വില കുറയും; ടി-റോക്കിനെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

കഴിഞ്ഞ മാസം പകുതിയോടെയാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍, ടി-റോക്കിനെ അവതരിപ്പിക്കുന്നത്. ആവശ്യക്കാര്‍ ഏറിവരുന്ന കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കാണ് നിര്‍മ്മാതാക്കള്‍ വാഹനത്തെ അവതരിപ്പിച്ചത്.

വില കുറയും; ടി-റോക്കിനെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

19.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. ഒരു CUB ഉല്‍പ്പന്നമായാകും വാഹനം ഇന്ത്യയിയിലേക്ക് എത്തുന്നത്. 2020 ഓട്ടോ എക്സ്പോയിലാണ് വാഹനത്തെ ആദ്യമായി കമ്പനി അവതരിപ്പിക്കുന്നത്. യുവാക്കളെ ലക്ഷ്യം വച്ച് പുറത്തിറങ്ങുന്ന മോഡല്‍ കൂടിയാണിതെന്നും കമ്പനി അവകാശപ്പെടുന്നു.

വില കുറയും; ടി-റോക്കിനെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

2017-ല്‍ ആഗോള വിപണിയില്‍ അരങ്ങേറിയ ടി-റോക്കിനെ 2500 കാറുകള്‍ ഒരു വാഹന നിര്‍മ്മാതാവിന് ഇന്ത്യന്‍ ഹോമോളോഗേഷന്‍ നിയമങ്ങള്‍ക്ക് വിധേയമാകാതെ വില്‍പ്പനക്കെത്തിക്കാം എന്ന നിയമത്തിന്റെ ചുവട് പിടിച്ചാണ് വാഹനം വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

MOST READ: ലോക്ക്ഡൗണ്‍ കഴിയുന്നതോടെ കാര്‍ വില്‍പ്പന കുതിക്കും; വാറണ്ടിയും സര്‍വീസും നീട്ടിനല്‍കി മാരുതി

വില കുറയും; ടി-റോക്കിനെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

അതുകൊണ്ടു തന്നെ പൂര്‍ണ്ണമായും വിദേശത്ത് നിര്‍മിച്ച് ടി-റോക്ക് ഇന്ത്യയിലെത്തുന്ന വാഹനത്തിന് വിലയും വര്‍ധിച്ചിരിക്കുന്നത്. അതേസമയം ടി-റോക്കിന് ഇന്ത്യയില്‍ ആവശ്യക്കാരുണ്ട് എന്ന് കണ്ടാല്‍ വാഹനം ഇന്ത്യയില്‍ തന്നെ പ്രദേശികമായി നിര്‍മ്മിക്കാനാണ് കമ്പനിയുടെ പദ്ധതി.

വില കുറയും; ടി-റോക്കിനെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

കാര്‍ ആന്‍ഡ് ബൈക്ക് ആണ് ഇത് സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാഹനം പുനെയിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്യാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്നും പുതിയ റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. ഇത് പ്രധാനമായും ടി-റോക്കിന്റെ വില കുറയ്ക്കാനും അതുവഴി കൂടുതല്‍ ഉപഭോക്താക്കളെ നേടാനും ഫോക്‌സ്‌വാഗണിനെ സഹായിക്കും.

MOST READ: ടിഗോർ ഫെയ്‌സ്‌ലിഫ്റ്റിനെ അടുത്തറിയാൻ പുതിയ വീഡിയോയുമായി ടാറ്റ

വില കുറയും; ടി-റോക്കിനെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

എന്നാല്‍ ടി-റോക്കിന്റെ പ്രാദേശിക നിര്‍മ്മാണത്തെപ്പറ്റി അന്തിമ തീരുമാനം ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. വിപണിയില്‍ ജീപ്പ് കോമ്പസ്, എംജി ഹെക്ടര്‍ എന്നിവരാണ് ഈ പുതിയ വാഹനത്തിന്റെ മുഖ്യ എതിരാളികള്‍. MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

വില കുറയും; ടി-റോക്കിനെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

4,234 mm നീളവും 1,819 mm വീതിയും, 1,573 mm ഉയരവും, 2,590 mm വീല്‍ബേസുമുണ്ട് വാഹനത്തിന്. ഫോക്‌സ്‌വാഗന്റെ ടിഗ്വാനേക്കാളും, ടിഗ്വാന്‍ ഓള്‍ സ്‌പെയ്‌സിനേക്കാളും ചെറുതാണ് ടി-റോക്ക്. വീല്‍ബേസും ടിഗ്വാന്‍ ഓള്‍സ്‌പെയ്‌സിനേക്കാള്‍ 200 mm കുറവാണ്.

MOST READ: പടിയിറങ്ങിയ ഏവിയേറ്ററിന് പകരമായി പുത്തൻ സ്‌കൂട്ടറിനെ പുറത്തിറക്കാൻ ഹോണ്ട

വില കുറയും; ടി-റോക്കിനെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ക്രോം ലൈനുകളുള്ള ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, അലോയ് വീലുകള്‍, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ പാര്‍ക്കിങ ക്യാമറ, ലെതര്‍ സീറ്റുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവ കാറിന്റെ സവിശേഷതകളാണ്.

വില കുറയും; ടി-റോക്കിനെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, മോട്ടോര്‍ സ്ലിപ്പ് റെഗുലേഷന്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ സുരക്ഷക്കായി വാഹനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

MOST READ: സര്‍വീസും വാറണ്ടിയും നീട്ടിനല്‍കി; ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ച് റെനോ

വില കുറയും; ടി-റോക്കിനെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീല്‍, ആപ്പിള്‍ കാര്‍പ്ലേ ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതര്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് എന്നിവയും വാഹനത്തിലെ മറ്റ് സവിശേഷതകളാണ്.

വില കുറയും; ടി-റോക്കിനെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഈ എഞ്ചിന്‍ 150 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ മാത്രമായിരിക്കും വാഹനത്തില്‍ വാഗ്ദാനം ചെയ്യുക.

More from DriveSpark

Article Published On: Wednesday, April 15, 2020, 10:10 [IST]
English summary
Volkswagen India Likely To Locally Assemble T-Roc. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X