പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര ബിഎസ് VI TUV300; വിപണിയിലേക്ക് ഉടന്‍
മഹീന്ദ്രയില്‍ നിന്നും നിരവധി മോഡലുകളാണ് വിപണിയില്‍ എത്താനിരിക്കുന്നത്. മിക്ക വാഹനങ്ങളുടെയും പരീക്ഷണയോട്ടം നരത്തുകളില്‍ സജീവമാണുതാനും.

മഹീന്ദ്ര TUV300 ആണ് ഇപ്പോള്‍ വീണ്ടും ക്യമാറയില്‍ കുടുങ്ങിയിരിക്കുന്നത്. അധികം വൈകാതെ തന്നെ പുതിയ വാഹനം വിപണിയില്‍ എത്തുമെന്നാണ് സൂചന. മോട്ടോര്‍ബീം ആണ് TUV300 -യുടെ പരീക്ഷണയോട്ടത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

അടുത്തിടെ മഹീന്ദ്ര, TUV300 -യെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതോടെ വാഹനം വിപണിയില്‍ നിന്നും പിന്‍വലിച്ചു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
MOST READ: ബിഎസ് VI വിങ്ങറിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

എന്നാല്‍ പുതിയ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത് വാഹനത്തെ നിര്‍മ്മാതാക്കള്‍ പിന്‍വലിച്ചിട്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്. ബിഎസ് IV പതിപ്പിനെ നീക്കം ചെയ്ത്, ആ സ്ഥാനത്ത് ബിഎസ് VI പതിപ്പിനെ മാറ്റി സ്ഥാപിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പൂനെ നിരത്തുകളില്‍ പരീക്ഷണയോട്ടത്തിനിടെയാണ് വാഹനം ക്യാമറയില്‍പ്പെട്ടിരിക്കുന്നത്. ഭാഗികമായി മൂടിക്കെട്ടിയായിരുന്നു പരീക്ഷണയോട്ടം. പുതിയ എഞ്ചിനൊപ്പം ഏതാനും കുറച്ച് നവീകരണങ്ങളും വാഹനത്തില്‍ പ്രതീക്ഷിക്കാം.
MOST READ: ബിഎസ്-VI മാസ്ട്രോ എഡ്ജ് 110 സ്‌കൂട്ടറിനായുള്ള ഡെലിവറി ആരംഭിച്ച് ഹീറോ

പുതിയ പതിപ്പിന്റെ മുന്‍വശത്തെ ഏതാനും ഫീച്ചറുകള്‍ വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പുതുക്കിയ ബമ്പര്‍, ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പ് ഹൗസിംഗ്, റേഡിയേറ്റര്‍ ഗ്രില്‍ എന്നിവയെല്ലാം ചിത്രത്തില്‍ കാണാം.

വാഹനത്തിന്റെ അളവുകളില്‍ മാറ്റം സംഭവിച്ചേക്കില്ല. മുന്‍ഗാമിയുടേതിന് സമാനമായി തന്നെ തുടര്‍ന്നേക്കും. സ്‌കോര്‍പിയോയില്‍ കാണുന്നതുപോലെ ഒരു ലാഡര്‍ ഫ്രെയിമിലാകും നിര്‍മ്മാണം. അതേസമയം എഞ്ചിന്‍ സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.
MOST READ: സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് സെപ്റ്റംബർ 17-ന് ഇന്ത്യൻ വിപണിയിൽ എത്തും

നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് IV പതിപ്പുകള്‍ക്ക് കരുത്ത് നല്‍കുന്നത് 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 3,750 rpm -ല്‍ 100 bhp കരുത്തും 1,600-2,800 rpm -ല്‍ 240 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടിയാണ് ഗിയര്‍ബോക്‌സ്.

2015 -ലാണ് ബോക്സി രൂപകല്‍പ്പയുള്ള കോംപാക്ട് എസ്‌യുവിയെ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. പിന്നീട് 2019 -ല്‍ വാഹനത്തിന് കമ്പനി നവീകരണം നടത്തി. അതില്‍ നിരവധി പുതിയ കോസ്‌മെറ്റിക് പരിഷ്‌ക്കരണങ്ങളും മഹീന്ദ്ര സമ്മാനിച്ചു.


Click it and Unblock the Notifications








