ബിഎസ് VI പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് വില വിവരങ്ങള്‍ പുറത്ത്
പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI പതിപ്പിന്റെ ഉയര്‍ന്ന വകഭേദത്തെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്. അടുത്തിടെ ഡീലര്‍ഷിപ്പില്‍ എത്തിയ മോഡലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ മോഡലുകളുടെ വില വിവരങ്ങള്‍ പുറത്തുവരുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ ബിഎസ് VI പതിപ്പിന് 94,738 രൂപയാണ് (ഓണ്‍റോഡ്, പാട്‌ന) വില. പള്‍സര്‍ 125 നിയോണ്‍ മോഡലിനെക്കാള്‍ 4,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് വില്‍പ്പനയ്ക്ക് എത്തുന്നത്. നിയോണില്‍ നിന്നും കുറച്ച് വ്യത്യാസങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ബൈക്കില്‍ ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല.
MOST READ: കറുപ്പിൽ അണിഞ്ഞൊരുങ്ങി ബോണവില്ലെ T100, T120 മോഡലുകൾ, അവതരണം ജൂൺ 12-ന്

സ്പ്ലിറ്റ് സീറ്റും അതിനൊപ്പം പുതിയ ഗ്രാഫിക്സുമാണ് പ്രധാന സവിശേഷത. നിയോണ്‍ പതിപ്പില്‍ സിംഗിള്‍ സീറ്റ് ഘടനയായിരുന്നെങ്കില്‍ പുതിയ പതിപ്പില്‍ സ്പ്ലിറ്റ് ചെയ്ത സീറ്റ് ഡിസൈനാണ് നല്‍കിയിരിക്കുന്നത്.

അതിനൊപ്പം സ്പ്ലിറ്റ് പില്യണ്‍ ഗ്രാബ് റെയിലുകളും ആരെയും ആകര്‍ഷിക്കുന്ന ഗ്രാഫിക്സും വാഹനത്തിന്റെ മറ്റൊരു സവിശേഷതയാണ്. ആകര്‍ഷകമായ ഗ്രാഫിക്സ് ഉള്ള എഞ്ചിന്‍ കൗളും ബൈക്കിന്റെ സവിശേഷതയാണ്.
MOST READ: ബിഎസ് VI ക്യാപ്ച്ചറിന്റെ അരങ്ങേറ്റം ഉടനെന്ന് റെനോ; കൂട്ടിന് 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

ഫ്യൂവല്‍ ടാങ്ക് എക്സ്റ്റന്‍ഷനുകള്‍, മുന്നിലെ ഫെന്‍ഡര്‍, അലോയി വീലുകള്‍, റിയര്‍ കൗള്‍ എന്നിവയിലും സമാനമായ കളര്‍ ഗ്രാഫിക്സുകള്‍ നല്‍കി മനോഹരമാക്കിയിരിക്കുന്നത് കാണാം.

മൊത്തത്തില്‍, പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI പതിപ്പ് പള്‍സര്‍ 150 ട്വിന്‍ ഡിസ്‌ക് ബിഎസ് VI മോഡലിന് സമാനമാണ്. അതേസമയം മറ്റ് ഫീച്ചറുകള്‍ എല്ലാം പള്‍സര്‍ 125 നിയോണ്‍ ബിഎസ് VI -ന് സമാനമായിരിക്കും.
MOST READ: കുപ്പയിൽ നിന്നും മോചനം നേടി റെട്രോ മോഡിഫൈഡ് കോണ്ടസ

124.4 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാകും ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8,500 rpm -ല്‍ 12 bhp കരുത്തും 6,500 rpm -ല്‍ 11 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.

2,055 mm നീളവും 765 mm വീതിയും 1,323 mm വീല്‍ബേസും വാഹനത്തിനുണ്ട്. 139 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. ബിഎസ് VI പതിപ്പിനെ ഇതുവരെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
Image Courtesy: Patna Bikes


Click it and Unblock the Notifications








