ബിഎസ് VI പള്‍സര്‍ 125 അവതരിപ്പിച്ച് ബജാജ്; വില 67,997 രൂപ

പള്‍സര്‍ 125 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ബജാജ്. ഡ്രം പതിപ്പിന് 67,997 രൂപയും ഫ്രണ്ട് ഡിസ്‌ക് പതിപ്പിന് 74,118 രൂപയുമാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറും വില.

ബിഎസ് VI പള്‍സര്‍ 125 അവതരിപ്പിച്ച് ബജാജ്; വില 67,997 രൂപ

പഴയ പതിപ്പില്‍ നിന്നും 7,500 രൂപയുടെ വര്‍ധനവാണ് ബിഎസ് VI പതിപ്പുകളില്‍ ഉണ്ടായിരിക്കുന്നത്. പഴയ ബിഎസ് IV ഡ്രം ബ്രേക്കിന് 63,616 രൂപയും ഡിസക് ബ്രേക്ക് പതിപ്പിന് 66,618 രൂപയുമാണ് എക്സ്ഷോറൂം വില.

ബിഎസ് VI പള്‍സര്‍ 125 അവതരിപ്പിച്ച് ബജാജ്; വില 67,997 രൂപ

ബിഎസ് VI -ലേക്ക് നവീകരിച്ച 124.4 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 11.6 bhp കരുത്തും 11 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്.

MOST READ: വില കൂടി! ബി‌എസ്-VI ഹീറോ സ്പ്ലെൻഡർ ഐസ്‌മാർട്ടിന് ഇനി 67,100 രൂപ മുടക്കണം

ബിഎസ് VI പള്‍സര്‍ 125 അവതരിപ്പിച്ച് ബജാജ്; വില 67,997 രൂപ

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം പുതിയ പതിപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതോടെ ബൈക്കിന് കൂടുതല്‍ മൈലേജും, സുഗമമായ യാത്രയും ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ബിഎസ് VI പള്‍സര്‍ 125 അവതരിപ്പിച്ച് ബജാജ്; വില 67,997 രൂപ

അതേസമയം ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. 2,055 mm നീളവും, 755 mm വീതിയും, 1,060 mm വീല്‍ബേസും പഴയപടി തന്നെ തുടരും. പള്‍സര്‍ നിരയിലെ ഏറ്റവും ചെറിയ മോഡലും വില കുറഞ്ഞ മോഡലുകമാണ് പള്‍സര്‍ 125.

MOST READ: അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

ബിഎസ് VI പള്‍സര്‍ 125 അവതരിപ്പിച്ച് ബജാജ്; വില 67,997 രൂപ

2019 ഓഗസ്റ്റ് മാസത്തിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. വിപണിയില്‍ എത്തി അധികം വൈകാതെ തന്നെ മികച്ച വില്‍പ്പന കാഴ്ചവെയ്ക്കാനും ബൈക്കിന് സാധിച്ചു.

ബിഎസ് VI പള്‍സര്‍ 125 അവതരിപ്പിച്ച് ബജാജ്; വില 67,997 രൂപ

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഗ്യാസ് ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നില്‍ 170 mm ഡ്രം ബ്രേക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ്.

MOST READ: ഉടമകൾ ആശങ്കപ്പെടേണ്ടന്ന് ഫിയറ്റ്, പാർട്‌സിന് പ്രശ്‌നമുണ്ടാകില്ല!

ബിഎസ് VI പള്‍സര്‍ 125 അവതരിപ്പിച്ച് ബജാജ്; വില 67,997 രൂപ

ഡിസ്‌ക് വേരിയന്റില്‍ 240 mm ഡിസ്‌ക് ബ്രേക്കാണ് മുന്നിലുള്ളത്. അധിക സുരക്ഷയ്ക്കായി കോംബി ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. ഹോണ്ട SP125, ഹീറോ ഗ്ലാമര്‍ i3S മോഡലുകളാണ് പള്‍സര്‍ 125 നിരത്തിലെ എതിരാളികള്‍.

ബിഎസ് VI പള്‍സര്‍ 125 അവതരിപ്പിച്ച് ബജാജ്; വില 67,997 രൂപ

മാറ്റ് ബ്ലാക്കില്‍ നിയോണ്‍ ബ്ലൂ, സോളാര്‍ റെഡ്, പ്ലാറ്റിനം സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളില്‍ ബൈക്ക് വിപണിയില്‍ ലഭ്യമാകും. ടാങ്കിലെ പള്‍സര്‍ ലോഗോ, ഗ്രാബ് റെയില്‍, വീല്‍, സൈഡ് പാനല്‍, ഹെഡ്ലൈറ്റിന് മുകളില്‍ എന്നിവിടങ്ങളിലായി നിയോണ്‍ ഹൈലൈറ്റ് ഇടംപിടിച്ചിട്ടുണ്ട്.

MOST READ: പുത്തൻ ഹോണ്ട സിറ്റിയുടെ അടിപൊളി സവിശേഷതകൾ

ബിഎസ് VI പള്‍സര്‍ 125 അവതരിപ്പിച്ച് ബജാജ്; വില 67,997 രൂപ

എന്നാല്‍ പള്‍സര്‍ ബൈക്കുകളില്‍ നിന്നും രൂപത്തില്‍ മറ്റു മാറ്റങ്ങളൊന്നും തന്നെ വാഹനത്തിന് കമ്പനി നല്‍കിയിട്ടില്ല. മൈലേജിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെ കൂടുതല്‍ സ്‌പോര്‍ടിയായ ഒരു പ്രീമിയം ബൈക്ക് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് 125 -നെ അവതരിപ്പിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, April 16, 2020, 16:07 [IST]
English summary
Bajaj Pulsar 125 BS6 launched in India. Read in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X