ബിഎസ് VI ക്യാപ്ച്ചര്‍ അരങ്ങേറ്റത്തിന് തയ്യാറെന്ന് റെനോ
മികച്ച ഡിസൈനില്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ അവതരിപ്പിച്ച എസ്‌യുവിയാണ് ക്യാപ്ച്ചര്‍. വാഹനത്തിന്റെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

പോയ വര്‍ഷം പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ഇതുവരെ വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിട്ടില്ല. എന്നാല്‍ ബിഎസ് VI പ്രാബല്യത്തില്‍ വന്നതോടെ ഉടന്‍ തന്നെ വാഹനത്തെ കമ്പനി വിപണിയില്‍ എത്തിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ക്വിഡ്, ഡസ്റ്റര്‍, ട്രൈബര്‍ മോഡലുകളുടെ ബിഎസ് VI പതിപ്പിനെ ഇതിനോടകം തന്നെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. മികച്ച ഡിസൈനില്‍ വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പ്രതിമാസ വില്‍പ്പന കണക്കുകളിലും നേരേ പിന്നിലേക്കാണ് വാഹനത്തിന്റെ വില്‍പ്പന.
MOST READ: മെയ് മൂന്ന് വരെ രാജ്യത്ത് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ

പെട്രോള്‍ എഞ്ചിനിലാകും ക്യാപ്ച്ചര്‍ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തുക. അതേസമയം നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വാഹനത്തില്‍ ഉള്‍പ്പെടുത്തിയേക്കില്ലെന്നാണ് സൂചന.

എഞ്ചിനിലും ചെറിയ മാറ്റങ്ങള്‍ ഒഴിച്ചാല്‍ ഡിസൈനിലേ, ഫീച്ചറുകളിലോ മാറ്റം ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ വിപണികളില്‍ റെനോ ഇതിനകം തന്നെ യൂറോ 6d എഞ്ചിനോടുകൂടിയുള്ള വാഹനം അവതരിപ്പിച്ച് തുടങ്ങി.
MOST READ: സര്‍വീസും വാറണ്ടിയും നീട്ടിനല്‍കി; ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ച് റെനോ

സുരക്ഷ കൂട്ടി അടുത്തിടെ പുതിയൊരു പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലായി ആകെ നാല് വകഭേദങ്ങളില്‍ ക്യാപ്ച്ചര്‍ നിലവില്‍ വിപണിയില്‍ ലഭ്യമാണ്.

ഡസ്റ്ററിന്റെ അതേ MO പ്ലാറ്റ്ഫോമിലാണ് ക്യാപ്ച്ചറിന്റെയും നിര്‍മ്മാണം. എന്നാല്‍ ഡസ്റ്ററിന്റെ തൊട്ടുമുകളിലാണ് വാഹനത്തിന്റെ സ്ഥാനം. നിലവില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്.
MOST READ: മാറ്റങ്ങളുമായി ടൊയോട്ട ഹാരിയർ ക്രോസ്ഓവർ എസ്‌യുവി വിപണിയിൽ

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 5600 rpm -ല്‍ 104.5 bhp കരുത്തും, 142 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. 1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിന്‍ 4000 rpm -ല്‍ 108 bhp പവറും 245 Nm torque ഉം സൃഷ്ടിക്കും.

ജീപ്പ് കോംമ്പസ്, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍ എന്നിവരാണ് ക്യാപ്ച്ചറിന്റെ എതിരാളികള്‍. 7.0 ഇഞ്ച് ടച്ച്‌സക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, വോയ്‌സ് റെക്കഗ്നിഷന്‍ & നാവിഗേഷന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ ഏസി വെന്റുകള്‍ എന്നീ ഫീച്ചറുകളും ക്യാപ്ച്ചറില്‍ റെനോ നല്‍കുന്നു.

ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, സ്പീഡ് അലര്‍ട്ട് സംവിധാനം എന്നിവയാണ് വാഹനത്തിലെ സുരക്ഷ സജ്ജീകരണങ്ങള്‍.


Click it and Unblock the Notifications