ബിഎസ് VI പള്‍സര്‍ 125-നും വില വര്‍ധിപ്പിച്ച് ബജാജ്; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

ഇതിനോടകം തന്നെ നിരവധി മോഡലുകളുടെ വില ബജാജ് വര്‍ധിപ്പിച്ചു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബിഎസ് VI പള്‍സര്‍ 125 -ന്റെയും വിലയില്‍ വര്‍ധനവ് വരുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ബിഎസ് VI പള്‍സര്‍ 125-നും വില വര്‍ധിപ്പിച്ച് ബജാജ്; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

2020 ഏപ്രില്‍ മാസത്തിലായിരുന്നു നവീകരിച്ച പതിപ്പിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. അന്ന് വിപണിയില്‍ എത്തുമ്പോള്‍ ഡ്രം പതിപ്പിന് 67,997 രൂപയും ഡിസ്‌ക് പതിപ്പിന് 75,462 രൂപയുമായിരുന്നു എക്സ്ഷോറൂം വില.

ബിഎസ് VI പള്‍സര്‍ 125-നും വില വര്‍ധിപ്പിച്ച് ബജാജ്; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

പഴയ പതിപ്പില്‍ നിന്നും 7,500 രൂപയുടെ വര്‍ധനവാണ് ബിഎസ് VI പതിപ്പുകളിലേക്കുള്ള നവീകരണം വഴി ഉണ്ടായത്. ഈ വിലയിലാണ് ഇപ്പോള്‍ വീണ്ടും വില വര്‍ധനവ് വരുത്തിയിരിക്കുന്നത്.

MOST READ: ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ച് എംജി; വില 13.48 ലക്ഷം രൂപ

ബിഎസ് VI പള്‍സര്‍ 125-നും വില വര്‍ധിപ്പിച്ച് ബജാജ്; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

അതേസമയം പുതിയ വില വര്‍ധനവ് ഡിസ്‌ക് പതിപ്പിന് മാത്രമാണ് വരുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് 75,462 രൂപ വില ഉണ്ടായിരുന്ന മോഡലിന് ഇനി മുതല്‍ 75,763 രൂപ ഉപഭോക്താക്കള്‍ മുടക്കണം.

ബിഎസ് VI പള്‍സര്‍ 125-നും വില വര്‍ധിപ്പിച്ച് ബജാജ്; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

124.4 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 11.6 bhp കരുത്തും 11 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം പുതിയ പതിപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്.

MOST READ: എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ ബ്ലാക്ക്ബേര്‍ഡ്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

ബിഎസ് VI പള്‍സര്‍ 125-നും വില വര്‍ധിപ്പിച്ച് ബജാജ്; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

അതേസമയം ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. 2,055 mm നീളവും, 755 mm വീതിയും, 1,060 mm വീല്‍ബേസും പഴയപടി തന്നെ തുടരും. പള്‍സര്‍ നിരയിലെ ഏറ്റവും ചെറിയ മോഡലും വില കുറഞ്ഞ മോഡലുകമാണ് പള്‍സര്‍ 125.

ബിഎസ് VI പള്‍സര്‍ 125-നും വില വര്‍ധിപ്പിച്ച് ബജാജ്; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഗ്യാസ് ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നില്‍ 170 mm ഡ്രം ബ്രേക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ്.

MOST READ: കേമനായി ടിയാഗൊ, ജൂണിലെ വിൽപ്പനയിൽ സ്വിഫ്റ്റിനെ മറികടന്നു

ബിഎസ് VI പള്‍സര്‍ 125-നും വില വര്‍ധിപ്പിച്ച് ബജാജ്; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

ഡിസ്‌ക് വേരിയന്റില്‍ 240 mm ഡിസ്‌ക് ബ്രേക്കാണ് മുന്നിലുള്ളത്. അധിക സുരക്ഷയ്ക്കായി കോംബി ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. ഹോണ്ട SP125, ഹീറോ ഗ്ലാമര്‍ i3S മോഡലുകളാണ് പള്‍സര്‍ 125 നിരത്തിലെ എതിരാളികള്‍.

ബിഎസ് VI പള്‍സര്‍ 125-നും വില വര്‍ധിപ്പിച്ച് ബജാജ്; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

മാറ്റ് ബ്ലാക്കില്‍ നിയോണ്‍ ബ്ലൂ, സോളാര്‍ റെഡ്, പ്ലാറ്റിനം സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളില്‍ ബൈക്ക് വിപണിയില്‍ ലഭ്യമാകും. എന്നാല്‍ പള്‍സര്‍ ബൈക്കുകളില്‍ നിന്നും രൂപത്തില്‍ മറ്റു മാറ്റങ്ങളൊന്നും തന്നെ വാഹനത്തിന് കമ്പനി നല്‍കിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Pulsar 125 BS6 Gets A Price Hike. Read in Malayalam.
Story first published: Monday, July 13, 2020, 18:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X