Just In
- 8 min ago
കാത്തിരിപ്പ് അവസാനിക്കുന്നു, ബിഎസ്-VI ഇസൂസു വി-ക്രോസ് ഏപ്രിലിൽ വിപണിയിലേക്ക്
- 58 min ago
തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറും ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി
- 2 hrs ago
ഇന്ന് ബുക്ക് ചെയ്താൽ 2022 ഡെലിവറി ലഭിച്ചേക്കാം; പുതിയ മഹീന്ദ്ര ഥാറിനായി 10 മാസം വരെ കാത്തിരിക്കണം
- 13 hrs ago
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍
Don't Miss
- News
'ഈസ് ഓഫ് ലിവിങ് ഇന്‍ഡക്സ്' 2020;ജീവിക്കാൻ ഏറ്റവും മികച്ച നഗരം ബെംഗളൂരു
- Lifestyle
ശിവരാത്രി പൂജയില്‍ മറക്കരുത് ഇക്കാര്യങ്ങള്‍; ദോഷം ഫലം
- Finance
നഷ്ടത്തില്‍ ചുവടുവെച്ച് വിപണി; എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസി ബാങ്ക്, എസ്ബിഐ ഓഹരികൾ തകർച്ചയിൽ
- Movies
മോണിംഗ് ടാസ്ക്കിനിടെ കാലിന് വയ്യെന്ന് സായ്; 'നാടകത്തിന്' പിന്നാലെ ഇടഞ്ഞ് ഫിറോസും
- Sports
IND vs ENG: 1988ന് ശേഷം ഇങ്ങനെ ഇതാദ്യം, ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന് വമ്പന്‍ നാണക്കേട്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ അലോയ് വീലുകള്‍, റിയര്‍ സ്പോയിലര്‍; പരീക്ഷണയോട്ടം നടത്തി നിസാന്‍ മാഗ്നൈറ്റ്
കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് നിസാന്റെ മാഗ്നൈറ്റ് ഒരുങ്ങി കഴിഞ്ഞു. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ നിരവധി തവണ പുറത്തുവന്നുകഴിഞ്ഞു.

അടുത്തിടെ മാഗ്നൈറ്റിന്റെ പ്രാരംഭ പതിപ്പ് പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ടോപ്പ്-സ്പെക്കിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്.റഷ്ലൈന് ആണ് പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

പൂര്‍ണമായും മൂടികെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. ടോപ്പ്-സ്പെക്ക് എന്ന് വ്യക്തമാക്കുന്നതാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്ന അലോയി വീലുകളും, പിന്നിലെ സ്പോയിലറും.
MOST READ: ലോക്ക്ഡൗണ്‍ കാലത്ത് ഹ്യുണ്ടായിക്ക് കരുത്തായി ക്രെറ്റ; ലഭിച്ചത് 55,000 ബുക്കിംഗുകള്‍

നേരത്തെ പരീക്ഷണയോട്ടം നടത്തിയിരുന്ന മോഡലില്‍ ഈ ഫീച്ചറുകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇതൊരു ടോപ്പ്-സ്പെക്ക് എന്ന് വിലയിരുത്തുന്നത്.

CMF-A + പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും മാഗ്നൈറ്റ് നിര്‍മ്മാണം. ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, ടാറ്റ നെക്സോണ്‍, മഹീന്ദ്ര XUV300 എന്നിവരാകും വിപണിയില്‍ മാഗ്നൈറ്റിന്റെ പ്രധാന എതിരാളികള്‍.
MOST READ: ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ റാഫേൽ വിമാനങ്ങൾ അംബാലയിൽ എത്തി

നിലവിലെ സാഹചര്യത്തില്‍ വാഹനത്തിന്റെ അവതരണം 2021-ല്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളുവെന്ന് അടുത്തിടെ കമ്പനി സൂചന നല്‍കിയിരുന്നു. എല്‍ഇഡി ഹെഡ്ലാമ്പുകളും, ക്രോം ആവരണത്തോടെയുള്ള ഗ്രില്ലും, L-ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകളും വാഹനത്തില്‍ ഇടംപിടിക്കും.

ശ്രേണിയിലെ മറ്റ് എതിരാളികളെപോലെ മികച്ച ഫീച്ചറുകളും വാഹനത്തില്‍ പ്രതീക്ഷിക്കാം. കണക്റ്റിവിറ്റി സവിശേഷതകളുള്ള ഒരു ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് കണ്‍സോളിലെ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ (MID), മള്‍ട്ടി-ഫംഗ്ഷന് സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് (ഉയര്‍ന്ന വകഭേദങ്ങളില്‍) തുടങ്ങിയ ഫീച്ചറുകള്‍ ഇടംപിടിച്ചേക്കും.
MOST READ: കൊവിഡ്-19; സര്‍വീസ് ഓണ്‍ വീല്‍ പദ്ധതിയുമായി റോയല്‍ എന്‍ഫീല്‍ഡ്

1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായാകും മാഗ്നൈറ്റിന് കരുത്ത് നല്‍കുക. ഈ എഞ്ചിന് പരമാവധി 99 bhp കരുത്തില്‍ 160 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണെന്ന് നിസാന്‍ അവകാശപ്പെടുന്നു.

ആറ് സ്പീഡ് മാനുവലിനൊപ്പം സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സും തെരഞ്ഞെടുക്കാന്‍ സാധിക്കും. വില സംബന്ധിച്ച് സൂചനകള്‍ ലഭ്യമല്ലെങ്കിലും, വില കുറവും ഫീച്ചര്‍ സമ്പന്നവുമാകും വാഹനത്തിന്റെ പ്രധാന സവിശേഷതയെന്നണ് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.