തിടുക്കമില്ല, HR-V എസ്‌യുവിയുടെ അരങ്ങേറ്റം പ്രാഥമിക ഘട്ടത്തിൽ തന്നെയെന്ന് ഹോണ്ട

ഏഴ് വർഷങ്ങൾക്കു മുമ്പ് അതായത് 2013-ൽ ഹോണ്ട തങ്ങളുടെ കോംപാക്‌ട് ക്രോസ്ഓവറായ HR-V ജപ്പാനിൽ വെസൽ എന്ന പേരിൽ അരങ്ങേറ്റം കുറിച്ചപ്പോൾ പലരും ഇത് ഇന്ത്യയിലേക്കും എത്തുമെന്ന് കരുതി. അക്കാലത്ത് രാജ്യത്തെ എസ്‌യുവി രംഗം ഇപ്പോഴത്തേതിനേക്കാൾ വലുതായിരുന്നില്ല എന്നതാണ് യാഥാർഥ്യം.

തിടുക്കമില്ല, HR-V എസ്‌യുവിയുടെ അരങ്ങേറ്റം പ്രാഥമിക ഘട്ടത്തിൽ തന്നെയെന്ന് ഹോണ്ട

ഇപ്പോൾ സാഹര്യം എസ്‌യുവി വാഹനങ്ങൾക്ക് അനുകൂലമാണ്. എന്നാൽ HR-V യുടെ അരങ്ങേറ്റ സമയത്ത് ഇന്ത്യൻ വിപണിക്ക് വാഹനം ചെലവേറിയതായി ഹോണ്ട കണക്കാക്കി.തുടർന്ന് മൊബിലിയോയിൽ നിന്ന് ഉരുത്തിരിഞ്ഞ BR-V അവതരിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ആ പദ്ധതി വൻ പരാജയമാവുകയും ചെയ്‌തു. ഇപ്പോൾ ഇന്ത്യൻ എസ്‌യുവി വിപണി ഒരു കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്.

തിടുക്കമില്ല, HR-V എസ്‌യുവിയുടെ അരങ്ങേറ്റം പ്രാഥമിക ഘട്ടത്തിൽ തന്നെയെന്ന് ഹോണ്ട

വിലയേറിയതും എന്നാൽ സുസജ്ജവുമായ ഉൽപ്പന്നമെന്ന ആശയത്തിന് കാർ വാങ്ങുന്നവരിൽ നിന്നും മികച്ച ജനപ്രീതിയാണ് ലഭിക്കുന്നത്. ഇത് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ മോഡലുകളുടെ വിജയങ്ങൾ നമ്മെ മനസിലാക്കിക്കുന്നു.

MOST READ: ജോഷിന്റെ പണിപ്പുരയിൽ സഞ്ചരിക്കുന്ന ഓഫീസായി മാറിയ ഫോഴ്സ് ട്രാവലർ

തിടുക്കമില്ല, HR-V എസ്‌യുവിയുടെ അരങ്ങേറ്റം പ്രാഥമിക ഘട്ടത്തിൽ തന്നെയെന്ന് ഹോണ്ട

അതിനാൽ ഹോണ്ട കാർസ് ഇന്ത്യ കഴിഞ്ഞ വർഷം HR-V മോഡലിനെ ഇവിടെ കൊണ്ടുവരാൻ രണ്ടാമത്തെ ശ്രമം നടത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ എസ്‌യുവിക്ക് ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചയുടനെ കമ്പനിയുടെ ഇന്ത്യൻ ഘടകം തങ്ങളുടെ ഡീലർഷിപ്പുകളിൽ ക്രോസ്ഓവറിന്റെ പ്രിവ്യൂ നടത്തുകയും ചെയ്‌തിരുന്നു.

