ബിഎസ് VI അവഞ്ചര്‍ 160 സ്ട്രീറ്റിന്റെ വില വര്‍ധിപ്പിച്ച് ബജാജ്

വിവിധ ശ്രേണിയിലുള്ള മോഡലുകളുടെ വില വര്‍ധിപ്പിക്കുകയാണ് നിര്‍മ്മാതാക്കളായ ബജാജ്. കഴിഞ്ഞ ദിവസങ്ങളിലായി ഏതാനും മോഡലുകളുടെ വില കമ്പനി വര്‍ധിപ്പിച്ചിരുന്നു.

ബിഎസ് VI അവഞ്ചര്‍ 160 സ്ട്രീറ്റിന്റെ വില വര്‍ധിപ്പിച്ച് ബജാജ്

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ക്രൂയിസര്‍ മോഡലായ അവഞ്ചര്‍ 160 സ്ട്രീറ്റിന്റെ വിലയും വര്‍ധിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തിന്റെ തുടക്കത്തിലാണ് ഈ മോഡലിന്റെ ബിഎസ് VI പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്.

ബിഎസ് VI അവഞ്ചര്‍ 160 സ്ട്രീറ്റിന്റെ വില വര്‍ധിപ്പിച്ച് ബജാജ്

94,893 രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. അന്ന് പഴയ ബിഎസ് IV പതിപ്പില്‍ നിന്നും 11,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പിന് കമ്പനി നല്‍കിയത്. ഇതിന് പിന്നാലെയാണ് വീണ്ടും വില വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

MOST READ: എട്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടും തളരാതെ ടൊയോട്ട ക്വാളിസ്

ബിഎസ് VI അവഞ്ചര്‍ 160 സ്ട്രീറ്റിന്റെ വില വര്‍ധിപ്പിച്ച് ബജാജ്

റിപ്പോര്‍ട്ട് അനുസരിച്ച് 1,216 രൂപയുടെ വര്‍ധനവാണ് പുതിയതായി ഉണ്ടായിരിക്കുന്നത്. അതേസമയം ബൈക്കില്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുകയോ, മറ്റ് മാറ്റങ്ങള്‍ വരുത്തുകയോ ചെയ്തിട്ടില്ല.

ബിഎസ് VI അവഞ്ചര്‍ 160 സ്ട്രീറ്റിന്റെ വില വര്‍ധിപ്പിച്ച് ബജാജ്

160 സിസി SOHC എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനം പുതിയ ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ എഞ്ചിന്‍ 8,500 rpm -ല്‍ 15 bhp കരുത്തും 7,000 rpm -ല്‍ 13.7 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു; വര്‍ധനവ് 80 ദിവസങ്ങള്‍ക്ക് ശേഷം

ബിഎസ് VI അവഞ്ചര്‍ 160 സ്ട്രീറ്റിന്റെ വില വര്‍ധിപ്പിച്ച് ബജാജ്

പഴയ പതിപ്പുമായ താരതമ്യപ്പെടുത്തുമ്പോള്‍ കരുത്തില്‍ മാറ്റം ഇല്ലെങ്കിലും ടോര്‍ഖില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ബിഎസ് IV പതിപ്പ് 7,500 rpm-ല്‍ 13.5 Nm torque ആയിരുന്നു ഉത്പാദിപ്പിച്ചിരുന്നത്.

ബിഎസ് VI അവഞ്ചര്‍ 160 സ്ട്രീറ്റിന്റെ വില വര്‍ധിപ്പിച്ച് ബജാജ്

എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, താഴ്ന്ന സീറ്റ്, സൂപ്പര്‍ വൈഡ് റിയര്‍ ടയര്‍, റോഡ്സ്റ്റര്‍ പോലുള്ള ഹെഡ്‌ലാമ്പ്, സ്‌പോര്‍ടി എക്‌സ്‌ഹോസ്റ്റ് തുടങ്ങിയ ബൈക്കിന്റെ സവിശേഷതകളാണ്.

MOST READ: മെയ്‌ഡ് ഇൻ ഇന്ത്യ ഉൽപ്പന്നമായി മാരുതി ജിംനി, സാധ്യതകൾ ഇങ്ങനെ

ബിഎസ് VI അവഞ്ചര്‍ 160 സ്ട്രീറ്റിന്റെ വില വര്‍ധിപ്പിച്ച് ബജാജ്

സുരക്ഷയ്ക്കായി സിംഗിള്‍ ചാനല്‍ എബിഎസിനൊപ്പം മുന്നില്‍ 280 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

ബിഎസ് VI അവഞ്ചര്‍ 160 സ്ട്രീറ്റിന്റെ വില വര്‍ധിപ്പിച്ച് ബജാജ്

എബോണി ബ്ലാക്ക്, സ്പൈസി റെഡ് എന്നീ നിറങ്ങളിലാണ് പുതിയ ബൈക്കുകളും വിപണിയില്‍ എത്തുന്നത്. 2005 -ലാണ് ബജാജില്‍ നിന്ന് അവഞ്ചര്‍ പിറക്കുന്നത്. അന്ന് മുതല്‍ തന്നെ ഉപയോക്താക്കളുടെ മനംകവര്‍ന്ന ബൈക്കാണിത്.

More from DriveSpark

Article Published On: Monday, June 8, 2020, 14:31 [IST]
English summary
Bajaj Avenger Street 160 BS6 Price Hiked. Read in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X