ആ കുറവും നികത്തി കെടിഎം, 250 ഡ്യൂക്കിന് ഇനി എൽഇഡി ഹെഡ്‌ലൈറ്റ്; പക്ഷേ വില കൂടും
ഇന്ത്യൻ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരമാണ് ഓസ്ട്രിയൻ ബൈക്ക് നിർമാതാക്കളായ കെടിഎമ്മിന്റെ ഡ്യൂക്ക് 250. രാജ്യത്ത് നടപ്പിലാക്കിയ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഈ മോഡൽ ഒരുങ്ങിയപ്പോൾ ചില മാറ്റങ്ങളും മോഡലിൽ കമ്പനി അവതരിപ്പിച്ചിരുന്നു.

ബിഎസ്-VI പതിപ്പ് ആദ്യം പുറത്തിറക്കിയത് രണ്ട് ലക്ഷം രൂപക്കായിരുന്നു. എന്നാൽ അധികം വൈകാതെ വില വർധനവിന് സാക്ഷ്യംവഹിച്ച ഡ്യൂക്ക് 250 മോഡിന് 2.05 ലക്ഷം രൂപ വരെ എത്തി എക്സ്ഷോറൂം വില.

എന്നാൽ ചെറിയൊരു പരിഷ്ക്കരണം 250 ഡ്യൂക്കിൽ അവതരിപ്പിക്കുകയാണ് കെടിഎം. മറ്റൊന്നുമല്ല നിലവിലെ ഹാലോജൻ ഹെഡ്‌ലൈറ്റിനു പകരം 390 ഡ്യൂക്കിന് സമാനമായ എൽഇഡി ഹെഡ്‌ലൈറ്റാകും ഇനി മുതൽ ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ രാജാവിന് ലഭ്യമാവുക.
MOST READ: 250 സിസി ഫോർ സിലിണ്ടർ മോട്ടോർസൈക്കിളുമായി യമഹയും എത്തുന്നു

ഏറെ നാളായുള്ള ഉപഭോക്താക്കളുടെ ഒരു ആവശ്യമായിരുന്നു ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്ന പരിഷ്ക്കരണം. ഈ ഏറ്റവും പുതിയ പരിഷ്ക്കരണത്തിൽ 390 ഡ്യൂക്ക്, 390 അഡ്വഞ്ചർ എന്നിവയിൽ കാണുന്ന പൂർണ എൽഇഡി ഹെഡ്‌ലൈറ്റാകും കെടിഎം 250 ഡ്യൂക്കിൽ ഇടംപിടിക്കുക.

എന്നിരുന്നാലും ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എൽസിഡി യൂണിറ്റായി തുടരുന്നു എന്നത് ശ്രദ്ധേയമാണ്. ടിഎഫ്ടി കളർ ഡാഷ് ഉപയോഗിച്ച് അതിന്റെ വലിയ മോഡലുകളെ കൂടുതൽ പ്രീമിയമാക്കുന്നു.
MOST READ: ഓഗസ്റ്റ് 1 മുതൽ ഇൻഷുറൻസ് ഇളവ്; വാഹനങ്ങൾ വാങ്ങാൻ ഇത് നല്ല കാലം

പുതിയ മാറ്റത്തോടെ 250 ഡ്യൂക്കിന്റെ വിലയും വർധിക്കും. ഏകദേശം 4,000 രൂപ കൂടി 2.09 ലക്ഷം രൂപയാകും ഇനി ബൈക്ക് സ്വന്തമാക്കണേൽ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

മറ്റ് മാറ്റങ്ങളൊന്നും 250 ഡ്യൂക്കിൽ കെടിഎം അവതരിപ്പിക്കുന്നില്ല. 30 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന അതേ 248.8 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോട്ടോർസൈക്കിളിൽ വാഗ്‌ദാനം ചെയ്യുന്നത്.
MOST READ: കിയ സോനെറ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

അടുത്ത കാലത്തായി 250 സിസി സെഗ്മെന്റ് മത്സരാധിഷ്ഠിതമായെങ്കിലും 250 ഡ്യൂക്ക് അതിന്റെ ക്ലാസിലെ ഏറ്റവും ശക്തമായ ബൈക്ക് ആയി തുടരുന്നു. അടുത്തിടെ ഇന്ത്യയിൽ എത്തിയ ഹസ്‌ഖ്‌വർണ 250 മോഡലുകളും ബജാജ് ഡൊമിനാർ 250 യും കെടിഎമ്മിന്റെ ഈ എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്.

എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റുമായി എത്തുന്ന പുതിയ പതിപ്പ് ഇതിനകം രാജ്യത്തെ ഡീലർ സ്റ്റോക്ക് യാർഡുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും ബൈക്കിനെ ഉടൻ തന്നെ കെടിഎം രാജ്യത്ത് ഔദ്യോഗികമായി അവതരിപ്പിക്കും.


Click it and Unblock the Notifications








