കറുപ്പിൽ അണിഞ്ഞൊരുങ്ങി ബോണവില്ലെ T100, T120 മോഡലുകൾ, അവതരണം ജൂൺ 12-ന്
ബോണവില്ലെ T100 ബ്ലാക്ക്, ബോണവില്ലെ T120 ബ്ലാക്ക് എന്നിവ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾ. ജൂൺ 12-ന് രണ്ട് മോഡലുകളും വിൽപ്പനക്ക് എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു.

അന്താരാഷ്‌ട്ര വിപണിയിലെന്ന പോലെ ഇന്ത്യൻ ഇരുചക്ര വാഹന പ്രേമികൾക്കിടയിലും ജനപ്രീതി നേടിയെടുക്കാൻ കഴിഞ്ഞ മോഡലാണ് ട്രയംഫിന്റെ ബോണവില്ലെ. രണ്ട് മോഡലുകളും പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആയിരിക്കും വിൽപ്പനക്ക് എത്തുക.

മൊത്തത്തിലുള്ള രൂപകൽപ്പന അതേപടി നിലനിർത്തിയപ്പോൾ ബോണവില്ലെ T100 ബ്ലാക്ക് അതിന്റെ ഭാഗങ്ങളിലും പാനലുകളിലും മാറ്റ് ബ്ലാക്ക് ഫിനിഷ് അല്ലെങ്കിൽ ജെറ്റ് ബ്ലാക്ക് ഫിനിഷ് നേടുന്നു. അതുപോലെ ബോണവില്ലെ T120 പതിപ്പിന് ഒരു ജെറ്റ് ബ്ലാക്കും മാറ്റ് ഗ്രാഫൈറ്റ് ഫിനിഷും ലഭിക്കുന്നു.
MOST READ :ഇ-ഷോപ്പ്; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ഹീറോ

പൂർണമായും ബ്ലാക്ക് നിറത്തിൽ ഒരുങ്ങിയിരിക്കുന്നതിനാൽ രണ്ട് പ്രീമിയം ബൈക്കുകളും മികച്ചതും മനോഹരവുമായി കാണപ്പെടുന്നു. ബ്ലാക്ക് ഔട്ട് മിററുകൾ, ഹെഡ്‌ലാമ്പ് റിം, ഇൻഡിക്കേറ്ററുകൾ, എഞ്ചിൻ, വീൽ റിംസ് എന്നിവയെല്ലാം ബൈക്കുകളെ ആകർഷകമാക്കാൻ ട്രയംഫിനെ സഹായിച്ചിട്ടുണ്ട്.

എഞ്ചിനെ സംബന്ധിച്ചിടത്തോളം T100 പതിപ്പിന് 900 സിസി ഹൈ ടോർക്ക് പാരലൽ-ട്വിൻ മോട്ടോറാണ് നൽകിയിരിക്കുന്നത്. അത് ലിക്വിഡ്-കൂൾഡ് ആണെന്നതും ശ്രദ്ധേയം. കൂടാതെ 270 ഡിഗ്രി ഫയറിംഗ് ഓർഡറും ഇതിനുണ്ട്. എഞ്ചിൻ 5,900 rpm-ൽ 54 bhp കരുത്തും 3,230 rpm-ൽ 80 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.
MOST READ: ബിഎസ് VI അവഞ്ചര്‍ 160 സ്ട്രീറ്റിന്റെ വില വര്‍ധിപ്പിച്ച് ബജാജ്

എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സിലേക്കാണ് ജോടിയാക്കിയിരിക്കുന്നത്. റൈഡ്-ബൈ-വയർ, ഡ്യുവൽ-ചാനൽ എബിഎസ്, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, യുഎസ്ബി ചാർജിംഗ് സോക്കറ്റ്, ട്വിൻ-പോഡ് ഇൻസ്ട്രുമെന്റ് കൺസോൾ തുടങ്ങിയ സവിശേഷതകൾ T100 ബ്ലാക്കിൽ ഇടംപിടിക്കുന്നു.

ട്രയംഫ് ബോണവില്ലെ T120 ബ്ലാക്കിൽ ഉയർന്ന ടോർഖുള്ള ലിക്വിഡ്-കൂൾഡ് 1,200 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇകൂടാതെ 270 ഡിഗ്രി ഫയറിംഗ് ഓർഡറും ഇതിനുണ്ട്. 6,550 rpm-ൽ 79 bhp പവറും 3,100 rpm-ൽ 105 Nm torque ഉം സൃഷ്ടിക്കുന്നതാണ് ഈ യൂണിറ്റ്.
MOST READ: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു; വര്‍ധനവ് 80 ദിവസങ്ങള്‍ക്ക് ശേഷം

T100 ബ്ലാക്കിൽ നിന്ന് വ്യത്യസ്തമായി ആറ് സ്പീഡ് ഗിയർബോക്സാണ് T120 ബ്ലാക്ക് മോഡലിന് ലഭിക്കുന്നത്. മറ്റ് സവിശേഷതകളുടെ കാര്യത്തിൽ ബൈക്കിന് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ്, ഡ്യുവൽ-ചാനൽ എബിഎസ്, റൈഡ്-ബൈ-വയർ, റൈഡിംഗ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, ഹീറ്റഡ് ഗ്രിപ്പുകൾ, സെന്റർ സ്റ്റാൻഡ്, ഒരു ഇമോബിലൈസർ എന്നിവയും ലഭിക്കുന്നു.

നിലവിൽ ട്രയംഫ് സ്ട്രീറ്റ് ട്വിൻ, ട്രയംഫ് ബോണവില്ലെ T100, ട്രയംഫ് ബോണവില്ലെ T120, ട്രയംഫ് സ്പീഡ് മാസ്റ്റർ എന്നിവയുൾപ്പെടെ മോഡേൺ ക്ലാസിക് ശ്രേണിയിൽ ട്രയംഫിന് നാല് ബിഎസ്-VI മോഡലുകളാണ് ആഭ്യന്തര വിപണിയിൽ ഉള്ളത്. പുതിയ രണ്ട് മോഡലിനെ കൂടി അവതരിപ്പിക്കുന്നതോടെ ബ്രിട്ടീഷ് ബ്രാൻഡിന് മോഡേൺ ക്ലാസിക് ശ്രേണിയിൽ മൊത്തം ആറ് ബിഎസ്-VI ഉൽപ്പന്നങ്ങൾ ഉണ്ടായിരിക്കും.


Click it and Unblock the Notifications








