2020 ജൂണില്‍ ബജാജ് പള്‍സര്‍ വില്‍പ്പന 2.6 ശതമാനം ഇടിഞ്ഞു

നിര്‍മ്മാതാക്കളായ ബജാജ്, എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കായ 'പള്‍സര്‍' 2001-ലാണ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്. വിപണയില്‍ എത്തി അധികം വൈകാതെ തന്നെ ജനപ്രീയമായി മാറാനും വാഹനത്തിന് സാധിച്ചു.

2020 ജൂണില്‍ ബജാജ് പള്‍സര്‍ വില്‍പ്പന 2.6 ശതമാനം ഇടിഞ്ഞു

രണ്ട് പതിറ്റാണ്ടായിട്ടും പള്‍സര്‍ ഇപ്പോഴും രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍ സൈക്കിള്‍ ശ്രേണികളിലൊന്നാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മുഴുവന്‍ വാഹന വ്യവസായവും ഒരു പ്രതിസന്ധി ഘട്ടത്തിലാണ്. പള്‍സര്‍ നിരയുടെ വില്‍പ്പനയെ അത് ബാധിക്കുകയും ചെയ്തു.

2020 ജൂണില്‍ ബജാജ് പള്‍സര്‍ വില്‍പ്പന 2.6 ശതമാനം ഇടിഞ്ഞു

ഇത് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വില്‍പ്പന കണക്കുകള്‍. 2020 ജൂണില്‍ 80,822 യൂണിറ്റ് പള്‍സര്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കാന്‍ ബജാജിന് കഴിഞ്ഞു. അതായത് ഈ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന നാലാമത്തെ ഇരുചക്രവാഹനമാണിത്.

MOST READ: ഇന്ത്യയ്ക്ക് പ്രിയം എസ്‌യുവികളോട്; കിയ സെല്‍റ്റോസ് ഒന്നാമനെന്ന് പഠനം

2020 ജൂണില്‍ ബജാജ് പള്‍സര്‍ വില്‍പ്പന 2.6 ശതമാനം ഇടിഞ്ഞു

എന്തിനധികം, കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 83,008 പള്‍സറുകള്‍ ബജാജ് വിറ്റു. അതായത് നിര്‍മ്മാതാവിന് പ്രതിവര്‍ഷ വില്‍പ്പന വെറും 2,186 യൂണിറ്റായി അഥവാ 2.63 ശതമാനമായി കുറഞ്ഞു.

2020 ജൂണില്‍ ബജാജ് പള്‍സര്‍ വില്‍പ്പന 2.6 ശതമാനം ഇടിഞ്ഞു

കഴിഞ്ഞ മാസം രാജ്യത്ത് വിറ്റഴിച്ച മികച്ച 10 മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പനയില്‍ ശരാശരി ഇടിവ് 33.61 ശതമാനമാണ്. വ്യത്യസ്ത എഞ്ചിന്‍ കപ്പാസിറ്റി (150 സിസി, 180 സിസി) ഉള്ള രണ്ട് വേരിയന്റുകളിലാണ് പള്‍സര്‍ യഥാര്‍ത്ഥത്തില്‍ രാജ്യത്ത് അവതരിപ്പിച്ചതെങ്കിലും, ശ്രേണി ഇപ്പോള്‍ ഗണ്യമായി വികസിച്ചു.

MOST READ: സോനെറ്റിന്റെ പുതിയ രേഖാചിതങ്ങൾ പങ്കുവെച്ച് കിയ മോട്ടോർസ്

2020 ജൂണില്‍ ബജാജ് പള്‍സര്‍ വില്‍പ്പന 2.6 ശതമാനം ഇടിഞ്ഞു

നിലവില്‍, പള്‍സര്‍ ശ്രേണിയില്‍ 125, 150, NS 160, 180 F, 220 F, NS 200, RS 200 എന്നിവ ഉള്‍പ്പെടുന്നു, 70,995 രൂപ മുതല്‍ 1,49,466 രൂപ വരെയാണ് വിവിധ ശ്രേണികളിലെ എക്‌സ്‌ഷോറും വില. അടുത്തിടെ മോഡലുകളുടെ വില നിര്‍മ്മാതാക്കള്‍ വര്‍ധിപ്പിക്കുകയും ചെയ്തു.

