ടെസി H2 മോഡലിന്റെ നിർമാണം ആരംഭിക്കാൻ ഒരുങ്ങി ബിമോട്ട
ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിമോട്ട കഴിഞ്ഞ വർഷം നവംബറിൽ മിലാനിലെ EICMA ഷോയിൽ പ്രദർശിപ്പിച്ച ടെസി H2 മോഡലിന്റെ ഉത്പാദന ഘടത്തിലേക്ക് പ്രവേശിക്കുന്നു. സൂപ്പർചാർജ്ഡ് മോഡലിനെ റേസ്‌ട്രാക്കിൽ കമ്പനി പരീക്ഷിക്കുകയും ചെയ്‌തിരുന്നു.

ഇറ്റാലിയൻ മാർക്ക് പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കവസാക്കി കഴിഞ്ഞ വർഷം ബിമോട്ടയിൽ 49.9 ശതമാനം ഓഹരി നിക്ഷേപമാണ് നടത്തിയത്.

231 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സൂപ്പർചാർജ്ഡ് നിഞ്ച H2 അടിസ്ഥാനമാക്കിയാണ് പുതിയ ബിമോട്ട ടെസി H2 ഒരുങ്ങുന്നത്. ബിമോട്ടയിൽ നിന്നുള്ള ആദ്യത്തെ ഹബ്-സ്റ്റിയർ സൂപ്പർചാർജ്ഡ് സ്‌പോർട്ട് ബൈക്കാണ് ടെസി H2.
MOST READ: തിടുക്കമില്ല, HR-V എസ്‌യുവിയുടെ അരങ്ങേറ്റം പ്രാഥമിക ഘട്ടത്തിൽ തന്നെയെന്ന് ഹോണ്ട

എന്നാൽ ടെസി പരമ്പരാഗത ഫോർക്ക് ഉപേക്ഷിച്ച് ഇരട്ട-സ്വിംഗാർം ചാസി, ഹബ്-സെന്റർ സ്റ്റിയറിംഗ് സജ്ജീകരണം, ധാരാളം അലുമിനിയം, കാർബൺ-ഫൈബർ ഘടകങ്ങൾ എന്നിവയൊക്കെയാണ് പരിചയപ്പെടുത്തുന്നത്.

ട്രാക്കിൽ പരീക്ഷണം നടത്തിയ ബൈക്കിന് ഹെഡ്‌ലൈറ്റുകളും ടേൺ ഇൻഡിക്കേറ്ററുകളും മിററുകളും ഉണ്ട്. ഇത് മോട്ടോർസൈക്കിൾ ഏറെക്കുറെ തയാറാണെന്ന സൂചനയാണ് നൽകുന്നത്.
MOST READ: പുതിയ എയർ-കൂൾഡ് വി-ട്വിൻ എഞ്ചിൻ വികസിപ്പിക്കാൻ ഒരുങ്ങി ഹാർലി ഡേവിഡ്സൺ

ഏറ്റവും പുതിയ സാങ്കേതിക മെച്ചപ്പെടുത്തലുകൾ വിലയിരുത്തുന്നതിനായാണ് ടെസി H2-ന്റെ പരീക്ഷണയോട്ടം നടത്തിയതെന്ന് കമ്പനി പറയുന്നു.

കവസാക്കി Z1000 പവർഡ് ബിമോട്ട KB4 ആണ് ബിമോട്ട ആസൂത്രണം ചെയ്തിരിക്കുന്ന മറ്റൊരു ബൈക്ക്. ഈ സൂപ്പർ ബൈക്കിന്റെ റെൻഡറിംഗ് ചിത്രങ്ങൾ ഒരു റെട്രോ ഡിസൈനിലായിരിക്കും ഒരുങ്ങുന്നതെന്ന സൂചനയാണ് നൽകുന്നത്.
MOST READ: ക്ലാസിക് 350 പതിപ്പിന് സൈലന്‍സറുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; വില 3,300 രൂപ

ബബിൾ ആകൃതിയിലുള്ള ഫെയറിംഗ്, വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ്, ടാങ്കിലെ ക്രീസുകൾ, ടെയിൽ സെക്ഷൻ എന്നിവ 70, 80 കളിൽ നിന്നുള്ള ബിമോട്ട KB സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു.

ഈ വർഷാവസാനം ഈ മോഡലിനെ കമ്പനി അവതരിപ്പിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും കൊവിഡ്-19 കാരണം ഇത് വൈകിയേക്കുമെന്നാണ് സൂചന.


Click it and Unblock the Notifications








