മലേഷ്യൻ വിപണിയിലേക്ക് ചുവടുവെച്ച് സെൽറ്റോസ്, കൂട്ടിന് പുത്തൻ 1.6 ലിറ്റർ എഞ്ചിനും

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അരങ്ങേറ്റം കുറിച്ച കിയ സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിന്റെ തലവര തന്നെ മാറ്റുകയായിരുന്നു. കൂടാതെ ഇന്ത്യയിൽ കിയ എന്ന കൊറിയൻ ബ്രാൻഡിന് ശക്തമായ അടിത്തറ പാകാനും മോഡലിന് സാധിച്ചു.

മലേഷ്യൻ വിപണിയിലേക്ക് ചുവടുവെച്ച് സെൽറ്റോസ്, കൂട്ടിന് പുത്തൻ 1.6 ലിറ്റർ എഞ്ചിനും

നിലവിൽ ആഭ്യന്തര വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നാണ് സെൽറ്റോസ് എന്നതും ശ്രദ്ധേയം. കൂടാതെ ഉത്പാദനത്തിന് തയാറായി കിയ വിപണിയിലെത്തിയ ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിജയം ആവർത്തിക്കാൻ ബ്രാൻഡ് ഇപ്പോൾ മലേഷ്യയിലേക്കും ചുവടുവെക്കാൻ ഒരുങ്ങുകയാണ്.

മലേഷ്യൻ വിപണിയിലേക്ക് ചുവടുവെച്ച് സെൽറ്റോസ്, കൂട്ടിന് പുത്തൻ 1.6 ലിറ്റർ എഞ്ചിനും

ഈ വർഷം ഏപ്രിലിൽ സെൽറ്റോസ് ആദ്യമായി കിയയുടെ ഔദ്യോഗിക മലേഷ്യൻ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെടുകയും ചെയ്‌തു. അഞ്ച് മാസത്തിന് ശേഷം രാജ്യത്തേക്ക് സെൽറ്റോസ് അരങ്ങേറ്റം കുറിക്കുകയും ചെയ്‌തു. അനുബന്ധ സ്ഥാപനമായ നാസയിലൂടെയാണ് രാജ്യത്തേക്ക് എസ്‌യുവിയെ പരിചയപ്പെടുത്തിയത്.

MOST READ: ഇന്ധന വിലകൾ കുത്തനെ ഉയരുമ്പോൾ ഡീസലിനേക്കാൾ മെച്ചം സിഎൻജി തന്നെ

മലേഷ്യൻ വിപണിയിലേക്ക് ചുവടുവെച്ച് സെൽറ്റോസ്, കൂട്ടിന് പുത്തൻ 1.6 ലിറ്റർ എഞ്ചിനും

മലേഷ്യൻ വിപണിയിൽ എത്തുന്ന സെൽറ്റോസിനെക്കുറിച്ച് പറയുമ്പോൾ കാറിന് 4,315 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,645 മില്ലീമീറ്റർ ഉയരവും 2,610 മില്ലീമീറ്റർ നീളമുള്ള വീൽബേസുമാണുള്ളത്. കിയ എസ്‌യുവിക്ക് 433 ലിറ്റർ ബൂട്ട് സ്‌പേസ് ഉണ്ട്. പിൻ സീറ്റ് മടക്കിയാൽ ഇത് 900 ലിറ്റർ വരെ വികസിപ്പിക്കാനാകും. അതായത് ഇന്ത്യയിൽ വിൽക്കുന്ന സെൽറ്റോസിനേക്കാൾ 25 മില്ലീമീറ്റർ ഉയരമുള്ളതാണ് ഇത്.

