റാപ്പിഡിന് പുതുതലമുറ ഒരുങ്ങുന്നു; അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് സ്‌കോഡ
ചെക്ക് റിപ്പബ്‌ളിക്കന്‍ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് റാപ്പിഡ്. ബിഎസ് VI പതിപ്പിനെ അടുത്തിടെയാണ് നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

വാഹനത്തിന് ആവശ്യക്കാര്‍ കൂടി എന്ന് മനസ്സിലാക്കിയതോടെ റാപ്പിഡ് റൈഡര്‍ പ്ലസ് എന്നൊരു പ്രാരംഭ പതിപ്പിനെ ബ്രാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 7.99 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറും വില.

എന്നിരുന്നാലും വാഹനത്തിന് മാറ്റം അനിവാര്യമാണെന്നാണ് സ്‌കോഡ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി റാപ്പിഡിന്റെ പുതുതലമുറ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. 2021 -ഓടെ വാഹനം വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
MOST READ: ബിഎസ്-VI മാസ്ട്രോ എഡ്ജ് 110 സ്‌കൂട്ടറിനായുള്ള ഡെലിവറി ആരംഭിച്ച് ഹീറോ

2011 -ലാണ് നിലവിലെ മോഡല്‍ വിപണിയില്‍ എത്തുന്നത്. 2017-ല്‍ വാഹനത്തിന് ഫെയ്‌സ്‌ലിഫ്റ്റ് പരിവേഷം നല്‍കി. എന്നാല്‍ അതില്‍ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഫോക്‌സ്‌വാഗണുമായുള്ള കൂട്ടുകെട്ടിന്റെ ഫലമായി MQB A0 IN പ്ലാറ്റ്‌ഫോമിലാകും പുതുതലമുറ റാപ്പിഡ് ഒരുങ്ങുക. വികസ്വര രാജ്യങ്ങള്‍ക്കായി MQB A0 IN പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്യുന്നു.
MOST READ: ഗ്രാന്‍ഡ് i10 നിയോസിന് കോര്‍പ്പറേറ്റ് പതിപ്പുമായി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ചിലവ് ചുരുക്കല്‍ നടപടികള്‍ക്ക് പുറമേ, കാലാവസ്ഥാ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ആവശ്യമായ ചില മാറ്റങ്ങളുള്ള MQB A0 IN പ്ലാറ്റ്ഫോമില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ ഈ പ്ലാറ്റ്‌ഫോമിനുണ്ടാകും.

പഴയ 1.6 ലിറ്റര്‍ ഡീസല്‍ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍ നിര്‍ത്തലാക്കി, പകരം ബിഎസ് VI -ലേക്ക് നവീകരിച്ച പുതിയ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് നിലവിലെ മോഡലിന് കരുത്ത് നല്‍കുന്നത്.
MOST READ: അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് റെസ്‌പെക്ട് പക്കേജുമായി ടൊയോട്ട

ഈ എഞ്ചിന്‍ 110 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇതുകൂടാതെ, വാഹനത്തില്‍ മാറ്റ് മാറ്റങ്ങളൊന്നും തന്നെ നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടില്ല. നിലവിലെ പതിപ്പിന് ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷന്‍ സമ്മാനിക്കിനൊരുങ്ങുകയാണ് സ്കോഡ.

സെപ്റ്റംബര്‍ 17 -ന് ഈ പതിപ്പിനെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. വാഹനത്തിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ നിര്‍മ്മാതാക്കള്‍ ആരംഭിച്ചിട്ടുണ്ട്. 25,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്.


Click it and Unblock the Notifications