തിടുക്കമില്ല, HR-V എസ്‌യുവിയുടെ അരങ്ങേറ്റം പ്രാഥമിക ഘട്ടത്തിൽ തന്നെയെന്ന് ഹോണ്ട

അവിടുന്ന് നിരത്തിലെ പരീക്ഷണയോട്ടവും കമ്പനി രാജ്യത്ത് ആരംഭിച്ചു. ട്രയൽ പ്രൊഡക്ഷൻ ആരംഭിക്കുന്ന ഘട്ടത്തിലാണ് കൊറോണ വൈറസ് വ്യാപനവും തുടർന്നുണ്ടായ ലോക്ക്ഡൗണും ഉണ്ടായത്.

MOST READ: ഓഫ്റോഡറിന് പിന്നാലെ ബ്രോങ്കോ പിക്കപ്പും പുറത്തിറക്കാൻ ഫോർഡ്

തിടുക്കമില്ല, HR-V എസ്‌യുവിയുടെ അരങ്ങേറ്റം പ്രാഥമിക ഘട്ടത്തിൽ തന്നെയെന്ന് ഹോണ്ട

കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ വ്യവസായം വളരെക്കാലം മന്ദഗതിയിലായതും ഇന്ത്യയിലെ HR-V വിൽപ്പനാ പ്രവചനം പ്രതിവർഷം 12,000 യൂണിറ്റിൽ നിന്ന് 8,000 യൂണിറ്റായി പരിഷ്കരിക്കാൻ ഹോണ്ട നിർബന്ധിതനായി.

തിടുക്കമില്ല, HR-V എസ്‌യുവിയുടെ അരങ്ങേറ്റം പ്രാഥമിക ഘട്ടത്തിൽ തന്നെയെന്ന് ഹോണ്ട

അതിനാൽ അവസാന നിമിഷത്തിൽ കമ്പനി പുത്തൻ എസ്‌യുവിയുടെ പദ്ധതികൾ താത്ക്കാലികമായി നിർത്തിവെച്ചു. എങ്കിലും മിഡ്-സൈസ് എസ്‌യുവികൾക്ക് വൻ ജനപ്രീതി ഇന്ത്യയിൽ നിന്നും ലഭിക്കുന്നതിനാൽ രാജ്യത്തെ നിറ സാന്നിധ്യമായ ഹോണ്ടയ്ക്ക് ഈ വിഭാഗത്തെ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല.

MOST READ: XUV300 സ്പോര്‍ട്സ് അവതരണം ഈ വര്‍ഷം ഉണ്ടാകില്ലെന്ന സൂചനയുമായി മഹീന്ദ്ര

തിടുക്കമില്ല, HR-V എസ്‌യുവിയുടെ അരങ്ങേറ്റം പ്രാഥമിക ഘട്ടത്തിൽ തന്നെയെന്ന് ഹോണ്ട

ആയതിനാൽ സമീപഭാവിയിൽ ഇന്ത്യയിൽ HR-V യുടെ പ്രാദേശികവൽക്കരണത്തിനായി വളരെയധികം നിക്ഷേപം ഹോണ്ട നടത്തുകയും ചെയ്യും. അതുവഴി ക്രെറ്റ, സെൽറ്റോസ് എന്നീ മോഡലുകളെ പിന്തുടരാനോ കൂടുതൽ യാഥാസ്ഥിതിക CKD സമീപനത്തിലേക്ക് തിരിയാനോ ബ്രാൻഡിന് കഴിയും.

തിടുക്കമില്ല, HR-V എസ്‌യുവിയുടെ അരങ്ങേറ്റം പ്രാഥമിക ഘട്ടത്തിൽ തന്നെയെന്ന് ഹോണ്ട

WR-V, CR-V എന്നിവയ്ക്കിടയിലുള്ള വിടവിന് ഹോണ്ട HR-V അനുയോജ്യമാണെന്ന് ഹോണ്ട ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ ഗക്കു നകാനിഷി സമ്മതിച്ചു. കമ്പനി നിലവിൽ വാഹനത്തിന്റെ സാധ്യതാ പഠനങ്ങൾ നടത്തിവരികയാണെന്നും, ഇന്ത്യൻ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ എങ്ങനെ, എപ്പോൾ പ്രവേശിക്കണം എന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda HRV Mid Size SUV Still Being Considered For India. Read in Malayalam
Story first published: Monday, July 27, 2020, 18:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X