മലേഷ്യൻ വിപണിയിലേക്ക് ചുവടുവെച്ച് സെൽറ്റോസ്, കൂട്ടിന് പുത്തൻ 1.6 ലിറ്റർ എഞ്ചിനും

1.6 ലിറ്റർ ഗാമ എം‌പി‌ഐ നാച്ചുറലി ആസ്പിറേറ്റഡ് നാല് സിലിണ്ടർ പെട്രോൾ യൂണിറ്റാണ് ഇപ്പോൾ അവതരിപ്പിച്ച സെൽറ്റോസിൽ ലഭ്യമാകുന്ന ഏക എഞ്ചിൻ ഓപ്ഷൻ. ഇത് 6,300 rpm-ൽ പരമാവധി 123 bhp കരുത്തും 4,850 rpm-ൽ 151 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: ഇലക്ട്രിക് വാഹന നയം; ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡി നിക്ഷേപിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

മലേഷ്യൻ വിപണിയിലേക്ക് ചുവടുവെച്ച് സെൽറ്റോസ്, കൂട്ടിന് പുത്തൻ 1.6 ലിറ്റർ എഞ്ചിനും

ഇതിന് ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡ്രൈവ് മോഡുകളും കിയ വാഗ്‌ദാനം ചെയ്യുന്നുണ്ട്. സ്നോ, മഡ്, സാൻഡ് എന്നീ മൂന്ന് അധിക ട്രാക്ഷൻ മോഡുകളും ബ്രാൻഡ് പരിചയപ്പെടുത്തുന്നുണ്ട്. EX, GT ലൈൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ തന്നെയാണ് സെൽറ്റേസ് മലേഷ്യയിലും എത്തുന്നത്.

മലേഷ്യൻ വിപണിയിലേക്ക് ചുവടുവെച്ച് സെൽറ്റോസ്, കൂട്ടിന് പുത്തൻ 1.6 ലിറ്റർ എഞ്ചിനും

ജിടി ലൈൻ വേരിയന്റിൽ എൽഇഡി ഡിആർഎല്ലുകളുള്ള ഫുൾ എൽഇഡി ഹെഡ്‌ലൈറ്റുകൾ, R17 ഡ്യുവൽ-ടോൺ വൈ-സ്‌പോക്ക് അലോയ് വീലുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ 7 ഇഞ്ച് ഡിജിറ്റൽ ഇൻഫോ ഡിസ്‌പ്ലേ, എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്നു.

MOST READ: പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര ബിഎസ് VI TUV300; വിപണിയിലേക്ക് ഉടന്‍

മലേഷ്യൻ വിപണിയിലേക്ക് ചുവടുവെച്ച് സെൽറ്റോസ്, കൂട്ടിന് പുത്തൻ 1.6 ലിറ്റർ എഞ്ചിനും

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും, ലെതർ പൊതിഞ്ഞ മൾട്ടി-ഫംഗ്ഷൻ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, കീലെസ് എൻട്രി, പുഷ്-സ്റ്റാർട്ട് ബട്ടൺ, സൗണ്ട് മൂഡ് ലൈറ്റിംഗുള്ള ആറ് സ്പീക്കർ സൗണ്ട് സിസ്റ്റം എന്നിവയും അതിലേറെയും സവിശേഷതകളും എസ്‌യുവിയിൽ ഇടംപിടിക്കും.

മലേഷ്യൻ വിപണിയിലേക്ക് ചുവടുവെച്ച് സെൽറ്റോസ്, കൂട്ടിന് പുത്തൻ 1.6 ലിറ്റർ എഞ്ചിനും

ഗ്ലേസിയർ വൈറ്റ് പേൾ, ഗ്രാവിറ്റി ഗ്രേ, ഇന്റൻസ് റെഡ്, ഇന്റലിജൻസ് ബ്ലൂഎന്നിങ്ങനെ നാല് പെയിന്റ് സ്കീമുകളിൽ സെൽറ്റോസ് ലഭ്യമാകും. മലേഷ്യയിലെ സെൽറ്റോസിന്റെ വില കിയ മോട്ടോർസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
Kia Seltos SUV Revealed In Malaysia. Read in Malayalam
Story first published: Saturday, September 12, 2020, 10:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X