എലാന്‍ട്രയ്ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി
എലാന്‍ട്രയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ 2019 -ലാണ് ഹ്യുണ്ടായി വിപണിയില്‍ അവതരിപ്പിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്.

അടുത്തിടെയാണ് വാഹനത്തിന്റെ ബിഎസ് VI ഡീസല്‍ പതിപ്പിനെയും വിപണിയില്‍ അവതരിപ്പിക്കുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 112 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും.

ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടറാണ് ഗിയര്‍ബോക്സ്. അതേസമയം പുതിയൊരു എഞ്ചിന്‍ നല്‍കി എന്നതൊഴിച്ചാല്‍ വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല.
MOST READ: റാപ്പിഡിന് പുതുതലമുറ ഒരുങ്ങുന്നു; അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് സ്‌കോഡ

എന്തായാലും വാഹനത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍. ഇതിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഹ്യുണ്ടായി.

എലാന്‍ട്രയുടെ പെട്രോള്‍ പതിപ്പിന് 60,000 രൂപയുടെയും, ഡീസല്‍ പതിപ്പിന് 30,000 രൂപയുടെയും ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ ആനുകൂല്യങ്ങള്‍ 2020 സെപ്റ്റംബര്‍ 30 വരെ മാത്രമാകും ലഭിക്കുക.
MOST READ: ബിഎസ്-VI മാസ്ട്രോ എഡ്ജ് 110 സ്‌കൂട്ടറിനായുള്ള ഡെലിവറി ആരംഭിച്ച് ഹീറോ

ഇന്ത്യയിലെ ആദ്യ കണക്ട്ഡ് പ്രീമിയം സെഡാനെന്ന വിശേഷണമാണ് വാഹനത്തെ വ്യത്യസ്തമാക്കുന്നത്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും വാഹനത്തിന് കരുത്ത് നല്‍കുന്നു. ഈ എഞ്ചിന്‍ 150 bhp കരുത്തും 192 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്.

ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ ഗിയര്‍ബോക്‌സ് ഓപ്ഷനായി തെരഞ്ഞെടുക്കാം. S, SX, SX (O) എന്നിങ്ങനെ മൂന്ന് വകഭേദത്തിലാണ് പെട്രോള്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്.
MOST READ: അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് റെസ്‌പെക്ട് പക്കേജുമായി ടൊയോട്ട

ആറ് എയര്‍ബാഗുകള്‍, ഫ്രണ്ട് / റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ലോഞ്ച് അസിസ്റ്റ്, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ്, ബ്ലുലിങ്ക് കണക്ടിവിറ്റി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണയുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയെല്ലാം വാഹനത്തിലെ സവിശേഷതകളാണ്.
Source: Carwale


Click it and Unblock the Notifications








