ലോക്ക്ഡൗണ്‍ കഴിയുന്നതോടെ കാര്‍ വില്‍പ്പന കുതിക്കും; വാറണ്ടിയും സര്‍വീസും നീട്ടിനല്‍കി മാരുതി

കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സേവനങ്ങളുമായി മാരുതി സുസുക്കി. വാഹനങ്ങളുടെ വാറണ്ടിയും സര്‍വീസും നീട്ടിനല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ലോക്ക്ഡൗണ്‍ കഴിയുന്നതോടെ കാര്‍ വില്‍പ്പന കുതിക്കും; വാറണ്ടിയും സര്‍വീസും നീട്ടിനല്‍കി മാരുതി

ജൂണ്‍ 30 വരെയാണ് നീട്ടി നല്‍കിയിരിക്കുന്നത്. 2020 മാര്‍ച്ച് 15 മുതല്‍ 2020 മെയ് 30 വരെയുള്ള കാലയളവിൽ ഈ ആനുകൂല്യം നഷ്യപ്പെടുന്ന എല്ലാ ഉപഭോക്താക്കളുടെയും വാറന്റിയും സജന്യ സര്‍വ്വീസുകളുമാണ് നീട്ടി നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം തങ്ങളുടെ 25 ദശലക്ഷം ഉപഭോക്താക്കള്‍ക്കും കമ്പനി ഇതുസംബന്ധിച്ച് സന്ദേശം അയക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്ക്ഡൗണ്‍ കഴിയുന്നതോടെ കാര്‍ വില്‍പ്പന കുതിക്കും; വാറണ്ടിയും സര്‍വീസും നീട്ടിനല്‍കി മാരുതി

ലോക്ക്ഡൗണ്‍ കാലയളവില്‍ എങ്ങനെ വാഹനം പരിപാലിക്കാം എന്നതു സംബന്ധിച്ചും ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ കൈമാറുമെന്നും കമ്പനി അറിയിച്ചു. രണ്ട് തരത്തിലുള്ള സന്ദശങ്ങളാകും അയക്കുക. ആദ്യത്തേത് പൊതുവായ ഉപദേശമവും, മറ്റൊന്ന് ഈ കാലയളവില്‍ എങ്ങനെ ബാറ്ററി പരിരക്ഷിക്കാം എന്നതിനെക്കുറിച്ച് ആയിരിക്കുമെന്നും കമ്പനി അറിയിച്ചു.

MOST READ: ടിഗോർ ഫെയ്‌സ്‌ലിഫ്റ്റിനെ അടുത്തറിയാൻ പുതിയ വീഡിയോയുമായി ടാറ്റ

ലോക്ക്ഡൗണ്‍ കഴിയുന്നതോടെ കാര്‍ വില്‍പ്പന കുതിക്കും; വാറണ്ടിയും സര്‍വീസും നീട്ടിനല്‍കി മാരുതി

മാസത്തിലൊരിക്കല്‍ 15 മിനിറ്റ് നേരത്തേക്ക് വാഹനം എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കണം. മൈല്‍ഡ് ഹൈബ്രിഡ് കാറുകള്‍ 30 മിനിറ്റു നേരവും പ്രവര്‍ത്തിപ്പിക്കണമെന്നും കമ്പനി അറിയിച്ചു. മൈല്‍ഡ് ഹൈബ്രിഡ് കാറുകള്‍ ഹെഡ്‌ലാമ്പുകള്‍ കൂടി ഓണ്‍ ആക്കണമെന്ന് കമ്പനി അറിയിച്ചു.

ലോക്ക്ഡൗണ്‍ കഴിയുന്നതോടെ കാര്‍ വില്‍പ്പന കുതിക്കും; വാറണ്ടിയും സര്‍വീസും നീട്ടിനല്‍കി മാരുതി

കെറോണ വൈറസും അതിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണും വലിയ പ്രതിസന്ധിയാണ് വാഹന വിപണിയിലും മറ്റ് മേഖലയിലും സൃഷ്ടിച്ചിരിക്കുന്നത്. എല്ലാ നിര്‍മ്മാതാക്കളുടെയും വില്‍പ്പനയില്‍ ഇടിവ് ഉണ്ടായി.

MOST READ: സര്‍വീസും വാറണ്ടിയും നീട്ടിനല്‍കി; ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ച് റെനോ

ലോക്ക്ഡൗണ്‍ കഴിയുന്നതോടെ കാര്‍ വില്‍പ്പന കുതിക്കും; വാറണ്ടിയും സര്‍വീസും നീട്ടിനല്‍കി മാരുതി

അതേസമയം രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ അവസാനിച്ചാലുടന്‍ വാഹന വില്‍പ്പനയില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ അഭിപ്രായപ്പെട്ടു.

