ബിഎസ്-VI മാസ്ട്രോ എഡ്ജ് 110 സ്‌കൂട്ടറിനായുള്ള ഡെലിവറി ആരംഭിച്ച് ഹീറോ

കഴിഞ്ഞ ദിവസം വിപണിയിൽ അവതരിപ്പിച്ച പുതിയ ബിഎസ്-VI കംപ്ലയിന്റ് മാസ്ട്രോ എഡ്ജ് 110 സ്‌കൂട്ടറിനായുള്ള ഡെലിവറി ആരംഭിച്ച് ഹീറോ മോട്ടോകോർപ്. STD, ZX എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന മോഡലിന് യഥാക്രമം 60,950, 62,450 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

ബിഎസ്-VI മാസ്ട്രോ എഡ്ജ് 110 സ്‌കൂട്ടറിനായുള്ള ഡെലിവറി ആരംഭിച്ച് ഹീറോ

സ്കൂട്ടറിന്റെ ഡിസൈൻ ബി‌എസ്-IV പതിപ്പിന് സമാനമാണെങ്കിലും പുതിയ ബോഡി ഡെക്കലുകലും കളർ ഓപ്ഷനും ബിഎസ്-VI ഹീറോ മാസ്ട്രോ 110 പതിപ്പിന് ലഭിക്കുന്നത് ശ്രദ്ധേയമാണ്. ഹാലൊജെൻ ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൈഡ് സ്റ്റാൻഡ് സെൻസർ തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തിക്കുന്നത്.

ബിഎസ്-VI മാസ്ട്രോ എഡ്ജ് 110 സ്‌കൂട്ടറിനായുള്ള ഡെലിവറി ആരംഭിച്ച് ഹീറോ

ഉപഭോക്തൃ സൗകര്യങ്ങളുടെ ഭാഗമായി അണ്ടർ സീറ്റ് ലൈറ്റ്, യുഎസ്ബി പോർട്ട്, ബാഹ്യ ഫ്യുവൽ ഫില്ലർ ക്യാപ് എന്നിവയും ഹീറോ 110 മാസ്ട്രോയിൽ പരിചയപ്പെടുത്തുന്നുണ്ട്. മൊത്തം ആറ് കളർ ഓപ്ഷനുകളും കമ്പനി സ്‌കൂട്ടറിന് സമ്മാനിക്കുന്നുണ്ട്.

MOST READ: ഗ്രാന്‍ഡ് i10 നിയോസിന് കോര്‍പ്പറേറ്റ് പതിപ്പുമായി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബിഎസ്-VI മാസ്ട്രോ എഡ്ജ് 110 സ്‌കൂട്ടറിനായുള്ള ഡെലിവറി ആരംഭിച്ച് ഹീറോ

ഉപഭോക്തൃ സൗകര്യങ്ങളുടെ ഭാഗമായി അണ്ടർ സീറ്റ് ലൈറ്റ്, യുഎസ്ബി പോർട്ട്, ബാഹ്യ ഫ്യുവൽ ഫില്ലർ ക്യാപ് എന്നിവയും ഹീറോ 110 മാസ്ട്രോയിൽ പരിചയപ്പെടുത്തുന്നുണ്ട്. മൊത്തം ആറ് കളർ ഓപ്ഷനുകളും കമ്പനി സ്‌കൂട്ടറിന് സമ്മാനിക്കുന്നുണ്ട്.

ബിഎസ്-VI മാസ്ട്രോ എഡ്ജ് 110 സ്‌കൂട്ടറിനായുള്ള ഡെലിവറി ആരംഭിച്ച് ഹീറോ

ഇത് മാസ്ട്രോ എഡ്ജ് 125 മോഡലിൽ കാണുന്ന അതേ രൂപകൽപ്പനയിലാണ്. ഈ മാറ്റത്തിന്റെ ഫലമായി 2 കിലോഗ്രാം ഭാരം സ്കൂട്ടറിന് വർധിച്ചിട്ടുണ്ട്. നിലവിൽ 112 കിലോഗ്രാം ഭാരത്തിലാണ് മാസ്ട്രോ എഡ്ജിനെ ഹീറോ ഒരുക്കിയിരിക്കുന്നത്.

MOST READ: റോയൽ എൻഫീൽഡ് മെറ്റിയർ 350; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ബിഎസ്-VI മാസ്ട്രോ എഡ്ജ് 110 സ്‌കൂട്ടറിനായുള്ള ഡെലിവറി ആരംഭിച്ച് ഹീറോ

പ്ലെഷർ പ്ലസിന് കരുത്തേകുന്ന അതേ ബിഎസ്-VI എഞ്ചിനാണ് മാസ്ട്രോ എഡ്ജ് 110-ന്റെ രണ്ട് വേരിയന്റുകളിലും വാഗ്‌ദാനം ചെയ്യുന്നത്. ഈ 110.9 സിസി സിംഗിൾ സിലിണ്ടർ, ഇന്ധന കുത്തിവയ്പ്പ്, എയർ കൂൾഡ് എഞ്ചിൻ 7,500 rpm-ൽ 8 bhp പവറും 5,500 rpm-ൽ 8.75 Nm torque ഉം വികസിപ്പിക്കും.

ബിഎസ്-VI മാസ്ട്രോ എഡ്ജ് 110 സ്‌കൂട്ടറിനായുള്ള ഡെലിവറി ആരംഭിച്ച് ഹീറോ

എഞ്ചിൻ ഒരു സിവിടി ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ആക്‌സിലറേഷനും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുമെന്ന് കമ്പനി പറയുന്ന എക്‌സെൻസ് സാങ്കേതികവിദ്യയും മാസ്ട്രോ എഡ്ജ് 110-ൽ അവതരിപ്പിക്കുന്നുണ്ട്.

MOST READ: 54 ഇലക്ട്രിക് ശ്രേണിയിലേക്ക് പുതിയ മോഡലുകൾ അവതരിപ്പിച്ച് കുമ്പൻ

ബിഎസ്-VI മാസ്ട്രോ എഡ്ജ് 110 സ്‌കൂട്ടറിനായുള്ള ഡെലിവറി ആരംഭിച്ച് ഹീറോ

മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്ക് വഴിയും പിൻഭാഗത്ത് സിംഗിൾ ഷോക്ക് അബ്സോർബർ വഴിയുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. 12 ഇഞ്ച് ഫ്രണ്ട് വീലിലും 10 ഇഞ്ച് പിൻവീലുമാണ് മാസ്ട്രോയ്ക്ക് ഹീറോ സമ്മാനിച്ചിരിക്കുന്നത്.

ബിഎസ്-VI മാസ്ട്രോ എഡ്ജ് 110 സ്‌കൂട്ടറിനായുള്ള ഡെലിവറി ആരംഭിച്ച് ഹീറോ

വിപണിയിൽ ഹോണ്ട ആക്‌ടിവ 6G, ടിവിഎസ് ജുപ്പിറ്റർ തുടങ്ങിയ മോഡലുകളാണ് 110 സിസി സെഗ്മെന്റിൽ ഹീറോ മാസ്ട്രോയുടെ പ്രധാന എതിരാളികളി മോഡലുകൾ.

Source: Rushlane

Most Read Articles

Malayalam
English summary
BS6 Hero Maestro 110 Deliveries Commence. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X