2020 ജൂണില്‍ ബജാജ് പള്‍സര്‍ വില്‍പ്പന 2.6 ശതമാനം ഇടിഞ്ഞു

എന്നിരുന്നാലും, ഏറ്റവും പുതിയ വിലക്കയറ്റം അത്ര പ്രാധാന്യമര്‍ഹിക്കുന്നതല്ല. മാത്രമല്ല ഇത് വാങ്ങുന്നവരുടെ തീരുമാനത്തെ ബാധിക്കുകയുമില്ല. പള്‍സര്‍ ശ്രേണിക്ക് പുറമെ, ഡൊമിനാര്‍ സീരീസ്, അവഞ്ചര്‍, പ്ലാറ്റിന, CT എന്നിവയുള്‍പ്പെടെ നിരവധി ബൈക്കുകളും ബ്രാന്‍ഡ് വില്‍പ്പനയ്ക്ക് എത്തിക്കുന്നു.

MOST READ: 2020 ജൂണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഇരുചക്രവാഹനങ്ങള്‍

2020 ജൂണില്‍ ബജാജ് പള്‍സര്‍ വില്‍പ്പന 2.6 ശതമാനം ഇടിഞ്ഞു

CT ശ്രേണി ബജാജ് ബൈക്കുകളിലേക്കുള്ള എന്‍ട്രി ലെവല്‍ പോയിന്റാണ്, ഇത് 43,996 രൂപയില്‍ നിന്ന് ആരംഭിക്കുന്നു, പ്ലാറ്റിനയ്ക്ക് 50,464 രൂപ മുതല്‍ വിലയുണ്ട്. അവഞ്ചറിനെ 95,891 രൂപയുടെ പ്രാരംഭ വിലയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

2020 ജൂണില്‍ ബജാജ് പള്‍സര്‍ വില്‍പ്പന 2.6 ശതമാനം ഇടിഞ്ഞു

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പ്രീമിയം മോട്ടോര്‍ സൈക്കിള്‍ ശ്രേണിയാണ്, ഡൊമിനാര്‍. 1.6 ലക്ഷം രൂപ മുതലാണ് ഈ ശ്രേണിയുടെ പ്രാരംഭ വില. 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ തങ്ങളുടെ വില്‍പ്പന കണക്കുകള്‍ കമ്പനി പുറത്തുവിട്ടിരുന്നു.

MOST READ: സൺറൂഫുമായി മാറ്റ് ബ്ലൂ നിറത്തിൽ ഒരു കിടിലൻ ക്വിഡ്

2020 ജൂണില്‍ ബജാജ് പള്‍സര്‍ വില്‍പ്പന 2.6 ശതമാനം ഇടിഞ്ഞു

കൊവിഡ്-19 മഹാമാരി കണക്കിലെടുത്ത് സ്തംഭിച്ച പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് ലാഭത്തില്‍ 53 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആഭ്യന്തര വില്‍പ്പനയുടെ കാര്യത്തില്‍ മാത്രമല്ല കമ്പനിയുടെ കയറ്റുമതിയിലും കൊവിഡ്-19 കാര്യമായി ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും വിതരണ ശൃംഖലയുടെ കാര്യത്തില്‍ കമ്പനി ഇപ്പോഴും ചില തടസങ്ങള്‍ നേരിടുന്നുണ്ട്.

More from DriveSpark

Article Published On: Thursday, July 30, 2020, 21:08 [IST]
English summary
Bajaj Pulsar Sales Decline By 2.6 Percentage In June 2020. Read in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X