റോയൽ എൻഫീൽഡ് മെറ്റിയർ 350; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

തണ്ടർബേർഡിന്റെ പകരക്കാരൻ വിപണിയിൽ ഇടംപിടിക്കാൻ ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. പുതിയ മെറ്റിയർ 350 മോട്ടോർസൈക്കിളിന്റെ അരങ്ങേറ്റത്തിന് റോയൽ എൻഫീൽഡ് തയാറെടുപ്പുകൾ പൂർത്തിയാക്കുമ്പോൾ ആരാധകരുടെ ആവേശം കൊടിമുടികയറുകയാണ്.

റോയൽ എൻഫീൽഡ് മെറ്റിയർ 350; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

മെറ്റിയർ 350 എന്ന് വിളിക്കപ്പെടുന്ന പുതിയ ബൈക്ക് തീർത്തും പുതിയ ‘ജെ' പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായിരിക്കും എന്നതാണ് ശ്രദ്ധേയം. ഭാവി 350 എൻഫീൽഡ് മോഡലുകളെല്ലാം ഇതേ അടിത്തറയിലാകും ഒരുങ്ങുക.

റോയൽ എൻഫീൽഡ് മെറ്റിയർ 350; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വേരിയന്റുകളിൽ റോയൽ എൻഫീൽഡ് മെറ്റിയർ 350 വാഗ്ദാനം ചെയ്യുമെന്ന് അടുത്തിടെ പുറത്തുവന്ന ബ്രോഷർ വെളിപ്പെടുത്തുകയും ചെയ്തു. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് ചർച്ച ചെയ്യാം.

MOST READ: റോക്കറ്റ് 3 ജിടി പവർ ക്രൂയിസറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 18 ലക്ഷം രൂപ

റോയൽ എൻഫീൽഡ് മെറ്റിയർ 350; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഫയർബോൾ മെറ്റിയർ 350-യുടെ എൻട്രി ലെവൽ വേരിയന്റായിരിക്കും. കൂടാതെ ഗ്ലോസ് യെല്ലോ, റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ മാത്രമാകും ഇത് വാഗ്ദാനം ചെയ്യുക. കൂടാതെ 3D ബാഡ്ജിന് പകരം ഫയർബോൾ ട്രിം ഡെക്കലുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

MOST READ: തന്റെ പ്രിയപ്പെട്ട ജിപ്സി മൃഗക്ഷേമ സംഘടനയ്ക്ക് സമ്മാനിച്ച് ജോൺ എബ്രഹാം

റോയൽ എൻഫീൽഡ് മെറ്റിയർ 350; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

വില നിയന്ത്രിക്കുന്നതിനായി മെറ്റിയർ 350 ഫയർബോൾ മറ്റ് രണ്ട് വേരിയന്റുകൾക്കായി കരുതിവച്ചിരിക്കുന്ന ക്രോം ബിറ്റുകൾ പോലുള്ള പ്രീമിയം സ്റ്റൈലിംഗ് ഘടകങ്ങളും നഷ്‌ടപ്പെടുത്തും. മെറ്റാലിക് റെഡ്, മെറ്റാലിക് ബ്ലൂ, മാറ്റ് ബ്ലാക്ക് പെയിന്റ് സ്കീമുകൾക്കൊപ്പം മിഡിൽ മോഡൽ സ്റ്റെല്ലാർ തെരഞ്ഞെടുക്കാൻ സാധിക്കും.

റോയൽ എൻഫീൽഡ് മെറ്റിയർ 350; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

കൂടാതെ സ്റ്റെല്ലാർ പതിപ്പിൽ ഒരു 3D ലോഗോ, പില്യണിനുള്ള ബാക്ക്‌റെസ്റ്റ്, ബോഡി കളർ പാനലുകൾ, ക്രോം-ഫിനിഷ്ഡ് ഹാൻഡിൽബാറുകൾ, ഫ്യുവൽ ഇൻജക്ടർ കവറുകൾ, എക്‌സ്‌ഹോസ്റ്റ് എന്നിവയും ഉൾപ്പെടും.

റോയൽ എൻഫീൽഡ് മെറ്റിയർ 350; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

വരാനിരിക്കുന്ന മെറ്റിയർ 350 ക്രൂയിസറിന്റെ റേഞ്ച്-ടോപ്പിംഗ് പതിപ്പായിരിക്കും സൂപ്പർനോവ. ബ്ലൂ, ബ്ലാക്ക് അല്ലെങ്കിൽ ബ്രൗൺ, ബ്ലാക്ക് നിറങ്ങളിലുള്ള ഡ്യുവൽ-ടോൺ കളർ സ്കീമിലാകും ഇത് ഒരുങ്ങുക.

MOST READ: യൂറോപ്യൻ വിപണിയിലേക്കും ഉടൻ, വെബ്സൈറ്റിൽ ഇടംപിടിച്ച് ജാവ ക്ലാസിക് 300

റോയൽ എൻഫീൽഡ് മെറ്റിയർ 350; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

സ്റ്റെല്ലറിൽ ലഭിക്കുന്നതിനുപുറമെ പ്രീമിയം ഡ്യുവൽ-ടോൺ അലോയ് വീലുകൾ, പ്രീമിയം സീറ്റ് കവർ, ക്രോം ഔട്ട് ഇൻഡിക്കേറ്ററുകൾ, പില്യണിനായുള്ള ബാക്ക്‌റെസ്റ്റ്, വിൻഡ്‌സ്ക്രീൻ എന്നിവയും സൂപ്പർനോവയിൽ ലഭ്യമാണ്.

റോയൽ എൻഫീൽഡ് മെറ്റിയർ 350; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

സ്റ്റെല്ലാർ വേരിയന്റിന് ക്രോം എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും ഹാൻഡിൽബാറും ഒപ്പം അധിക സുഖസൗകര്യങ്ങളും നൽകുമ്പോൾ സൂപ്പർനോവയിൽ മെഷീൻ ഫിനിഷ്ഡ് അലോയ് വീലുകൾ, വ്യത്യസ്ത സീറ്റ് കവർ, ക്രോം ഇൻഡിക്കേറ്ററുകൾ, വിൻഡ്‌സ്ക്രീൻ എന്നിവയാകും റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുക.

MOST READ: 119 വര്‍ഷത്തെ ചരിത്രത്തിലാദ്യം; ഇന്ത്യയ്ക്ക് പുറത്ത് അസംബ്ലി പ്ലാന്റ് സ്ഥാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്

റോയൽ എൻഫീൽഡ് മെറ്റിയർ 350; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

അതേസമയം മൂന്ന് വേരിയന്റുകളും ടേൺ-ബൈ-ടേൺ നാവിഗേഷനും സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുമെന്നതാണ് പ്രത്യേകത. നാവിഗേഷനായി ടിഎഫ്ടി യൂണിറ്റിനൊപ്പം ഒരു സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിൽ ഉണ്ടാകും. മുമ്പത്തേത് ഒന്നിലധികം ട്രിപ്മീറ്ററുകളും ഒരു റേഞ്ച് ഇൻഡിക്കേറ്ററും പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Royal Enfield Meteor Key Differences Of Fireball, Stellar, Supernova Variants. Read in Malayalam
Story first published: Thursday, September 10, 2020, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X