ബിഎസ് VI വിങ്ങറിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

ഈ വര്‍ഷത്തെ ഓട്ടോ എക്സ്പോയിലാണ് ബിഎസ് VI വിങ്ങര്‍ മോഡലുകളെ ടാറ്റ പുറത്തിറക്കുന്നത്. 2007 -ലാണ് ടാറ്റ നിരയില്‍ നിന്നും വിങ്ങര്‍ വിപണിയില്‍ എത്തുന്നത്.

ബിഎസ് VI വിങ്ങറിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

1970 -കളിലെ മെര്‍സിഡീസ് ബെന്‍സ് TN വാനുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പരമ്പരാഗത ക്രൂഡ് ഡിസൈനില്‍ നിന്ന് മാറിനില്‍ക്കുന്ന ഒരു നൂതന രൂപകല്‍പ്പന ഉപയോഗിച്ച് മള്‍ട്ടി പര്‍പ്പസ് വാന്‍ പ്രദര്‍ശിപ്പിച്ചു.

ബിഎസ് VI വിങ്ങറിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നവീകരിച്ച യൂണിറ്റുകള്‍ ഇപ്പോള്‍ കമ്പനിയുടെ സ്റ്റോക്ക് യാര്‍ഡിലെത്തിയതായിട്ടാണ് സൂചന. ടൂറിസ്റ്റ് / സ്റ്റാഫ് 9/12/13/15 സീറ്റര്‍, സ്‌കൂള്‍ 13/18/20 സീറ്റര്‍, ആംബുലന്‍സ് 3200/3488 എന്നിവ ഉള്‍പ്പെടുന്ന പുതിയ വിങ്ങറിനായി ടാറ്റ മോട്ടോര്‍സ് ധാരാളം കോണ്‍ഫിഗറേഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.

MOST READ: ഗ്രാന്‍ഡ് i10 നിയോസിന് കോര്‍പ്പറേറ്റ് പതിപ്പുമായി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബിഎസ് VI വിങ്ങറിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

അടിമുടിമാറ്റത്തോടെയാണ് വാഹനം വിപണിയിലേക്ക് എത്തുന്നത്. ബിഎസ് VI -ലേക്ക് നവീകരിച്ച 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് പുതിയ വിങ്ങറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 98 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

ബിഎസ് VI വിങ്ങറിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

ഡ്രൈവര്‍ ഉള്‍പ്പടെ 16 പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന ടാറ്റയുടെ ജനപ്രീയ വാഹനമാണ് വിങ്ങര്‍. ബിഎസ് VI എഞ്ചിനൊപ്പം നിരവധി മാറ്റങ്ങളോടെയാണ് വാഹനം വിപണിയില്‍ എത്തുക. മുന്നിലെ ഡിസൈനില്‍ വരുത്തിയിരിക്കുന്ന മാറ്റം തന്നെയാണ് ഏറെ ശ്രദ്ധേയം.

MOST READ: KRIDN ഇലക്ട്രിക് മോട്ടോർസൈക്കിൾ ഓക്ടോബറിൽ അവതരിപ്പിക്കാനൊരുങ്ങി വൺ ഇലക്ട്രിക്

ബിഎസ് VI വിങ്ങറിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

ടാറ്റയുടെ ഹാരിയര്‍, ആള്‍ട്രോസ് മോഡലുകളില്‍ കണ്ടിരിക്കുന്ന ഏറ്റവും പുതിയ ഇംപാക്റ്റ് 2.0 ഡിസൈന്‍ ശൈലിയാണ് വിങ്ങറിന്റെ മുന്‍വശത്തെ മനോഹരമാക്കുന്നത്.

ബിഎസ് VI വിങ്ങറിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

പുതിയ ബമ്പര്‍, ഗ്രില്‍, ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവയെല്ലാം വിങ്ങറിന്റെ മുന്നിലെ സവിശേഷതകളാണ്. ക്രോം ആവരണത്തോടുകൂടിയ സ്ട്രിപ്പും അതിന് മധ്യത്തിലായി ടാറ്റയുടെ ലോഗോയും നല്‍കിയിട്ടുണ്ട്.

MOST READ: മാസ്‌ട്രോ എഡ്ജ് 110 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ഹീറോ; വില 60,950 രൂപ

ബിഎസ് VI വിങ്ങറിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

പിന്നിലും ടാറ്റ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, അഞ്ച് സ്‌പോക്ക് അലോയി വീലുകള്‍, പില്ലറില്‍ നല്‍കിയിരിക്കുന്ന പിയാനോ ബ്ലാക്ക് ഫിനിഷ്, പിന്നിലെ പുതുക്കിയ ഡോറുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ബിഎസ് VI വിങ്ങറിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

പുറംമോടി മിനുക്കിയതിന് ഒപ്പം തന്നെ അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. ടാറ്റ നിരയിലെ പാസഞ്ചര്‍ വാഹനങ്ങളുടെ ഡിസൈന്‍ രീതിയിലാണ് വിങ്ങറിന്റെ കോക്ക്പിറ്റും ഒരുങ്ങുന്നത്.

MOST READ: മണിക്കൂറില്‍ 25 കിലോമീറ്റര്‍ പരമാവധി വേഗത; പുതിയ ഇലക്ട്രിക് സൈക്കിളുമായി ഹീറോ ലെക്ട്രോ

ബിഎസ് VI വിങ്ങറിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

പുതുക്കി ഡിസൈന്‍ ചെയ്ത ഡാഷ്‌ബോര്‍ഡ്, സ്റ്റിയറിങ്ങ് വീല്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ വിങ്ങറിലെ സവിശേഷതകളാണ്. ഫാബ്രിക്ക് സീറ്റുകള്‍, എസി കണ്‍ട്രോള്‍ നോബുകള്‍ എന്നിവയും പുതിയ വിങ്ങറിന്റെ പ്രത്യേകതകളാണ്.

ബിഎസ് VI വിങ്ങറിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

ലഗേജ് റാക്ക്, ഓരോ സീറ്റ് നിരയിലും യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍, വ്യക്തിഗത എസി വെന്റുകള്‍, പുഷ്ബാക്ക് സീറ്റ് എന്നിവയാണ് യാത്രക്കാര്‍ക്കായി കമ്പനി നല്‍കിയിരിക്കുന്ന ഫീച്ചറുകള്‍. വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

Most Read Articles

Malayalam
English summary
BS6 Tata Winger Launching Soon in India. Read in Malayalam.
Story first published: Friday, September 11, 2020, 16:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X