ലോക്ക്ഡൗണ്‍ കഴിയുന്നതോടെ കാര്‍ വില്‍പ്പന കുതിക്കും; വാറണ്ടിയും സര്‍വീസും നീട്ടിനല്‍കി മാരുതി

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആളുകള്‍ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാനും മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യാനും മടിക്കുകയാണ്. അതുകൊണ്ടുതന്നെ അവര്‍ സ്വന്തം വാഹനം എന്ന കാര്യത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങും. ഇത് വാഹനവിപണിക്ക് ഗുണമാകുമെന്നും ലോക്ക്ഡൗണിന് ശേഷം ഇത് തിരിച്ചറിയാമെന്നും അദ്ദേഹം പറഞ്ഞു.

MOST READ: മെയ് മൂന്ന് വരെ രാജ്യത്ത് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ

ലോക്ക്ഡൗണ്‍ കഴിയുന്നതോടെ കാര്‍ വില്‍പ്പന കുതിക്കും; വാറണ്ടിയും സര്‍വീസും നീട്ടിനല്‍കി മാരുതി

ഇന്ത്യയിലെ മൊത്തം വാഹനവില്‍പ്പനയില്‍ മാര്‍ച്ച് മാസത്തില്‍ 52 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് മാസത്തിലെ ഉത്പാദനത്തില്‍ 32.05 ശതമാനത്തിന്റെ ഇടിവുണ്ടായതായി മാരുതിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ലോക്ക്ഡൗണ്‍ കഴിയുന്നതോടെ കാര്‍ വില്‍പ്പന കുതിക്കും; വാറണ്ടിയും സര്‍വീസും നീട്ടിനല്‍കി മാരുതി

2019 മാര്‍ച്ച് മാസത്തില്‍ 1,36,201 വാഹനങ്ങള്‍ നിര്‍മിച്ച സ്ഥാനത്ത് കഴിഞ്ഞ മാര്‍ച്ച് 92,540 വാഹനങ്ങള്‍ മാത്രമാണ് മാരുതി നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി ആര്‍ട്ടോ, എസ്-പ്രെസ്സോ പോലൂള്ള വാഹനങ്ങളുടെ ഉത്പാദനത്തില്‍ 1.09 ശതമാനത്തിന്റെ ഉയര്‍ച്ച കൈവരിക്കാന്‍ സാധിച്ചെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: പടിയിറങ്ങിയ ഏവിയേറ്ററിന് പകരമായി പുത്തൻ സ്‌കൂട്ടറിനെ പുറത്തിറക്കാൻ ഹോണ്ട

ലോക്ക്ഡൗണ്‍ കഴിയുന്നതോടെ കാര്‍ വില്‍പ്പന കുതിക്കും; വാറണ്ടിയും സര്‍വീസും നീട്ടിനല്‍കി മാരുതി

പോയ വര്‍ഷം മാര്‍ച്ച് മാസത്തില്‍ 17,439 യൂണിറ്റ് പുറത്തിറങ്ങിയപ്പോള്‍ ഈ വര്‍ഷമത് 17,630 ആയി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ഹാച്ച്ബാക്ക്, പ്രീമിയം ഹാച്ച്ബാക്ക് വാഹനങ്ങളുടെ നിര്‍മാണം 38.29 ശതമാനം കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്ക്ഡൗണ്‍ കഴിയുന്നതോടെ കാര്‍ വില്‍പ്പന കുതിക്കും; വാറണ്ടിയും സര്‍വീസും നീട്ടിനല്‍കി മാരുതി

ബ്രെസ, എര്‍ട്ടിഗ, XL-6, എസ്-ക്രോസ് എന്നീ വാഹനങ്ങളുടെ നിര്‍മ്മാണത്തില്‍ 14.19 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 17,719 യൂണിറ്റുകള്‍ നിരത്തിലെത്തിയെങ്കില്‍ ഈ മാര്‍ച്ചില്‍ അത് 15,203 ആയി കുറഞ്ഞു. സെഡാന്‍ വാഹനമായ സിയാസിന്റെ നിര്‍മാണം 2,146 യൂണിറ്റായി കുറഞ്ഞു. വാന്‍ ശ്രേണിയില്‍ 58 ശതമാനത്തിന്റെ ഇടിവും കമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki Offers Extended Warranty and Free Service Period Till 30th June. Read in Malayalam.
Story first published: Tuesday, April 14, 2020, 20:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X