ബിഎസ്-VI മാസ്ട്രോ എഡ്‌ജ് 110 സ്‌കൂട്ടറിന്റെ വില പ്രഖ്യാപിച്ച് ഹീറോ

ഹീറോയുടെ ജനപ്രിയ സ്‌കൂട്ടർ മോഡലുകളിൽ ഒന്നായ മാസ്ട്രോ എഡ്‌ജ് 110 ബിഎസ്-VI പതിപ്പിന്റെ വില പ്രഖ്യാപിച്ചു. കമ്പനിയുടെ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുന്ന സ്‌കൂട്ടർ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്.

ബിഎസ്-VI മാസ്ട്രോ എഡ്‌ജ് 110 സ്‌കൂട്ടറിന്റെ വില പ്രഖ്യാപിച്ച് ഹീറോ

60,950 രൂപയാണ് പരിഷ്ക്കരിച്ച പുതിയ മാസ്ട്രോ എഡ്‌ജിന്റെ പ്രാരംഭ വില. എന്നാൽ സ്‌കൂട്ടറിന്റെ വില പ്രഖ്യാപനം നടത്തിയെങ്കിലും ഔദ്യോഗികമായി വാഹനത്തെ ഹീറോ പുറത്തിറക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ബിഎസ്-VI മാസ്ട്രോ എഡ്‌ജ് 110 സ്‌കൂട്ടറിന്റെ വില പ്രഖ്യാപിച്ച് ഹീറോ

ബിഎസ്-VI ഹീറോ മാസ്ട്രോ എഡ്‌ജ് 110 ഡ്രം ബ്രേക്ക് അലോയ് വീൽ വേരിയന്റായ VX പതിപ്പിന് 60,950 രൂപയും അലോയ് വീൽ ഡിസ്ക്ക് ബ്രേക്ക് മോഡലിന് 62,450 രൂപയുമാണ് എക്സ്ഷോറൂം വില.

MOST READ: കറുപ്പിൽ അണിഞ്ഞൊരുങ്ങി എൻഡവർ സ്പോർട്ട് എഡിഷൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

ബിഎസ്-VI മാസ്ട്രോ എഡ്‌ജ് 110 സ്‌കൂട്ടറിന്റെ വില പ്രഖ്യാപിച്ച് ഹീറോ

പരിഷ്ക്കരിച്ച മാസ്ട്രോ എഡ്‌ജ് അതിന്റെ ബിഎസ്-IV മോഡലിന് സമാനമായ ഡിസൈൻ തന്നെയാണ് അവതരിപ്പിക്കുന്നത്. എന്നിരുന്നാലും കുറച്ച് വ്യത്യസ്‌തമാക്കാനായി ഇപ്പോൾ കൂടുതൽ ഗ്രാഫിക്സ് ഘടകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

ബിഎസ്-VI മാസ്ട്രോ എഡ്‌ജ് 110 സ്‌കൂട്ടറിന്റെ വില പ്രഖ്യാപിച്ച് ഹീറോ

ഫ്രണ്ട് ആപ്രോണിലും ബോഡി പാനലുകളിലും പുതിയ ഗ്രാഫിക്‌സ് ദൃശ്യമാണ്. ബിഎസ് VI-ലേക്ക് നവീകരിച്ച 110.9 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്‌കൂട്ടറിന് കരുത്തേകുന്നത്. ഇതിൽ നിർബന്ധമാക്കിയ ഫ്യവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും ഇടംപിടിച്ചിട്ടുണ്ട്.

MOST READ: ബിഎസ് VI ട്രാക്സ് ക്രൂയിസര്‍, തൂഫാന്‍ മോഡലുകളെ അവതരിപ്പിച്ച് ഫോഴ്‌സ്; വില 10.9 ലക്ഷം രൂപ

ബിഎസ്-VI മാസ്ട്രോ എഡ്‌ജ് 110 സ്‌കൂട്ടറിന്റെ വില പ്രഖ്യാപിച്ച് ഹീറോ

ഇത് 7,500 rpm-ല്‍ 8 bhp പവറും 5,500 rpm-ല്‍ 8.75 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പഴയ മോഡലിനേക്കാക്കാൾ മികച്ച ഇന്ധനക്ഷമതയും കരുത്തും ബിഎസ്-VI മാസ്ട്രോ എഡ്‌ജ് 110 പതിപ്പിനുണ്ടെന്ന് ഹീറോ മോട്ടോകോർപ് അവകാശപ്പെടുന്നു.

MOST READ: ഇലക്ട്രിക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി സിമ്പിള്‍ എനര്‍ജി; എതിരാളി റിവോള്‍ട്ട് RV400

ബിഎസ്-VI മാസ്ട്രോ എഡ്‌ജ് 110 സ്‌കൂട്ടറിന്റെ വില പ്രഖ്യാപിച്ച് ഹീറോ

സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നതിനായി മുൻവശത്ത് പരമ്പരാഗത ഫോര്‍ക്കുകളും പിന്നില്‍ സ്പ്രിംഗ്-ലോഡഡ് ഹൈഡ്രോളിക് ഡാംപര്‍ ഉള്ള ഒരു യൂണിറ്റ് സ്വിംഗുമാണ് ബ്രാൻഡ് സ്‌കൂട്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ബിഎസ്-VI മാസ്ട്രോ എഡ്‌ജ് 110 സ്‌കൂട്ടറിന്റെ വില പ്രഖ്യാപിച്ച് ഹീറോ

വിപണിയിൽ ഹോണ്ട ആക്‌ടിവ, ഹോണ്ട ഡിയോ, ടിവിഎസ് ജുപ്പിറ്റർ, ടിവിഎസ് സെസ്റ്റ് തുടങ്ങിയ 110 സിസി സ്കൂട്ടർ മോഡലുകളുമായാണ് ഹീറോയുടെ മാസ്ട്രോ എഡ്‌ജ് 110 മത്സരിക്കുക.

Article Published On: Thursday, September 10, 2020, 12:11 [IST]
English summary
Hero Announced The New BS6 Maestro Edge 110 Price. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X