250 സിസി ഫോർ സിലിണ്ടർ മോട്ടോർസൈക്കിളുമായി യമഹയും എത്തുന്നു

ഈ വർഷം മോട്ടോർസൈക്കിൾ വിപണിയിൽ ഏറ്റവും ശ്രദ്ധ നേടിയ അവതരണമായിരുന്നു കവസാക്കി നിഞ്ച ZX-25R മോഡലിന്റേത്. ജാപ്പനീസ് ബ്രാൻഡ് ആദ്യമായി ഒരു ക്വാട്ടർ ലിറ്റർ ഇൻ-ലൈൻ ഫോർ സിലിണ്ടർ സ്പോർട്സ് ബൈക്ക് പുറത്തിറക്കിയത് ടൂ വീലർ ബ്രാൻഡുകൾക്ക് എല്ലാം അതൊരു ആവേശമായി.

250 സിസി ഫോർ സിലിണ്ടർ മോട്ടോർസൈക്കിളുമായി യമഹയും എത്തുന്നു

ഇപ്പോൾ ഇന്ത്യയിലും അന്താരാഷ്ട്ര വിപണിയിലും ജനപ്രിയരായ യമഹയും പുത്തൻ ഇൻ-ലൈൻ ഫോർ സിലിണ്ടർ സ്പോർട്സ് ബൈക്കിനെ പുറത്തിറക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. അരങ്ങേറ്റത്തിനു മുമ്പു തന്നെ നിഞ്ച ZX-25R ആഗോള ശ്രദ്ധനേടിയതും യമഹയ്ക്ക് പ്രചോദനമായിട്ടുണ്ട്.

250 സിസി ഫോർ സിലിണ്ടർ മോട്ടോർസൈക്കിളുമായി യമഹയും എത്തുന്നു

ജാപ്പനീസ് വമ്പൻമാരായ കവസാക്കി, യമഹ, സുസുക്കി, ഹോണ്ട ബ്രാൻഡുകൾക്ക് ഇതിനോടകം തന്നെ ഈ വിഭാഗത്തിൽ ശക്തരായ മോഡലുകൾ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

MOST READ: ഐതിസാഹിക മോഡലായ പജേറോയെ പിൻവലിക്കാനൊരുങ്ങി മിത്സുബിഷി

250 സിസി ഫോർ സിലിണ്ടർ മോട്ടോർസൈക്കിളുമായി യമഹയും എത്തുന്നു

ഹോണ്ടയ്ക്ക് CBR250RR, യമഹയ്ക്ക് FZR250, കവസാക്കിക്ക് ZXR250, സുസുക്കിക്ക് GSX-R250 എന്നിവയാണ് ഈ ശ്രേണിയിൽ തങ്ങളുടേതായ വ്യക്തിത്വം നേടിയെടുത്ത കൊമ്പൻമാർ.

250 സിസി ഫോർ സിലിണ്ടർ മോട്ടോർസൈക്കിളുമായി യമഹയും എത്തുന്നു

യമഹയുടെ പുത്തൻ മോട്ടോർസൈക്കിളിന് YFZ R25M എന്ന് പേരിടുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. അന്താരാഷ്ട്ര വിപണികളിൽ യമഹയ്ക്ക് ഇതിനകം തന്നെ YZF R25 വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. എന്നാൽ ഇത് 250 സിസി പാരലൽ-ട്വിൻ എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്.

MOST READ: വിപണിയിലേക്ക് ഉടന്‍; പരീക്ഷണയോട്ടം നടത്തി ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 200

250 സിസി ഫോർ സിലിണ്ടർ മോട്ടോർസൈക്കിളുമായി യമഹയും എത്തുന്നു

അതേസമയം പുതിയ YFZ R25M ബൈക്കിൽ നാല് സിലിണ്ടർ യൂണിറ്റിന്റെ സാന്നിധ്യമാണ് ശ്രദ്ധേയമാകുന്നത്. ഈ മോട്ടോർ‌സൈക്കിളിനെക്കുറിച്ചുള്ള വിശദാംശങ്ങൾ‌ വിരളമാണെങ്കിലും YZF R1M ൽ‌ നിന്നും പ്രചോദനം ഉൾക്കൊണ്ട ഒരു സ്റ്റൈലിംഗായിരിക്കും പുത്തൻ ഇൻ-ലൈൻ ഫോർ സിലിണ്ടർ മോഡലിന് യമഹ സമ്മാനിക്കുക.

250 സിസി ഫോർ സിലിണ്ടർ മോട്ടോർസൈക്കിളുമായി യമഹയും എത്തുന്നു

കൂടാതെ ഒരു ബൈ ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ, ട്രാക്ഷൻ കൺട്രോൾ, മൾട്ടിപ്പിൾ റൈഡിംഗ് മോഡുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നതിലൂടെ ഇലക്ട്രോണിക്സിന്റെ കാര്യത്തിൽ നിഞ്ച ZX-25R-ന് ഒപ്പം പിടിച്ചു നിൽക്കാൻ YFZ R25M ന് സാധിക്കും. 250 സിസി ഇൻലൈൻ-നാല് മോട്ടോറിൽ നിന്നുള്ള പവർ കണക്കുകളും കവസാക്കി മോഡലിന് സമാനമായിരിക്കും.

MOST READ: ടെസി H2 മോഡലിന്റെ നിർമാണം ആരംഭിക്കാൻ ഒരുങ്ങി ബിമോട്ട

250 സിസി ഫോർ സിലിണ്ടർ മോട്ടോർസൈക്കിളുമായി യമഹയും എത്തുന്നു

അതായത് പുതിയ എഞ്ചിന് 49.3 bhp കരുത്തും 22.9 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടായിരിക്കുമെന്ന് അർഥം. 250 സിസി ഇൻലൈൻ നാല് സെഗ്‌മെന്റ് സമീപഭാവിയിൽ ചൂടേറിയ മത്സരത്തിനാണ് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്.

250 സിസി ഫോർ സിലിണ്ടർ മോട്ടോർസൈക്കിളുമായി യമഹയും എത്തുന്നു

യമഹയെ കൂടാതെ ഹോണ്ടയും CBR250RR-ന്റെ സ്വന്തം ഫോർ സിലിണ്ടർ എഞ്ചിനിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഈ ബൈക്കുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ദൃശ്യമാകും.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Also Comes With A 250cc Four-Cylinder Motorcycle. Read in Malayalam
Story first published: Wednesday, July 29, 2020, 10:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X