വില കൂടി! ബി‌എസ്-VI ഹീറോ സ്പ്ലെൻഡർ ഐസ്‌മാർട്ടിന് ഇനി 67,100 രൂപ മുടക്കണം

ബി‌എസ്-VI സ്പ്ലെൻഡർ ഐസ്‌മാർട്ടിന്റെ വില വർധിപ്പിച്ച് ഹീറോ മോട്ടോകോർപ്. ഇന്ത്യയിലെ ആദ്യത്തെ ബി‌എസ്-VI കംപ്ലയിന്റ് മോട്ടോർ‌സൈക്കിളിന് ഇപ്പോൾ 67,100 രൂപയാണ് എക്‌സ്ഷോറൂം വില.

വില കൂടി! ബി‌എസ്-VI ഹീറോ സ്പ്ലെൻഡർ ഐസ്‌മാർട്ടിന് ഇനി 67,100 രൂപ മുടക്കണം

അതായത് ബൈക്കിന് ഇപ്പോൾ 2,200 രൂപയുടെ വർധനവാണ് ലഭിച്ചിരിക്കുന്നത്. ഹീറോ സ്പ്ലെൻഡർ ഐസ്‌മാർട്ടിന്റെ ബിഎസ്-IV മോഡലിന് 57,430 രൂപയായിരുന്നു എക്സ്ഷോറൂം വില. കഴിഞ്ഞ നവംബറിലാണ് പുതിയ മലിനീകരണ ചട്ടങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച ബൈക്കിനെ പുറത്തിറക്കുന്നത്.

വില കൂടി! ബി‌എസ്-VI ഹീറോ സ്പ്ലെൻഡർ ഐസ്‌മാർട്ടിന് ഇനി 67,100 രൂപ മുടക്കണം

അവതരണ വേളയിൽ വില പ്രഖ്യാപിച്ചതനുസരിച്ച് ബി‌എസ്-VI കംപ്ലയിന്റിന് 64,900 രൂപയാണ്. ഇത് പഴയ മോഡലിനേക്കാൾ 7,470 രൂപയുടെ വർധനവാണ് ലഭിച്ചത്.

MOST READ: ഏവിയേറ്റര്‍, ഗ്രാസിയ മോഡലുകള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഹോണ്ട

വില കൂടി! ബി‌എസ്-VI ഹീറോ സ്പ്ലെൻഡർ ഐസ്‌മാർട്ടിന് ഇനി 67,100 രൂപ മുടക്കണം

രാജസ്ഥാനിലെ ഹീറോ മോട്ടോകോർപിന്റെ സെന്റർ ഓഫ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജിയിൽ രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത ബി‌എസ്-VI ഹീറോ സ്പ്ലെൻഡർ ഐസ്‌മാർട്ട് 113.2 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്.

വില കൂടി! ബി‌എസ്-VI ഹീറോ സ്പ്ലെൻഡർ ഐസ്‌മാർട്ടിന് ഇനി 67,100 രൂപ മുടക്കണം

ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുള്ള ഈ യൂണിറ്റ് 9 bhp കരുത്തിൽ 9.89 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. പുതിയ എഞ്ചിൻ 10 ശതമാനത്തോളം കൂടുതൽ ടോർഖ് സൃഷ്ടിക്കുന്നുവെന്നും അതോടൊപ്പം പഴയ മോഡലിനേക്കാൾ 45 ശതമാനം കുറവ് കാർബൺ മോണോക്സൈഡ് (CO), 88 ശതമാനം കുറവ് നൈട്രജൻ ഓക്സൈഡ് (NOx) എന്നിവയാണ് പുറന്തള്ളുന്നതെന്നും ഹീറോ മോട്ടോകോർപ് അവകാശപ്പെടുന്നു.

MOST READ: ബിഎസ്-VI മലിനീകരണ മാനദണ്ഡം ഇരുചക്രവാഹനങ്ങളെ എങ്ങനെ ബാധിക്കുന്നു

വില കൂടി! ബി‌എസ്-VI ഹീറോ സ്പ്ലെൻഡർ ഐസ്‌മാർട്ടിന് ഇനി 67,100 രൂപ മുടക്കണം

കൂടുതതെ നിലിവിലുള്ള മോഡലിനേക്കാൾ ഇന്ധനക്ഷമതയും ബിഎസ്-VI പതിപ്പ് നൽകുന്നുവെന്നാണ് കമ്പനിയുടെ അവകാശവാദം. ഹീറോ മോട്ടോകോർപ് പഴയ മോഡലിൽ നിന്ന് പുതിയ ബൈക്കിലേക്ക് ഐഡിൽ സ്റ്റോപ്പ് ആൻഡ് സ്റ്റാർട്ട് സിസ്റ്റം (i3S) മുന്നോട്ട് കൊണ്ടുപോകുന്നു.

വില കൂടി! ബി‌എസ്-VI ഹീറോ സ്പ്ലെൻഡർ ഐസ്‌മാർട്ടിന് ഇനി 67,100 രൂപ മുടക്കണം

ഇന്ധനം ലാഭിക്കുന്നതിന് ഈ സവിശേഷത എഞ്ചിനെ സഹായിക്കുന്നു. മെച്ചപ്പെട്ട റൈഡിംഗ് ഗുണനിലവാരത്തിനും മികച്ച സ്ഥിരതയ്ക്കുമായി ഒരു ഡയമണ്ട് ഫ്രെയിമാണ് പുതിയ സ്പ്ലെൻഡർ ഐസ്മാർട്ട് ഉപയോഗിക്കുന്നത്. 18 ഇഞ്ച് വീലുകളും ഇതിലുണ്ട്. സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് ഒരു ജോഡി പരമ്പരാഗത ടെലിസ്ക്കോപിക് ഫോർക്കുകളും ഉൾപ്പെടുന്നു.

MOST READ: രൂപം മാറി യമഹ FZ25 വിപണിയിലേക്ക്, എത്തുന്നത് രണ്ട് മോഡലുകളിൽ

വില കൂടി! ബി‌എസ്-VI ഹീറോ സ്പ്ലെൻഡർ ഐസ്‌മാർട്ടിന് ഇനി 67,100 രൂപ മുടക്കണം

മുന്നിൽ 120 മില്ലീമീറ്റർ ട്രാവലും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് ലഭ്യമാക്കുന്നത്. മോട്ടോർസൈക്കിളിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 180 മില്ലിമീറ്ററാണ്. ഇത് ബിഎസ്-IV മോഡലിനേക്കാൾ 15 mm കൂടുതലാണ്. വീൽബേസ് 36 മില്ലീമീറ്ററുമാണ്.

വില കൂടി! ബി‌എസ്-VI ഹീറോ സ്പ്ലെൻഡർ ഐസ്‌മാർട്ടിന് ഇനി 67,100 രൂപ മുടക്കണം

116 കിലോഗ്രാം ഭാരം വഹിക്കുന്ന സ്പ്ലെൻഡർ ഐസ്മാർട്ട് ബിഎസ്-VI വകഭേദത്തിന് 9.5 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്കാണ് ലഭിക്കുന്നത്. ഇത് മൊത്തത്തിലുള്ള മികച്ച ശ്രേണി വാഗ്‌ദാനം ചെയ്യുന്നു.നീല, ചുവപ്പ്, ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ബി‌എസ്-VI ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ട് ലഭ്യമാണ്.

Most Read Articles

Malayalam
English summary
Hero Splendor iSmart BS6 gets a price hike. Read in Malayalam
Story first published: Thursday, April 16, 2020, 13:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X