പുത്തൻ ഹോണ്ട സിറ്റിയുടെ അടിപൊളി സവിശേഷതകൾ

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ ഏറ്റവും ജനപ്രിയമായ സിറ്റിയുടെ അഞ്ചാംതലമുറ മോഡലിനെ വിപണിയിൽ എത്തിക്കാൻ തയാറെടുക്കുകയാണ് കമ്പനി. അടുത്തിടെ പുതിയ പതിപ്പിന്റെ ബ്രോഷർ പുറത്തുവന്നതോടെ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ മനസിലാക്കാൻ സാധിച്ചു.

പുത്തൻ ഹോണ്ട സിറ്റിയുടെ അടിപൊളി സവിശേഷതകൾ

ബ്രോഷറിൽ പട്ടികപ്പെടുത്തിയിരിക്കുന്ന സവിശേഷതകൾ പരിശോധിച്ചാൽ സി- സെഗ്മെന്റ് സെഡാൻ വിഭാഗത്തിലെ ഏറ്റവും മികച്ച ആവർത്തനമായിരിക്കും 2020 ഹോണ്ട സിറ്റിയെന്ന് മനസിലാക്കാം.നേരിട്ടുള്ള എതിരാളിയായ ഹ്യുണ്ടായി വേർണയ്ക്ക് അടുത്തിടെ സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകളുള്ള ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചു. വരാനിരിക്കുന്ന 2020 ഹോണ്ട സിറ്റിക്കൊപ്പം വാഗ്‌ദാനം ചെയ്യുന്ന മികച്ച അഞ്ച് സവിശേഷതകൾ ഏതൊക്കെയെന്ന് നോക്കാം.

പുത്തൻ ഹോണ്ട സിറ്റിയുടെ അടിപൊളി സവിശേഷതകൾ

1. ഒമ്പത് ഷെല്ലുകളുള്ള പൂർണ എൽഇഡി ഹെഡ്‌ലാമ്പുകൾ

പുതുതലമുറ ഹോണ്ട സിറ്റിയിൽ പൂർണ എൽഇഡി ഹെഡ്‌ലാമ്പുകളും ഒമ്പത് എൽഇഡി അറകളുള്ള ഇൻ-ലൈൻ ഷെല്ലുകളും ലഭിക്കും. അതിൽ

എൽഇഡി ഡിആർഎല്ലുകളും L ആകൃതിയിലുള്ള എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും സംയോജിപ്പിച്ചിരിക്കുന്നു.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; കോടതിയെ സമീപിക്കാനൊരുങ്ങി ഡീലര്‍മാര്‍

പുത്തൻ ഹോണ്ട സിറ്റിയുടെ അടിപൊളി സവിശേഷതകൾ

2. വൺ-ടച്ച് ഇലക്ട്രിക് സൺറൂഫ്

ഈ വിഭാഗത്തിൽ ഇപ്പോഴും വേണ്ടത്ര പ്രാധാന്യം അർഹിക്കുന്നില്ലാത്ത സവിശേഷതയാണ് സൺറൂഫ്. എന്നാൽ ഈ വിഭാഗത്തിൽ ഈ ഫീച്ചർ അവതരിപ്പിക്കുന്ന ആദ്യത്തെ മോഡലാണ് ഹോണ്ട സിറ്റി. 2020 മോഡലിൽ വൺ-ടച്ച് ഇലക്ട്രിക് സൺറൂഫും ജാപ്പനീസ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യും.

പുത്തൻ ഹോണ്ട സിറ്റിയുടെ അടിപൊളി സവിശേഷതകൾ

3. ലൈൻ വാച്ച് ക്യാമറ

സിവിക്കിന്റെ ലെയ്ൻ വാച്ച് ക്യാമറ ഹോണ്ട സിറ്റി ഇത്തവണ കടമെടുക്കും. അത് കാറിന്റെ പിന്നിൽ നിന്ന് സമീപിക്കുന്നവ പ്രദർശിപ്പിക്കാൻ സഹായിക്കും. രണ്ട് ഒ‌ആർ‌വി‌എമ്മുകളിലും സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ ലെയ്ൻ വാച്ച് സിസ്റ്റം ഉപയോഗപ്പെടുത്തുന്നു. കൂടാതെ ഇൻ‌ഫോടെയിൻ‌മെൻറ് സ്ക്രീൻ ഡിസ്പ്ലേയായും ഇത് പ്രവർത്തിക്കുന്നു.

