് റെസ്‌പെക്ട് പക്കേജുമായി ടൊയോട്ട

ബ്ലൂ, ബ്രൗണ്‍, വൈറ്റ്, ഓറഞ്ച്, സില്‍വര്‍, ഗ്രേ എന്നിങ്ങനെ ആറ് മോണോടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് അര്‍ബന്‍ ക്രൂയിസര്‍ ലഭ്യമാവുക. കൂടാതെ ബ്ലൂ/ബ്ലാക്ക്, ബ്രൗണ്‍/ബ്ലാക്ക്, ഓറഞ്ച്/വൈറ്റ് എന്നീ മൂന്ന് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും കോംപാക്ട് എസ്‌യുവി വിപണിയില്‍ എത്തും.

More from DriveSpark

Article Published On: Friday, September 11, 2020, 9:59 [IST]
English summary
Toyota Announces Respect Package For Customers Who Pre-Booked Urban Cruiser. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X