ഒക്ടോബറിൽ ആഗോള അരങ്ങേറ്റത്തിന് ഒരുങ്ങി സുസുക്കി വിറ്റാര

അടുത്ത തലമുറ സുസുക്കി വിറ്റാര ഈ വർഷം ഒക്ടോബറിൽ ആഗോളതലത്തിൽ അരങ്ങേറും. 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് അടുത്ത മാസം വിപണിയിലെത്താൻ പോകുന്ന മാരുതി എസ് ക്രോസിന് പകരമായി വാഹനം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് മുമ്പത്തെ ഒന്നിലധികം റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

ഒക്ടോബറിൽ ആഗോള അരങ്ങേറ്റത്തിന് ഒരുങ്ങി സുസുക്കി വിറ്റാര

സുസുക്കി വിറ്റാരയുടെ അരങ്ങേറ്റം ഒക്ടോബറിൽ ഒരുങ്ങുമ്പോൾ, വാഹനം അന്താരാഷ്ട്ര വിപണിയിൽ അടുത്ത വർഷം മിക്കവാറും രണ്ടാം പാദത്തിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഒക്ടോബറിൽ ആഗോള അരങ്ങേറ്റത്തിന് ഒരുങ്ങി സുസുക്കി വിറ്റാര

സെഗ്‌മെന്റിന് എസ്-ക്രോസ് പര്യാപ്തമാണോ, അല്ലെങ്കിൽ കാര്യങ്ങൾ സജീവമാക്കുന്നതിന് ഒരു പുതിയ ഉൽപ്പന്നം അവതരിപ്പിക്കേണ്ടതുണ്ടോ എന്നറിയാൻ ഇത് മാരുതിക്ക് മതിയായ സമയം നൽകും.

MOST READ: ടാറ്റ ഗ്രാവിറ്റാസ് ഈ വർഷം വിപണിയിലേക്കില്ല, അവതരണം അടുത്ത വർഷത്തേക്ക് മാറ്റിയതായി സൂചന

ഒക്ടോബറിൽ ആഗോള അരങ്ങേറ്റത്തിന് ഒരുങ്ങി സുസുക്കി വിറ്റാര

വിറ്റാരയ്ക്ക് 1620 mm ഉയരവും 1,780 mm വീതിയും 4,200 mm നീളവുമുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് മൂന്ന് തലങ്ങളിലും മുൻ തലമുറ മോഡലിനെക്കാൾ അല്പം വലുതാണ്.

ഒക്ടോബറിൽ ആഗോള അരങ്ങേറ്റത്തിന് ഒരുങ്ങി സുസുക്കി വിറ്റാര

വീൽബേസ് 2,500 mm ആണ്, ഇത് വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിന് സമാവനമാണ്. വലിയ അളവുകൾ മുമ്പത്തേതിനേക്കാൾ അല്പം കൂടുതൽ സ്ഥലം ക്യാബിനുള്ളിൽ നൽകുന്നു.

MOST READ: പുതിയ അലോയ് വീലുകള്‍, റിയര്‍ സ്പോയിലര്‍; പരീക്ഷണയോട്ടം നടത്തി നിസാന്‍ മാഗ്നൈറ്റ്

ഒക്ടോബറിൽ ആഗോള അരങ്ങേറ്റത്തിന് ഒരുങ്ങി സുസുക്കി വിറ്റാര

ബാഹ്യ, ഇന്റീരിയർ സ്റ്റൈലിംഗിന്റെ കാര്യത്തിൽ പുതിയ തലമുറയിലെ വിറ്റാരയുടെ ഡിസൈൻ മുൻ മോഡലിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും.

ഒക്ടോബറിൽ ആഗോള അരങ്ങേറ്റത്തിന് ഒരുങ്ങി സുസുക്കി വിറ്റാര

വാഹനം പുറത്ത് ഷാർപ്പും സ്‌പോർടിയുമായിരിക്കുമെന്നും ക്യാബിനായി വൃത്തിയുള്ള പ്രീമിയം രൂപത്തിലുള്ള ലേയൗട്ട് ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. അനാച്ഛാദന വേളയിൽ മാത്രമേ രൂപകൽപ്പന വെളിപ്പെടുത്തുകയുള്ളൂ.

MOST READ: ആ കുറവും നികത്തി കെടിഎം, 250 ഡ്യൂക്കിന് ഇനി എൽഇഡി ഹെഡ്‌ലൈറ്റ്; പക്ഷേ വില കൂടും

ഒക്ടോബറിൽ ആഗോള അരങ്ങേറ്റത്തിന് ഒരുങ്ങി സുസുക്കി വിറ്റാര

1.4 ലിറ്റർ, ഇൻലൈൻ -ഫോർ, ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിനാണ് ആഗോള മോഡലിന് ശക്തി പകരുന്നത്. ഇത് പരമാവധി 129 bhp കരുത്തും 253 Nm torque ഉം സൃഷ്ടിക്കുന്നു.

ഒക്ടോബറിൽ ആഗോള അരങ്ങേറ്റത്തിന് ഒരുങ്ങി സുസുക്കി വിറ്റാര

എസ്‌യുവിയുടെ പ്രകടനവും ഇന്ധനക്ഷമതയും മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനായി പുതിയ വിറ്റാരയിൽ 48V SHVS മൈൽഡ്-ഹൈബ്രിഡ് സംവിധാനവും സുസുക്കി വാഗ്ദാനം ചെയ്യും.

MOST READ: ഹമ്മർ തിരികെയെത്തുന്നു, ഇത്തവണ ഇലക്‌ട്രിക് പരിവേഷത്തിൽ; ടീസർ വീഡിയോ കാണാം

ഒക്ടോബറിൽ ആഗോള അരങ്ങേറ്റത്തിന് ഒരുങ്ങി സുസുക്കി വിറ്റാര

1.4 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റിന് പകരം 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് K-സീരീസ് പെട്രോൾ എഞ്ചിൻ വരും. മാരുതി എസ്-ക്രോസ്, സിയാസ്, എർട്ടിഗ, വിറ്റാര ബ്രെസ്സ എന്നിവയിൽ വരുന്ന അതേ യൂണിറ്റാണിത്.

Most Read Articles

Malayalam
English summary
All New 2021 Suzuki Vitara Global Debut Scheduled For 2020 October. Read in Malayalam.
Story first published: Thursday, July 30, 2020, 15:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X