അർബൻ ക്രൂയിസർ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ, അറിയാം കൂടുതൽ ഫീച്ചറുകൾ

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ റീ ബാഡ്‌ജ് പതിപ്പായ അർബൻ ക്രൂയിസർ സബ് കോംപാക്‌ട് എസ്‌യുവി നിരത്തുകളിൽ ഇടംപിടിക്കാൻ ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. മിനി ഫോർച്യൂണർ ലുക്കുമായി എത്തുന്ന വാഹനത്തെ ഏറെ പ്രതീക്ഷയോടെയാണ് വിപണി കാത്തിരിക്കുന്നത്.

അർബൻ ക്രൂയിസർ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ, അറിയാം കൂടുതൽ ഫീച്ചറുകൾ

ഇപ്പോൾ വരാനിരിക്കുന്ന ടൊയോട്ട അർബൻ ക്രൂയിസറിന്റെ വേരിയൻറ് വിശദാംശങ്ങൾ ഓൺലൈനിലൂടെ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മിഡ്, ഹൈ, പ്രീമിയം എന്നീ മൂന്ന് മോഡലുകളിലാകും ക്രോസ്ഓവർ വാഗ്ദാനം ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ.

അർബൻ ക്രൂയിസർ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ, അറിയാം കൂടുതൽ ഫീച്ചറുകൾ

അർബൻ ക്രൂയിസറിന്റെ എൻട്രി ലെവൽ വേരിയന്റാണ് മിഡ്. എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 2-ഡിൻ ഓഡിയോ സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ കൺട്രോൾ, കീലെസ് എൻട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് ഈ മോഡലിൽ ടൊയേട്ട ഉൾപ്പെടുത്തിയിരിക്കുന്നത്.

MOST READ: സീറോ 16 ടൺ ഇലക്ട്രിക് ട്രക്ക് അവതരിപ്പിച്ച് വോൾട്ട

അർബൻ ക്രൂയിസർ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ, അറിയാം കൂടുതൽ ഫീച്ചറുകൾ

അതേസമയം മിഡ് വേരിയന്റിൽ ലഭ്യമാകുന്ന ഫീച്ചറുകൾക്ക് പുറമെ രണ്ടാമത്തെ മിഡ് വകഭേദത്തിൽ 16 ഇഞ്ച് അലോയ് വീലുകൾ, 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ്-യൂണിറ്റ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ക്രൂയിസ് കൺട്രോൾ എന്നിവയാണ് കമ്പനി അണിനിരത്തുന്നത്.

അർബൻ ക്രൂയിസർ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ, അറിയാം കൂടുതൽ ഫീച്ചറുകൾ

ഈ രണ്ട് മോഡലുകളിലും വാഗ്‌ദാനം ചെയ്യുന്ന സവിശേഷതകൾക്കൊപ്പം അർബൻ ക്രൂയിസറിന്റെ ടോപ്പ് എൻഡ് പ്രീമിയം വേരിയന്റിൽ എൽഇഡി ഫോഗ് ലാമ്പുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഓട്ടോ-ഡിമ്മിംഗ് IRVM , മൊബൈൽ സെൻസിംഗ് വൈപ്പർ എന്നിവ ടൊയോട്ട ചേർത്തിട്ടുണ്ട്.

MOST READ: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

അർബൻ ക്രൂയിസർ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ, അറിയാം കൂടുതൽ ഫീച്ചറുകൾ

മാരുതി സുസുക്കി വിറ്റാര ബ്രെസയിൽ ലഭിക്കുന്ന അതേ 1.5 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് ടൊയോട്ട അർബൻ ക്രൂയിസറും നിരത്തിലെത്തുന്നത്. ഇത് 6,000 rpm-ൽ104 bhp കരുത്തും 4,400 rpm-ൽ 138 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

അർബൻ ക്രൂയിസർ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ, അറിയാം കൂടുതൽ ഫീച്ചറുകൾ

മൂന്ന് വേരിയന്റുകളിലും അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് തെരഞ്ഞെടുക്കാം. ഓട്ടോമാറ്റിക് മോഡലുകൾക്ക് കൂടുതൽ ഇന്ധനക്ഷമത ലഭിക്കാൻ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ISG) ഉള്ള ലിഥിയം അയൺ ബാറ്ററി ലഭിക്കും.

MOST READ: ഗ്ലാൻസയെ സ്റ്റാർലെറ്റ് നെയിംപ്ലേറ്റിൽ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

അർബൻ ക്രൂയിസർ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ, അറിയാം കൂടുതൽ ഫീച്ചറുകൾ

ബ്ലൂ, ബ്രൗൺ, വൈറ്റ്, ഓറഞ്ച്, സിൽവർ, ഗ്രേ എന്നിങ്ങനെ ആറ് മോണോടോൺ കളർ ഓപ്ഷനുകളിലാണ് അർബൻ ക്രൂയിസർ ലഭ്യമാവുക. കൂടാതെ ബ്ലൂ/ബ്ലാക്ക്, ബ്രൗൺ/ബ്ലാക്ക്, ഓറഞ്ച്/വൈറ്റ് എന്നീ മൂന്ന് ഡ്യുവൽ ടോൺ നിറങ്ങളിലും കോംപാക്‌ട് എസ്‌യുവിയെ ടൊയോട്ട അണിനിരത്തും.

അർബൻ ക്രൂയിസർ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ, അറിയാം കൂടുതൽ ഫീച്ചറുകൾ

വിപണിയിൽ എത്തുമ്പോൾ അർബൻ ക്രൂയിസർ വിറ്റാര ബ്രെസയുടെ അതേ ശ്രേണിയിൽ ഇടംപിടിക്കുമെങ്കിലും എക്സ്ഷോറൂം വില അൽപ്പം കൂടുതലായിരിക്കും. കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, വരാനിരിക്കുന്ന കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ എന്നീ മോഡലുകളുമായാകും ടൊയോട്ടയ്ക്ക് എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Urban Cruiser To Be Offered In Three Variants. Read in Malayalam
Story first published: Wednesday, September 9, 2020, 14:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X