മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ഹീറോ; വില 60,950 രൂപ

മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ ഔദ്യോഗികമായി അവതരിപ്പിച്ച് ഹീറോ. രണ്ട് വകഭേദങ്ങളിലാണ് പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ഹീറോ; വില 60,950 രൂപ

ഡ്രം ബ്രേക്ക് അലോയ് വീല്‍ പതിപ്പായ VX മോഡലിന് 60,950 രൂപയും അലോയ് വീല്‍ ഡിസ്‌ക്ക് ബ്രേക്ക് മോഡലിന് 62,450 രൂപയുമാണ് എക്‌സ്‌ഷോറൂം വില. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതിനോകടം തന്നെ സ്‌കൂട്ടറിനെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ഹീറോ; വില 60,950 രൂപ

വിപണിയില്‍ ടിവിഎസ് ജുപിറ്റര്‍, ഹോണ്ട ആക്ടിവ 6G മോഡലുകളാണ് പുതിയ ബിഎസ് VI മാസ്‌ട്രോ എഡ്ജ് 110 -ന്റെ എതിരാളികള്‍. അപ്ഡേറ്റുചെയ്ത മോഡല്‍ ബിഎസ് IV മോഡലിന് സമാനമായ രൂപകല്‍പ്പനയാണ് നല്‍കിയിരിക്കുന്നത്.

MOST READ: മണിക്കൂറില്‍ 25 കിലോമീറ്റര്‍ പരമാവധി വേഗത; പുതിയ ഇലക്ട്രിക് സൈക്കിളുമായി ഹീറോ ലെക്ട്രോ

മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ഹീറോ; വില 60,950 രൂപ

എന്നിരുന്നാലും ഇത് ഇപ്പോള്‍ കൂടുതല്‍ ഗ്രാഫിക്‌സ് പായ്ക്ക് ലഭ്യമാക്കുന്നു. ഫ്രണ്ട് ആപ്രോണിലും ബോഡി പാനലുകളിലും പുതിയ ഗ്രാഫിക്‌സ് ദൃശ്യമാണ്. മിഡ്നൈറ്റ് ബ്ലൂ, സീല്‍ സില്‍വര്‍, കാന്‍ഡി ബ്ലേസിംഗ് റെഡ്, പേള്‍ ഫേഡ്ലെസ് വൈറ്റ്, പാന്തര്‍ ബ്ലാക്ക്, ടെക്നോ ബ്ലൂ എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളും ഉള്‍പ്പെടുന്നു.

മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ഹീറോ; വില 60,950 രൂപ

ഹാലൊജന്‍ ഹെഡ്‌ലാമ്പ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍ എന്നിവയാണ് പുതിയ പതിപ്പിലെ മറ്റ് സവിശേഷതകള്‍. ബിഎസ് VI -ലേക്ക് നവീകരിച്ച 110.9 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്.

MOST READ: പരീക്ഷണയോട്ടം നടത്തി എംജി ZS പെട്രോള്‍; വിപണിയിലേക്ക് ഉടനെന്ന് സൂചന

മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ഹീറോ; വില 60,950 രൂപ

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും നവീകരിച്ച എഞ്ചിന്റെ ഭാഗമായിട്ടുണ്ട്. ഈ എഞ്ചിന്‍ 7,500 rpm -ല്‍ 8 bhp കരുത്തും 5,500 rpm -ല്‍ 8.75 Nm torque ഉം ഉത്പാദിപ്പിക്കുന്നു. പഴയ പതിപ്പിനെക്കാള്‍ മികച്ച ഇന്ധനക്ഷമതയും കരുത്തും പുതിയ പതിപ്പിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ഹീറോ; വില 60,950 രൂപ

സ്‌കൂട്ടറിലെ ഹാര്‍ഡ്വെയര്‍ അതിന്റെ മുന്‍ഗാമിയുടേതിന് സമാനമാണ്. മുന്നില്‍ ഫോര്‍ക്കുകളും പിന്നില്‍ സ്പ്രിംഗ്-ലോഡഡ് ഹൈഡ്രോളിക് ഡാംപര്‍ ഉള്ള ഒരു യൂണിറ്റ് സ്വിംഗുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

MOST READ: പുത്തൻ മഹീന്ദ്ര ഥാറിന്റെ വില വിവരങ്ങൾ പുറത്ത്; പ്രാരംഭ വില 9.75 ലക്ഷം രൂപ

മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ഹീറോ; വില 60,950 രൂപ

മുന്നില്‍ 12 ഇഞ്ച് ടയറും പിന്നില്‍ 10 ഇഞ്ച് ടയറുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്. ഇരുവശങ്ങളിലും ഡ്രം ബ്രേക്കുകളാണ് ഇടംപിടിച്ചിരിക്കുന്നത്. 5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

Most Read Articles

Malayalam
English summary
Hero Maestro Edge 110 BS6 Launched In India. Read in Malayalam.
Story first published: Thursday, September 10, 2020, 18:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X