119 വര്‍ഷത്തെ ചരിത്രത്തിലാദ്യം; ഇന്ത്യയ്ക്ക് പുറത്ത് അസംബ്ലി പ്ലാന്റ് സ്ഥാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്
ഇന്ത്യയ്ക്ക് പുറത്ത് പുതിയ അസംബ്ലി പ്ലാന്റ് സ്ഥാപിച്ച് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. 119 വര്‍ഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ് ബ്രാന്‍ഡ് ഇന്ത്യയ്ക്ക് പുറത്ത് അസംബ്ലി പ്ലാന്റ് ആരംഭിക്കുന്നത്.

അര്‍ജന്റീനയിലാണ് പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650, ഹിമാലയന്‍ എന്നീ മൂന്ന് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ അസംബിള്‍ പ്രവര്‍ത്തനമാകും തുടക്കത്തില്‍ ഉപയോഗിക്കുക.

അര്‍ജന്റീനയിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രാദേശിക വിതരണക്കാരനായ ഗ്രൂപോ സിമ്പയുമായി സഹകരിച്ചാകും ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ മോട്ടോര്‍ സൈക്കിള്‍ വിപണിയായ അര്‍ജന്റീനയില്‍, റോയല്‍ എന്‍ഫീല്‍ഡ് പ്രവേശിച്ച 2018 മുതല്‍ ബ്രാന്‍ഡുകള്‍ പങ്കാളികളാണ്.
MOST READ: ഉത്സവ സീസണ്‍ ആഘോഷമാക്കാം; ഓഫറുകളുമായി ഡാറ്റ്സനും നിസാനും

ചെന്നൈ ആസ്ഥാനമായുള്ള നിര്‍മ്മാതാവിന് അര്‍ജന്റീനയില്‍ അഞ്ച് എക്സ്‌ക്ലൂസീവ് സ്റ്റോറുകളുണ്ട്. ലാറ്റിന്‍ അമേരിക്കയിലുടനീളം 31 സ്റ്റോറുകളും 40 റീട്ടെയില്‍ ടച്ച്പോയിന്റുകളും ഉണ്ട്. നിലവില്‍, ലോകമെമ്പാടുമുള്ള 60 രാജ്യങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ കാല്‍പ്പാടുകള്‍ ഉണ്ട്.

ഇന്ത്യയില്‍, റോയല്‍ എന്‍ഫീല്‍ഡ് നിലവില്‍ മിഡ്-സൈസ് മോഡേണ്‍ ക്ലാസിക് ഇരുചക്ര വാഹന വിഭാഗത്തിലെ മാര്‍ക്കറ്റ് ലീഡറാണ്. അന്താരാഷ്ട്ര വിപണികളില്‍ ഈ വിഭാഗത്തിന്റെ ഗണ്യമായ പങ്ക് കുറച്ചുകാലമായി നേടാനും ലക്ഷ്യമിടുന്നു.
MOST READ: യൂറോപ്യൻ വിപണിയിലേക്കും ഉടൻ, വെബ്സൈറ്റിൽ ഇടംപിടിച്ച് ജാവ ക്ലാസിക് 300

അതേസമയം, ഉടന്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന മെറ്റിയര്‍ 350 പോലുള്ള പുതിയ മോഡലുകള്‍ അവതരിപ്പിച്ചുകൊണ്ട് കമ്പനി തങ്ങളുടെ പോര്‍ട്ട്ഫോളിയോ പുതുക്കിപ്പണിയാനുള്ള ശ്രമത്തിലാണ്.

തണ്ടര്‍ബേര്‍ഡിന്റെ പകരക്കാരനായിട്ടാണ് മെറ്റിയര്‍ 350 വിപണിയില്‍ എത്തുന്നത്. ഏപ്രില്‍ മാസത്തില്‍ ബൈക്ക് വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ മൂലം അരങ്ങേറ്റത്തില്‍ കാലതാമസമുണ്ടായി.
MOST READ: ബോൾഡ് ലുക്കിൽ ഹാരിയർ; പുതിയ പരസ്യ ചിത്രവുമായി ടാറ്റ

വില പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും 1.65 ലക്ഷം രൂപ വരെ വാഹനത്തിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. റോയല്‍ എന്‍ഫീല്‍ഡിന്റെ J10 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ഈ മോഡല്‍, 2.0 തന്ത്രത്തിന് കീഴിലുള്ള ആദ്യത്തെ ഉത്പ്പന്നമായിരിക്കും. അത് പുതിയ മോഡലുകള്‍, കൂടുതല്‍ കസ്റ്റമൈസേഷന്‍, വ്യക്തിഗതമാക്കല്‍ ഓപ്ഷനുകള്‍ എന്നിവ ഉപയോഗിച്ച് കമ്പനി വികസിപ്പിക്കുകയും പുതിയ വിപണികളിലേക്ക് വ്യാപിക്കുകയും ചെയ്യും.

ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിനും പുതിയ ഡിസൈന്‍ ശൈലിയുമാണ് ബൈക്കിലെ ഹൈലൈറ്റ്. ഒറ്റനോട്ടത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് X -മായി സാമ്യമുള്ള ഡിസൈനാണ് മെറ്റിയറിന് നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications








