പരീക്ഷണയോട്ടം നടത്തി എംജി ZS പെട്രോള്‍; വിപണിയിലേക്ക് ഉടനെന്ന് സൂചന
വിദേശ വിപണികളില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്ന ZS പെട്രോള്‍ പതിപ്പിനെ ഇന്ത്യന്‍ വിപണിയിലും എത്തിക്കുമെന്ന് എംജി മോട്ടോര്‍സ് വ്യക്തമാക്കിയിരുന്നു. 2020 ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും ക്യാമറ കണ്ണില്‍ പെട്ടിരിക്കുകയാണ് ഈ വാഹനം. പുതിയ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ ഓട്ടോ കാര്‍ ഇന്ത്യയാണ് പങ്കുവെച്ചിരിക്കുന്നത്.

ഇത്തവണ മൂടിക്കെട്ടലുകള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. അതേസമയം എന്ന് വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കും എന്നത് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

അധികം വൈകാതെ തന്നെ വാഹനം നിരത്തുകളില്‍ എത്തുമെന്നാണ് സൂചന. നിലവില്‍ ZS-ന്റെ ഇലക്ട്രിക് പതിപ്പ് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. കാറിന്റെ ഇലക്ട്രിക് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ മാത്രമാകും വാഹനത്തിന് ലഭിക്കുക.

മുന്‍വശത്ത് എല്‍ഇഡി ഹെഡ്‌ലാമ്പുകളും കറുത്ത നിറത്തില്‍ ഒരുങ്ങിയിരിക്കുന്ന ഗ്രില്ലും വാഹനത്തെ ആകര്‍ഷകമാക്കും. നവീകരിച്ച ഫോഗ് ലാമ്പുകള്‍, സെന്‍ട്രല്‍ എയര്‍ഡാം എന്നിവ ഉപയോഗിച്ച് ബമ്പര്‍ പുനസ്ഥാപിച്ചു.
MOST READ: ബൊലേറോയ്ക്ക് പുതിയ പ്രാരംഭ പതിപ്പ് സമ്മാനിച്ച് മഹീന്ദ്ര; വില 7.64 ലക്ഷം രൂപ

ഈ മാറ്റങ്ങള്‍ പെട്രോള്‍ ZS -നെ അതിന്റെ ഇലക്ട്രിക് പതിപ്പില്‍ നിന്നും വ്യത്യസ്തവും ആധുനികവുമാക്കുന്നു. വാഹനത്തിന്റെ അളവുകളിലും ബ്രാന്‍ഡ് മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിച്ചില്ല.

10.1 ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ആറ് എയര്‍ബാഗുകള്‍, ഓട്ടോ എസി, എന്നിവ പെട്രോള്‍ പതിപ്പിലും ഇടംപിടിക്കും. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാകും വാഹനത്തിന് കരുത്ത് നല്‍കുക.
MOST READ: ബിഎസ്-VI മാസ്ട്രോ എഡ്‌ജ് 110 സ്‌കൂട്ടറിന്റെ വില പ്രഖ്യാപിച്ച് ഹീറോ

ഈ എഞ്ചിന്‍ പരമാവധി 111 bhp കരുത്തും 160 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കും. അതേസമയം അന്താരാഷ്ട്ര വിപണികളില്‍, ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകള്‍ക്കൊപ്പം ZS -ല്‍ ലഭ്യമാണ്.

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 12 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്‌സ്, റെനോ ഡസ്റ്റര്‍, മാരുതി എസ്-ക്രോസ് എന്നിവരാകും വാഹനത്തിന്റെ എതിരാളികള്‍.
MOST READ: ഉത്സവ സീസണ്‍ ആഘോഷമാക്കാം; ഓഫറുകളുമായി ഡാറ്റ്സനും നിസാനും


Click it and Unblock the Notifications








