തന്റെ പ്രിയപ്പെട്ട ജിപ്സി മൃഗക്ഷേമ സംഘടനയ്ക്ക് സമ്മാനിച്ച് ജോൺ എബ്രഹാം

നിരവധി വിദേശ, വിന്റേജ് മോഡലുകൾ ഉൾപ്പെടുന്ന തന്റെ കാറുകളുടെയും ബൈക്കുകളുടെയും ശേഖരത്തിൽ ഏറെ അറിയപ്പെടുന്ന താരമാണ് ജോൺ അബ്രഹാം. എന്നിരുന്നാലും, താരത്തിന്റെ ഗാരേജിൽ ഇപ്പോൾ ഒരു വാഹനം കുറഞ്ഞിരിക്കുകയാണ്.

തന്റെ പ്രിയപ്പെട്ട ജിപ്സി മൃഗക്ഷേമ സംഘടനയ്ക്ക് സമ്മാനിച്ച് ജോൺ എബ്രഹാം

തന്റെ പ്രിയപ്പെട്ട മാരുതി സുസുക്കി ജിപ്സി അദ്ദേഹം ഇപ്പോൾ ഒരു മൃഗക്ഷേമ സംഘടനയ്ക്ക് സംഭാവന നൽകി. മുംബൈ ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആനിമൽ മാറ്റർ ടു മി (AMTM) എന്ന സംഘടനയ്ക്കാണ് ജോൺ എബ്രഹാം തന്റെ വെളുത്ത ജിപ്‌സി നൽകിയത്.

തന്റെ പ്രിയപ്പെട്ട ജിപ്സി മൃഗക്ഷേമ സംഘടനയ്ക്ക് സമ്മാനിച്ച് ജോൺ എബ്രഹാം

ഈ വിവരം എൻ‌ജി‌ഒ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി പങ്കിട്ടു. മൃഗങ്ങളെ രക്ഷപ്പെടുത്തുന്നതിനും ചികിത്സിക്കുന്നതിനും മുംബൈയ്ക്കും കോലാഡിനുമിടയിൽ മെഡിക്കൽ ലോജിസ്റ്റിക്സ് എത്തിക്കുന്നതിനും AMTM അതിന്റെ കൊളാഡ് മൃഗസംരക്ഷണ കേന്ദ്രത്തിൽ ജോണിന്റെ ജിപ്സി ഉപയോഗിക്കും.

MOST READ: അർബൻ ക്രൂയിസർ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ, അറിയാം കൂടുതൽ ഫീച്ചറുകൾ

തന്റെ പ്രിയപ്പെട്ട ജിപ്സി മൃഗക്ഷേമ സംഘടനയ്ക്ക് സമ്മാനിച്ച് ജോൺ എബ്രഹാം

കഴിഞ്ഞ അഞ്ച് വർഷമായി ജോൺ എബ്രഹാം AMTM -മായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും എൻ‌ജി‌ഒ വെളിപ്പെടുത്തി.

തന്റെ പ്രിയപ്പെട്ട ജിപ്സി മൃഗക്ഷേമ സംഘടനയ്ക്ക് സമ്മാനിച്ച് ജോൺ എബ്രഹാം

ആനിമൽ മാറ്റർ ടു മി, അതിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ തങ്ങളുടെ കോലാഡ് മൃഗസംരക്ഷണ കേന്ദ്രത്തിന് ജോൺ നൽകിയ സംഭാവനയ്ക്ക് നന്ധി അർപ്പിച്ചു.

MOST READ: സ്വന്തമായി വാങ്ങിയിലെങ്കിലും സ്വന്തം പോലെ ഉപയോഗിക്കാം; ലീസിംഗ് ഓപ്ഷനുമായി പിയാജിയോ

തന്റെ പ്രിയപ്പെട്ട ജിപ്സി മൃഗക്ഷേമ സംഘടനയ്ക്ക് സമ്മാനിച്ച് ജോൺ എബ്രഹാം

കൂടാതെ കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹം AMTM ഇന്ത്യയ്ക്ക് നൽകിയ ശക്തമായ പിന്തുണ വിലമതിക്കാനാവില്ലെന്നും എൻജിഒ പോസ്റ്റിൽ കുറിച്ചു. അദ്ദേഹത്തിന്റെ ഈ 4×4 ബ്യൂട്ടി മുംബൈ മുതൽ കോലാഡി വരെയുള്ള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കും ചികിത്സകൾക്കും മെഡിക്കൽ ലോജിസ്റ്റിക്സിനും ഉപയോഗിക്കും.

തന്റെ പ്രിയപ്പെട്ട ജിപ്സി മൃഗക്ഷേമ സംഘടനയ്ക്ക് സമ്മാനിച്ച് ജോൺ എബ്രഹാം

ജോൺ എബ്രഹാം തന്റെ ആദ്യകാല മോഡലിംഗ് ദിവസങ്ങളിലാണ് മേൽപ്പറഞ്ഞ മാരുതി സുസുക്കി ജിപ്സി 4x4 വാങ്ങിയത്. താരം എസ്‌യുവി ഓടിക്കുന്നതായി പലതവണ കണ്ടെത്തിയിട്ടുണ്ട്. നിസ്സാൻ GT-R, ഔഡി Q7, ലംബോർഗിനി ഗലാർഡോ, ഇസുസു D-മാക്സ് V-ക്രോസ് പിക്ക്-അപ്പ് ട്രക്ക് തുടങ്ങിയ വാഹനങ്ങളാണ് ഇപ്പോൾ നടന്റെ കാർ ശേഖരത്തിൽ ഉള്ളത്.

MOST READ: ഉത്സവ സീസണ്‍ ആഘോഷമാക്കാം; ഓഫറുകളുമായി ഡാറ്റ്സനും നിസാനും

തന്റെ പ്രിയപ്പെട്ട ജിപ്സി മൃഗക്ഷേമ സംഘടനയ്ക്ക് സമ്മാനിച്ച് ജോൺ എബ്രഹാം

കൂടാതെ അപ്രീലിയ RSV4, യമഹ RD350, യമഹ YZF R1, യമഹ V-മാക്സ്, കാവസാക്കി നിൻജ ZX-14R, ഡുകാറ്റി പനിഗലെ V4, എംവി അഗസ്റ്റ ബ്രുട്ടാലെ 800 പോലുള്ള ബൈക്കുകൾ ഉൾപ്പെടുന്ന തന്റെ സൈക്കിൾ ശേഖരം കൂടുതൽ പ്രശസ്തമാണ്.

Image Courtesy: amtmindia/Instagram

Most Read Articles

Malayalam
English summary
Bollywood Actor John Abraham Gifts His Maruti Gypy To Animal Welfare NGO. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X