MOST READ: വില കുറയും; ടി-റോക്കിനെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

പുത്തൻ ഹോണ്ട സിറ്റിയുടെ അടിപൊളി സവിശേഷതകൾ

വിംഗ് മിററുകളുടെ അരികിൽ ക്യാമറ ഘടിപ്പിച്ചിരിക്കുന്ന സിവിക്കിൽ നിന്ന് വ്യത്യസ്‌തമായി ക്യാമറകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഹോണ്ട 2020 സിറ്റിയിൽ മിററുകൾക്ക് താഴെയായാണ് സ്ഥാപിച്ചിരിക്കുന്നത്.

പുത്തൻ ഹോണ്ട സിറ്റിയുടെ അടിപൊളി സവിശേഷതകൾ

4. ജി-ഫോഴ്‌സ് മീറ്ററുള്ള 7 ഇഞ്ച് ഫുൾ കളർ ടിഎഫ്‌ടി എംഐഡി

ഹോണ്ട സിറ്റിയിൽ ഏഴ് ഇഞ്ച് ഫുൾ കളർ ടിഎഫ്‌ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സജ്ജീകരിച്ചിരിക്കുന്നു. ജി-ഫോഴ്‌സ് മീറ്ററിൽ ഒരുങ്ങിയിരിക്കുന്ന ഈ വിഭാഗത്തിലെ ആദ്യ കാറാകും 2020 ഹോണ്ട സിറ്റി. കോർണർ അല്ലെങ്കിൽ ബ്രേക്കിംഗ് സമയത്ത് കാറിന്റെ വേഗതയും കാറിന്റെ ആക്സിലറേഷന്റെ ദിശയും കണക്കാക്കാൻ ഇത് സഹായിക്കും.

MOST READ: ബിഎസ് VI ക്യാപ്ച്ചര്‍ അരങ്ങേറ്റത്തിന് തയ്യാറെന്ന് റെനോ

പുത്തൻ ഹോണ്ട സിറ്റിയുടെ അടിപൊളി സവിശേഷതകൾ

5. അലക്‌സ റിമോട്ട് സപ്പോർട്ട്

2020 സിറ്റിയിൽ ടെലിമാറ്റിക്‌സ് കൺട്രോൾ യൂണിറ്റിനൊപ്പം ഹോണ്ടയുമായി ബന്ധിപ്പിച്ച കാർ-ടെക് ‘ഹോണ്ട കണക്റ്റ്' അവതരിപ്പിക്കും. ഈ സവിശേഷത ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ആദ്യത്തെ കാറായി മാറും സിറ്റി. ഇതോടൊപ്പം ആമസോണിന്റെ അലക്സാ റിമോട്ട് അനുയോജ്യതയും കാറിൽ ഉണ്ടാകും.

പുത്തൻ ഹോണ്ട സിറ്റിയുടെ അടിപൊളി സവിശേഷതകൾ

2020 മോഡലിനെ മാർച്ച് 16-ന് ഇന്ത്യയിൽ അവതരിപ്പിക്കാനായിരുന്നു ജാപ്പനീസ് ബ്രാൻഡിന്റെ പദ്ധതി. എന്നാൽ കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ സിറ്റിയുടെ അവതരത്തിന് വിലങ്ങുതടിയാവുകയായിരുന്നു. നിലവിലെ സാഹചര്യം മാറിയാൽ ഉടൻ സെഡാൻ വിപണിയിൽ എത്തിയേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda City Sedan Top Features. Read in Malayalam
Story first published: Wednesday, April 15, 2020, 17:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X