ഇലക്ട്രിക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി സിമ്പിള്‍ എനര്‍ജി; എതിരാളി റിവോള്‍ട്ട് RV400

ഇന്ന് ലോക ഇവി ദിനമാണ്. നമ്മുടെ രാജ്യത്തും ഇലക്ട്രിക് വാഹന വിപണി വളര്‍ന്നുവരുകയാണ്. ഇരുചക്ര വാഹന വിപണിയിലാണ് കൂടുതലും ഇലക്ട്രിക് വാഹനങ്ങള്‍ കണ്ടിരിക്കുന്നത്.

ഇലക്ട്രിക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി സിമ്പിള്‍ എനര്‍ജി; എതിരാളി റിവോള്‍ട്ട് RV400

ഈ ശ്രേണിയിലേക്ക് സാന്നിധ്യം അറിയിക്കാന്‍ ആഗ്രഹിക്കുന്ന, വളര്‍ന്നുവരുന്ന നിര്‍മ്മാതാക്കളില്‍ ഒരാളാണ് സിമ്പിള്‍ എനര്‍ജി. സുഹാസ് രാജ്കുമാര്‍ നയിക്കുന്ന സിമ്പിള്‍ എനര്‍ജി ബംഗളൂരുവില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ്പാണ്.

ഇലക്ട്രിക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി സിമ്പിള്‍ എനര്‍ജി; എതിരാളി റിവോള്‍ട്ട് RV400

രണ്ട് മോഡലുകളുമായി 2021 ലോഞ്ചിനായി ബ്രാന്‍ഡ് നിരന്തരം പ്രവര്‍ത്തിക്കുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും, ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയവ വഴിയും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍പ്പനയ്ക്ക് എത്തും.

MOST READ: ഉത്സവ സീസണ്‍ അഘോഷമാക്കാം; ഓഫറുകളുമായി ഡാറ്റ്സനും നിസാനും

ഇലക്ട്രിക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി സിമ്പിള്‍ എനര്‍ജി; എതിരാളി റിവോള്‍ട്ട് RV400

ഇലക്ട്രിക് സ്‌കൂട്ടറിന് ഒപ്പം തന്നെ, ഒരു പുതിയ മോട്ടോര്‍സൈക്കിളിലും സിമ്പിള്‍ എനര്‍ജി പ്രവര്‍ത്തിക്കുന്നു. പ്രോട്ടോടൈപ്പ് പരിശോധന ഉടന്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ''ഇന്ത്യയ്ക്ക് തീര്‍ച്ചയായും നല്ല ഇലക്ട്രിക് ബൈക്ക് ആവശ്യമാണെന്നും അത് ഉപഭോക്താവിന് ശരിയായ ഒരു തിരഞ്ഞെടുപ്പാകണമെന്നും'' സുഹാസ് വ്യക്തമാക്കി.

ഇലക്ട്രിക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി സിമ്പിള്‍ എനര്‍ജി; എതിരാളി റിവോള്‍ട്ട് RV400

നിലവില്‍ രാജ്യത്ത് റിവോള്‍ട്ട് ഇലക്ട്രിക് മാത്രമാണ് ഈ ശ്രേണിയില്‍ താങ്ങാവുന്ന ബൈക്ക് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. പോയ വര്‍ഷം വിപണിയില്‍ എത്തിയ ബൈക്കുകള്‍ മികച്ച സ്വീകാര്യതയാണ് വിപണിയില്‍ നേടിയെടുത്തിരിക്കുന്നത്.

MOST READ: സ്വന്തമായി വാങ്ങിയിലെങ്കിലും സ്വന്തം പോലെ ഉപയോഗിക്കാം; ലീസിംഗ് ഓപ്ഷനുമായി പിയാജിയോ

ഇലക്ട്രിക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി സിമ്പിള്‍ എനര്‍ജി; എതിരാളി റിവോള്‍ട്ട് RV400

ഈ മോഡലിന് എതിരാളിയായിട്ടാകും സിമ്പിള്‍ എനര്‍ജി ഇലക്ട്രിക് ബൈക്കിനെ അവതരിപ്പിക്കുക. ഇലക്ട്രിക് ബൈക്കിനെക്കുറിച്ച് അധികം വെളിപ്പെടുത്തിയില്ലെങ്കിലും, ഇലക്ട്രിക് സ്‌കൂട്ടറായ മാര്‍ക്ക് 2 -ലേക്ക് മടങ്ങിവന്നാല്‍ സ്‌കൂട്ടര്‍ വളരെ ആധുനിക ഡിസൈന്‍ ഭാഷ അവതരിപ്പിക്കുന്നതായി തോന്നുന്നു.

ഇലക്ട്രിക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി സിമ്പിള്‍ എനര്‍ജി; എതിരാളി റിവോള്‍ട്ട് RV400

മണിക്കൂറില്‍ 103 കിലോമീറ്റര്‍ വേഗതയും 280 കിലോമീറ്ററില്‍ കൂടുതല്‍ ബാറ്ററി ശ്രേണിയും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്. നിലവില്‍ വിപണിയില്‍ ഉള്ള ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ശ്രേണി പരിശോധിക്കുകയാണെങ്കില്‍ ഇത് മികച്ചതെന്ന് വേണമെങ്കില്‍ പറയാം.

MOST READ: ആഗോളതലത്തിൽ ഇവി നിര വ്യാപിപ്പിക്കാനൊരുങ്ങി മഹീന്ദ്ര ഇലക്ട്രിക്

ഇലക്ട്രിക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി സിമ്പിള്‍ എനര്‍ജി; എതിരാളി റിവോള്‍ട്ട് RV400

നീക്കം ചെയ്യാവുന്ന ലിഥിയം-അയണ്‍ ലൈറ്റ്വെയിറ്റ് ബാറ്ററിയാണ് മാര്‍ക്ക് 2 -ല്‍ ഉള്‍ക്കൊള്ളുക. ഇത് വീടിനുള്ളില്‍ 40 മിനിറ്റിലും ഫാസ്റ്റ് ചാര്‍ജറിലൂടെ ചാര്‍ജിംഗ് സ്റ്റേഷനില്‍ 17 മിനിറ്റിലും ചാര്‍ജ് ചെയ്യാന്‍ കഴിയും.

ഇലക്ട്രിക് ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി സിമ്പിള്‍ എനര്‍ജി; എതിരാളി റിവോള്‍ട്ട് RV400

3.1 സെക്കന്‍ഡിനുള്ളില്‍ 50 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സ്‌കൂട്ടറിന് സാധിക്കും. 4G കണക്റ്റിവിറ്റിയുള്ള ഏഴ് ഇഞ്ച് ടച്ച് ഡിസ്പ്ലേ IP 67 റേറ്റിംഗും ഇതിന് ലഭിക്കും, കൂടാതെ വാഹനത്തിന്റെ 80-90 ശതമാനം ഘടകങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച് വികസിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Source: Express Drives

Most Read Articles

Malayalam
English summary
Simple Energy Planning To Launch Electric Bike, Rival Revolt RV400. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X