പ്ലാറ്റിന 110 H ഗിയർ ബിഎസ് VI -ന്റെ വില വീണ്ടും വർധിപ്പിച്ച് ബജാജ്
ബജാജ് പ്ലാറ്റിന ബിഎസ് VI ലൈനപ്പിലെ ഏറ്റവും ഉയർന്ന പതിപ്പാണ് പ്ലാറ്റിന 110 H ഗിയർ ബിഎസ് VI. 115 സിസി കമ്മ്യൂട്ടർ മോഡലിന് രണ്ടാമത്തെ വിലവർദ്ധനവ് ലഭിച്ചിരിക്കുകയാണ്.

ബിഎസ് VI-കംപ്ലയിന്റ് ബജാജ് പ്ലാറ്റിന 110 H ഗിയർ 59,802 രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് അവതരിപ്പിച്ചത്. ബൈക്കിന്റെ വില കഴിഞ്ഞ മാസം 748 രൂപ നിർമ്മാതാക്കൾ വർധിപ്പിച്ചിരുന്നു.

ഇപ്പോൾ ബജാജ് ഓട്ടോ വീണ്ടും പ്ലാറ്റിന 110 H ഗിയർ ബിഎസ് VI -ന്റെ വില 2,349 രൂപ ഉയർത്തിയിരിക്കുകയാണ്. ഇപ്പോൾ 62,899 രൂപയാണ് മോട്ടോർസൈക്കിളിന്റെ എക്സ്-ഷോറൂം വില.
MOST READ: 'രാവണനാണിവൻ തനി രാവണൻ'; മാരുതി 800 മോൺസ്റ്റർ ട്രക്ക്

വിപണിയിൽ അവതരിപ്പിച്ചതിനുശേഷം ബജാജ് പ്ലാറ്റിന 110 H ഗിയർ ബിഎസ് VI -ന് ആകെ 3,097 രൂപ വിലവർദ്ധനവാണ് ലഭിച്ചത്. ഇത് സെഗ്‌മെന്റിലെ ഗണ്യമായ ഒരു തുകയാണ്.

സ്റ്റൈലിഷ് ഹാലജൻ ഹെഡ്ലൈറ്റ്, ലോംഗ് ഫ്രണ്ട്, റിയർ ഫെൻഡറുകളുമായാണ് ബജാജ് പ്ലാറ്റിന 110 H ഗിയർ ബിഎസ് VI എത്തുന്നത്. 11 ലിറ്റർ ഇന്ധന ടാങ്കിൽ ആകർഷകമായ ഗ്രാഫിക്സ് ലഭിക്കുന്നു.
MOST READ: വിപണിയിൽ എത്തും മുമ്പേ iX3 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ബിഎംഡബ്ല്യു

ബ്ലാക്ക്ഔട്ട് എഞ്ചിനും സ്പോർട്ടി എക്‌സ്‌ഹോസ്റ്റും മോട്ടോർസൈക്കിളിന്റെ വിഷ്വൽ അപ്പീലിനെ വർധിപ്പിക്കുന്നു. ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററുള്ള സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബജാജ് ഓട്ടോ നൽകിയിട്ടുണ്ട്.

നീളമുള്ളതും സൗകര്യപ്രദവുമായ സീറ്റും സ്റ്റൈലിഷ് അലോയി വീലുകളും പ്ലാറ്റിന 110 H ഗിയർ ബിഎസ് VI -ൽ ബജാജ് നൽകുന്നു.
MOST READ: ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി ഓഗസ്റ്റ് മുതൽ

ബജാജ് പ്ലാറ്റിന 110 H ഗിയർ ബിഎസ് VI -ന്റെ 115.45 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത് കമ്പനിയുടെ സ്വന്തം അത്യാധുനിക R&D സൗകര്യമാണ്.

7,000 rpm -ൽ 8.6 bhp പരമാവധി കരുത്തും 5,000 rpm -ൽ 9.81 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ ബിഎസ് VI-കംപ്ലയിന്റ് എയർ-കൂൾഡ് യൂണിറ്റിന് കഴിയും.
MOST READ: ഇലക്ട്രിക് ശ്രേണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി RR ഗ്ലോബൽ; അരങ്ങേറ്റം ബിഗൗസ് ബ്രാൻഡിൽ

ഇലക്ട്രോണിക് ഫ്യുവൽ ഇൻജക്ഷൻ സുഗമമായ പവർ വിതരണം, മെച്ചപ്പെട്ട പ്രകടനം മൈലേജ് എന്നിവ ഉറപ്പാക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായിട്ടാണ് പ്ലാറ്റിന 110 H ഗിയർ ബിഎസ് VI വരുന്നത്. ബ്ലാക്ക്, റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ബജാജ് പ്ലാറ്റിന 110 H ഗിയർ ബിഎസ് VI ലഭ്യമാണ്.


Click it and Unblock the Notifications








