സോനെറ്റിന്റെ പുതിയ രേഖാചിതങ്ങൾ പങ്കുവെച്ച് കിയ മോട്ടോർസ്

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് ഓഗസ്റ്റ് ഏഴിന് ഇടംപിടിക്കാൻ ഒരുങ്ങുന്ന സോനെറ്റിന്റെ പുതിയ ടീസർ സ്കെച്ചുകൾ പുറത്തിറക്കി കിയ മോട്ടോർസ്. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിൽ കൺസെപ്റ്റ് രൂപത്തിൽ അരങ്ങേറ്റം കുറിച്ചതു മുതൽ അഞ്ച് സീറ്റർ പതിപ്പിനെ വരവേൽക്കാനായി വാഹന ലോകം കാത്തിരിക്കുകയാണ്.

സോനെറ്റിന്റെ പുതിയ രേഖാചിതങ്ങൾ പങ്കുവെച്ച് കിയ മോട്ടോർസ്

പുതിയ രേഖാ ചിത്രങ്ങളിൽ നിന്ന് നിങ്ങൾക്ക് കാണാനാകുന്നതുപോലെ നിർമ്മാണ പതിപ്പ് അകത്തും പുറത്തും ധാരാളം കണസെപ്റ്റ് പതിപ്പിനെ വാർത്തുവെച്ചിരിക്കുന്നതായി മനസിലാക്കാൻ സാധിക്കും. സോനെറ്റ് സബ്-4 മീറ്റർ എസ്‌യുവി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ നിരത്തിൽ സജീവ പരീക്ഷണയോട്ടത്തിലാണ്.

സോനെറ്റിന്റെ പുതിയ രേഖാചിതങ്ങൾ പങ്കുവെച്ച് കിയ മോട്ടോർസ്

പുറംമോടിയെ ആകർഷകമാക്കാൻ കിയയുടെ സിഗ്നേച്ചർ ഘടകമായ ടൈഗർ നോസ് ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ, ക്രോം ചുറ്റുപാടുകൾ, സ്ലീക്ക് ഹെഡ്‌ലാമ്പ് ക്ലസ്റ്ററും സംയോജിത എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവല്ലാം കോംപാക്റ്റ് എസ്‌യുവിയിൽ ഉൾക്കൊള്ളുന്നു.

MOST READ: ഒക്ടോബറിൽ ആഗോള അരങ്ങേറ്റത്തിന് ഒരുങ്ങി സുസുക്കി വിറ്റാര

സോനെറ്റിന്റെ പുതിയ രേഖാചിതങ്ങൾ പങ്കുവെച്ച് കിയ മോട്ടോർസ്

ഫ്രണ്ട് ബമ്പറിൽ ഡീപ്പ് ഫോഗ് ലാമ്പ് ഹൗസിഗും താഴെ മധ്യഭാഗത്തായി ഒരു വലിയ എയർ ഇൻറ്റേക്കും ക്രോമിൽ അലങ്കരിച്ച വ്യാജ എയർ സ്കൂപ്പുകളും സ്കിഡ് പ്ലേറ്റിനെ പരിരക്ഷിക്കുന്ന അണ്ടർബോഡിയും ഉണ്ട്.

സോനെറ്റിന്റെ പുതിയ രേഖാചിതങ്ങൾ പങ്കുവെച്ച് കിയ മോട്ടോർസ്

വശങ്ങളെ മനോഹരമാക്കാൻ കറുത്ത ക്ലാഡിംഗ്, സ്പോർട്ടി ക്യാരക്ടർ ലൈനുകൾ, 16 ഇഞ്ച് മെഷീൻ ചെയ്ത അലോയ് വീലുകൾ, റാക്ക്ഡ് വിൻഡ്ഷീൽഡ്, അലങ്കരിച്ച വിൻഡോ ലൈൻ, കറുത്ത ORVM, മേൽക്കൂര റെയിലുകൾ, മസ്ക്കുലർ വീൽ ആർച്ചുകൾ എന്നിവയും സോനെറ്റിൽ ഇടംപിടിക്കുന്നു.

MOST READ: കറുപ്പഴക്; ബ്ലാക്ക് ഡെവിൾ രൂപഭാവത്തിൽ ഒരു മാരുതി ഒമ്‌നി

സോനെറ്റിന്റെ പുതിയ രേഖാചിതങ്ങൾ പങ്കുവെച്ച് കിയ മോട്ടോർസ്

തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന പൂർണ എൽഇഡി ടെയിൽ ലാമ്പുകളാണ് പിൻവശത്തെ ശ്രദ്ധാകേന്ദ്രം. അതോടൊപ്പം റിയർ ഡിഫ്യൂസർ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ എന്നിവയാണ് മറ്റ് സ്റ്റൈലിംഗ് വിശദാംശങ്ങൾ. അകത്തളത്തിലേക്ക് നോക്കുമ്പോൾ ആദ്യം കണ്ണെത്തുന്നത് വലിയ 10.25 ഇഞ്ച് ഓറിയന്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലേക്കാണ്.

സോനെറ്റിന്റെ പുതിയ രേഖാചിതങ്ങൾ പങ്കുവെച്ച് കിയ മോട്ടോർസ്

ഇത് സെഗ്മെന്റിലെ തന്നെ ഏറ്റവും വലിപ്പമേറിയ ഒന്നാണ്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഇസിം കണക്റ്റിവിറ്റി സവിശേഷതകളുള്ള UVO കണക്റ്റ് തുടങ്ങിയവയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു.

MOST READ: ലോക്ക്ഡൗണ്‍ കാലത്ത് ഹ്യുണ്ടായിക്ക് കരുത്തായി ക്രെറ്റ; ലഭിച്ചത് 55,000 ബുക്കിംഗുകള്‍

സോനെറ്റിന്റെ പുതിയ രേഖാചിതങ്ങൾ പങ്കുവെച്ച് കിയ മോട്ടോർസ്

കൂടാതെ കോംപാക്‌ട് എസ്‌യുവിക്ക് പ്രീമിയം ടച്ച് നൽകാൻ വയർലെസ് ചാർജർ, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ, റിയർ എസി വെന്റുകൾ തുടങ്ങിയവയും സവിശേഷതകളുടെ പട്ടികയിൽ ഉൾപ്പെടും.

സോനെറ്റിന്റെ പുതിയ രേഖാചിതങ്ങൾ പങ്കുവെച്ച് കിയ മോട്ടോർസ്

1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ എഞ്ചിൻ ഓപ്ഷനിൽ നിന്ന് തെരഞ്ഞെടുക്കാം. മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300 എന്നീ മോഡലുകളാണ് കിയ സോനെറ്റിന്റെ വിപണിയിലെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
English summary
Kia Sonet Official Sketches Released. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X